ജി.വി.എൽ.പി.എസ് ചിറ്റൂർ/സ്കൂൾ വിക്കി പുരസ്കാരം 2021-22/പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം ജില്ലാതലം രണ്ടാം സ്ഥാനം
നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! അതെ എല്ലാ അധ്യാപകരും പിടിഎ അംഗങ്ങളും വളരെ അധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്.സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകും എന്ന് പ്രഖ്യാപിച്ചിരുന്നു. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും, പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുന്നത്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന കെ.ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. സ്കൂൾ വിക്കി പുരസ്കാരം 2018 എന്ന മത്സരത്തിൽ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ എന്ന നമ്മുടെ കൊച്ചു പള്ളിക്കൂടം പങ്കെടുത്തു. 15000 സ്കൂളുകൾ ഓളം അംഗങ്ങളായുള്ള സ്കൂൾവിക്കിയിൽ ഒട്ടേറെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളെ മറികടന്ന് പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി. കുട്ടികളുടെ സർഗ്ഗാത്മക ശേഷികളെ ലോകമെമ്പാടും എത്തിക്കാനുള്ള ഒരു നല്ല മാർഗമാണ് സ്കൂൾവിക്കി.
സമ്മാനദാന ചടങ്ങ്
- തീയതി - 04.10.2018
- സമയം - വൈകുന്നേരം 3 മണി
- സ്ഥലം - ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം.
-
പൊതുവിദ്യാഭ്യാസ മന്ത്രി, പ്രൊഫ. സി. രവീന്ദ്രനാഥ് - ഉദ്ഘാടനം, സമ്മാനദാനം
-
ഉബൈദുള്ള, എം.എൽ.എ, മലപ്പുറം - അധ്യക്ഷൻ
-
കെ.അൻവർ സാദത്ത്, KITE കൺവീനർ - സ്വാഗതം
ഒക്ടോബർ നാലാം തീയതി വൈകുന്നേരം 3 മണിക്ക് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറത്ത് വെച്ച് നടന്ന സമ്മാനദാന ചടങ്ങിനെ KITE കൺവീനർ കെ.അൻവർ സാദത്ത് സ്വാഗതം ചെയ്തു. മലപ്പുറം, എം.എൽ.എ ഉബൈദുള്ള അധ്യക്ഷസ്ഥാനം വഹിച്ചു. നമ്മുടെ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും നിർവഹിച്ചു.
ഈ പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷൈലജ, പി.എസ്.ഐ.ടി.സി. റസിയ ഭാനു.എ, മറ്റ് അധ്യാപകരായ സുപ്രഭ, സുനിത, ഗീതാ, പവിൽദാസ്, പി.ടി.എ പ്രസിഡന്റ് കെ.പി രഞ്ജിത്ത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ മോഹൻദാസ്, സുഗതൻ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. ഞങ്ങളോടൊപ്പം KITEന്റെ ഡിസ്ട്രിക്ട് കോഡിനേറ്റർ ശശികുമാറും ഉണ്ടായിരുന്നു. അതിയായ സന്തോഷം തുളുമ്പുന്ന നിമിഷമായിരുന്നു അത്. ഒരു ചെറിയ പ്രദേശത്തുമാത്രം പ്രസിദ്ധമായിരുന്ന ഞങ്ങളുടെ സ്കൂളിന്റെ പേര് ലോകമറിയുന്നതാക്കി മാറ്റിയ സ്കൂൾവിക്കിക്കും ഞങ്ങളുടെ പി.എസ്.ഐ.ടി.സിക്കും ഞങ്ങൾക്ക് എപ്പോഴും ഏത് സമയത്തും എല്ലാകാര്യങ്ങളിലും ഞങ്ങളുടെ സംശയങ്ങൾ തീർത്ത് ഞങ്ങളെ സഹായിക്കുന്ന മാസ്റ്റർ ട്രൈനർ ആർ. പ്രസാദ്നും നന്ദി രേഖപ്പെടുത്തട്ടെ!