എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ആത്മശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മശക്തി


കൃഷി ഭൂമി ഉഴുന്ന കർഷകനോടും വഴി നന്നാക്കാൻ വലിയ കരിങ്കല്ലുകൾ നുറുക്കി ഒരുക്കുന്ന പണിയാളോടൊപ്പമാണ് ഈശ്വരനെ കാണാൻ കഴിയുന്നതെന്ന് ടാഗോർ ഗീതാഞ്ജലിയിൽ പറഞ്ഞിട്ടുണ്ട് . കർമ്മം സൃഷ്ഠി കർത്താവിനാൽ നിയോഗിക്കപ്പെട്ട ഒരു യജ്ഞമാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം . നമ്മൾക്കു ചുറ്റും ഈ കൊറോണ കാലഘട്ടത്തിൽ പട്ടിണി കിടക്കുകയും തൊഴിലില്ലാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ മുൻപിൽ ഭക്ഷണ പൊതികളായും നിത്യ ഉപയോഗ സമഗ്രഹികളായും എത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് .



പ്രകൃതി മനുഷ്യസ്നേഹികളായ നമ്മുക്ക് നൽകിയ അനുഗ്രഹത്തെ നാം പാഴാക്കി കളയരുത് . ഈ യന്ത്രയുഗത്തിൽ നമ്മുടെ പരിസ്ഥി സ്നേഹം നഷ്ടം ആക്കരുത് . ലാഭത്തെ മാത്രം മുൻനിർത്തി നാം പ്രവർത്തിക്കരുത് . അധ്വാനം മനുഷ്യപുരോഗതിക്കു അടിസ്ഥാനം അണ് . വിപണിക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ മത്സരിക്കരുത് .മനുഷ്യന്റെ ധർമ്മ സങ്കടങ്ങളും വേദനകളും നമ്മൾ മനസിലാക്കണം . അദ്ധ്വാനശീലം ഉള്ള തലമുറക്ക് മാത്രമേ ഈ മഹാമാരിയെ ചെറുക്കാൻ ഉള്ള ശക്തി ഉള്ളൂ .മനുഷ്യന്റെ കൈകടത്തലുകൾ കൊണ്ട് പ്രകൃതിയിൽ നിന്നുള്ള ഫലങ്ങൾ ഇല്ലാതായാൽ ആവാസവ്യവസ്ഥക്കു തന്നെ കോട്ടം സംഭവിക്കും. ഓരോ തലമുറയിലും ഒരു പ്രകൃതി സ്‌നേഹി ഉടലെടുക്കണം. നമ്മുടെ ദൃഢ തീരുമാനങ്ങൾ ഏതു പരാജത്തിൽ നിന്നും നമ്മെ പുനർജനിപ്പിക്കും.


ശ്രീനന്ദന ജയകുമാർ
7 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം