ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/ലിറ്റിൽ മോർണിങ്ങ് സ്റ്റാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ മോർണിങ്ങ് സ്റ്റാർ
സ്കൂളിന്റെ നോട്ടീസ് ബോർഡിൽ ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ ചോദ്യങ്ങൾ എഴുതി ഇടും. തിങ്കളാഴ്ച്ച ചോദ്യം എഴുതും. ബുധനാഴ്ച്ച വരെ ഉത്തരങ്ങൾ എഴുതാൻ സമയം അനുവദിക്കും.കുട്ടികൾ ഉത്തരം എഴുതിയകടലാസ് ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കും. ഇതിൽ നിന്ന് ശരിയായ ഉത്തരങ്ങളെ മാത്രം മാറ്റി വച്ച് നറുക്കെടുക്കും. നറുക്കെടുപ്പിൽ വിജയിച്ച കുട്ടിയെ അസംബ്ലിയിൽ വച്ച് കിരീടം അണിയിച്ച് പ്രശംസിക്കും. ⭐Little Morning Star⭐ എന്ന് കിരീടത്തിൽ എഴുതിയിട്ടുണ്ട്. ജൂൺ 20ന് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ലിറ്റിൽ മോർണിംഗ് സ്റ്റാറിൽ ആദ്യത്തെ സ്റ്റാറിനെ ജൂൺ 27 ന് കിരീടം അണിയിച്ച് PTA Executive അംഗങ്ങൾ ആദരിച്ചു. ഇത് കുട്ടികളുടെ അറിവും, ഭാഗ്യവും ഒന്നിച്ച് ഉയർത്തിപ്പിടിക്കുന്ന ഒരു പ്രവർത്തനമാണ്. മാത്രമല്ല,ഉത്തരം തെരഞ്ഞ് കണ്ടെത്താനുള്ള പ്രവണത കൂട്ടുന്ന ഒരു കാര്യമായിട്ട് കരുതുന്നു. 2023 മാർച്ച് വരെ ഈ പ്രവർത്തനം തുടരാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.