വിദ്യാർത്ഥികളിലെ നേതൃത്വപാടവം, അർപ്പണ മനോഭാവം, സേവന തല്പരത തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഒരു യൂണിറ്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികളാണ് ഒരു വർഷത്തെ എസ് പി സി പരിശീലനത്തിൽ ഉൾപ്പെടുന്നവർ. നിലവിൽ യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് അധ്യാപകരായ സീന, വിമൽ എന്നിവരാണ്.പരേഡ് പ്രാക്ടീസും ഇൻഡോർ ക്ലാസ്സുകളും നല്ല രീതിയിൽ നടന്നു വരുന്നു. നിരവധി വ്യക്തിഗത പ്രവർത്തനങ്ങൾ ചെയ്ത് യൂണിറ്റിന്റെ സജീവത നിലനിർത്തിയിരുന്നു. കോവിഡിനു ശേഷം സ്കൂൾ തുറന്നതിൽപ്പിന്നെ ഗ്രൗണ്ട് പരിശീലനം, ഫീൽഡ് വിസിറ്റ് , വെക്കേഷൻ ക്യാംപ് തുടങ്ങിയവ പൂർവാധികം കാര്യക്ഷമമായി നടന്നു വരുന്നു.
എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല പരിശീലന ക്യാമ്പ്
കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ ഗേൾസ് സ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. എസ്.പി.സി കേഡറ്റുകളെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുവാനും പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് I AM THE SOLUTION എന്ന ഈ നാല് ദിന ക്യാമ്പിന്റെ ലക്ഷ്യം. ജൂനിയർ സീനിയർ കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
കൊടുങ്ങല്ലൂർ എസ്.ഐ, ടി എം കശ്യപൻ എസ്.പി.സി പതാക ഉയർത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും, പോക്സോ, മൊബൈൽ ദുരുപയോഗം തുടങ്ങിയ നിയമ വശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാന അദ്ധ്യാപിക പി സ്മിത, പി.ടി.എ പ്രസിഡൻറ് നവാസ് പടുവിങ്ങൽ, എസ്.പി.സി (പി.ടി.എ) പ്രതിനിധികൾ, ഡ്രിൽ ഇൻസ്ട്രക്ടർ മിനി, അധ്യാപകർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൊടുങ്ങല്ലൂർ ഇലക്ട്രിസിറ്റി ബോർഡിലെ സബ് എൻജിനീയറായ പ്രമോദ്, ബയോളജി അധ്യാപകനായ ഒ എഫ് ഫിലിപ്പ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഊർജ്ജ സംരക്ഷണം, വൈദ്യുതി ഉപഭോഗത്തിന്റെ നിയന്ത്രണം, ഭക്ഷണ സംസ്കാരം, ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കുക തുടങ്ങിയ മേഖലകളെ പ്രതിബാധിക്കുന്ന ക്ലാസുകളാണ് നടന്നത്.
I am the solution
കുറഞ്ഞ കാലയളവിൽ ഇങ്ങനെ നീണ്ടു പോകുന്ന നിരവധി വ്യത്യസ്തതയാർന്ന മികച്ച പ്രവർത്തനങ്ങളിലൂടെ തൃശൂർ റൂറലിന്റെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന SPC യൂണിറ്റുകളിലൊന്നായി മാറാൻ ഈ പെൺ പള്ളിക്കൂടത്തിന് കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാം.
എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം
എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. കൊടുങ്ങല്ലൂർ എസ്. ഐ കശ്യപൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ 23 എസ്.പി.സി കേഡറ്റുകൾക്ക് അനുമോദനവും കൂടാതെ കഴിഞ്ഞ എസ്.എസ്.എൽ.സി ബാച്ചിലെ മുഴുവൻ കേഡറ്റുകൾക്കും എസ്.പി.സിയുടെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എച്ച് എം ഇൻ ചാർജ്ജ് പി എം ഏലിയാമ്മ, സ്റ്റാഫ് സെക്രട്ടറി ഒ എഫ് ഷൈൻ, ഡ്രിൽ ഇൻസ്ട്രക്ടർ കെ എ തോമാച്ചൻ, എസ് പിസി ചാർജ്ജ് വഹിക്കുന്ന വിമൽ വർഗ്ഗീസ്, എം സീന, പിടിഎ കമ്മിറ്റി അംഗങ്ങളായ ജിൻസി സമീർ, വി ബി രഘു എന്നിവർ സംസാരിച്ചു.
എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം
സ്റ്റുഡന്റ് പോലീസ് കാഡറ്റ് 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്