എ യു പി എസ്സ് നെല്ലിയടുക്കം/അക്ഷരവൃക്ഷം/ പ്രതീക്ഷിക്കാതെ കിട്ടിയ അവധികാലം
പ്രതീക്ഷിക്കാതെ കിട്ടിയ അവധികാലം
ഞാൻ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു. അപ്പോൾ പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. ഹെഡ്മാസ്റ്റർ എല്ലാ കുട്ടികളെയും വിളിച്ചുകൂട്ടി. നാളെ മുതൽ ഒരു അറിയിപ്പുണ്ടാകുന്നതുവരെ ആരും സ്കൂളിൽ വരരുത്. "കൊറോണ" എന്ന മഹാമാരി നമ്മുടെ നാട്ടിൽ പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതലായി സർക്കാർ എല്ലാ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അറിയിപ്പ് കഴിഞ് എല്ലാവരും ക്ലാസ്സിൽ കയറി എന്തെല്ലാമോ പിറുപിറുത്തു. സ്കൂൾ വിട്ടു. ഞാൻ എന്റെ കൂട്ടുകാരോട് യാത്രപറഞ്ഞു എന്നിട്ട് വീട്ടിലേക്ക് തിരിച്ചു. കൊറോണയെ കുറിച്ച് ഞാൻ മനസിലാക്കിയതെന്തെന്നാൽ കൊറോണ പരത്തുന്നത് കോവിഡ് -19എന്ന വൈറസാണ്. മഹാപ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമുക്ക് ഇതിനെതിരെ ഒറ്റകെട്ടായി പൊരുതാം. ഈ മഹാമാരിമൂലം നമ്മുടെ രാജ്യംതന്നെ ലോക്‌ഡൗണിലേക്ക് മാറി. സ്കൂളുകളും പൊതുസ്ഥാപനങ്ങളുമെല്ലാം അടച്ചുപൂട്ടേണ്ട അവസ്ഥവന്നു. ഇനി കുറച്ചുദിവസത്തേക്ക് എനിക്ക് എന്റെ ടീച്ചർമാരെയും കൂട്ടുകാരെയും കാണാൻപറ്റില്ലല്ലോ എന്നോർത്തു വിഷമിച്ചിരിക്കുമ്പോൾഴാണ് "അക്ഷരവൃക്ഷം "പരിപാടിയിലേക്ക് ലേഖനം എഴുതാൻ അവസരംകിട്ടിയത്... ഇതും ഒരു അവധിക്കാലം...
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം