സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/എന്റെ പുലരിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പുലരിയിൽ

ഉഷസ്സിൽ പുഞ്ചിരിക്കുന്ന വാനവും
ശിരസ്സിൽ പുഷ്‌പമണിയുന്ന വൃക്ഷവും
മനസ്സിൽ തണുപ്പേകുന്ന കുളിർക്കാറ്റും
എൻ മനസ്സിൽ മായാത്തൊരോർമയായ്
തുടിക്കും ഇടം നെഞ്ചിന്റെ താളമായ്
ചിരിക്കും ചില കാട്ടരുവികളും
പറക്കും മെല്ലെ പക്ഷികൾ വാനം നോക്കി
പതുക്കെ വെളിച്ചമിങ്ങിറയിലുമെത്തി
വിടർന്നു പുതിയ പൂക്കളും പുലരിയിൽ
ഉണർന്നു ചെറു പൂ തുമ്പികളും പുലരിയിൽ
പുലർന്നു ഇന്നിതാ ഒരു പുതിയ പുലരി
പിറന്നു ഇന്നിതാ ഒരു സുദിനം

 


സ്നേഹവിനോദ്.പി പി
IX - B സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത