ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലക്ഷ്യങ്ങൾ


പ്രകൃതിയാണ് എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരം എന്ന സത്യവും, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കിക്കൊടുക്കുന്നതിനും, നമ്മുടെ മാതാവായ പ്രകൃതിയെ സംരക്ഷിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വേണ്ടി സ്കൂളിൽ ആവിഷ്കരിച്ച പദ്ധതിയാണ് 'പ്രകൃതി സംരക്ഷണ യജ്ഞം'.

കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ, നാട്ടുകാർ എന്നിങ്ങനെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടാണ് പ്രകൃതി സംരക്ഷണ യജ്ഞ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.പ്രകൃതിയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കുക എന്നതും, മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന ആധുനികവൽക്കരണത്തിലെ ചില ദോഷവശങ്ങൾക്കെതിരെ പ്രതികരിക്കുകയും, പ്രതിരോധ മാർഗങ്ങൾ തീർക്കുകയും, പ്രതിവിധികൾ തേടുകയും ചെയ്യുക എന്നതും പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നു.

സ്കൂളിലെ കാവുകൾ, അവിടുത്തെ ജീവജാലങ്ങൾ എന്നിവയെ സംരക്ഷിക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കിക്കൊണ്ട് അതിന്റെ ദോഷവശങ്ങളെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കുക, ശുദ്ധജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുകയും അതിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക, സ്കൂൾ ക്യാമ്പസിൽ ഉള്ള അമൂല്യങ്ങളായ ഔഷധ ചെടികളെയും, വൃക്ഷങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിലൂടെ ഉന്നം വയ്ക്കുന്നു.

സ്കൂളിൽ തുടങ്ങുന്ന പ്രവർത്തനങ്ങൾ പിന്നീട് വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുക അങ്ങനെ ഈ പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ നാടിന് നന്മയൊരുക്ക‍ുന്നതിൽ ഭാഗഭാക്കാക‍ുക എന്നതും ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.


പ്രവർത്തനങ്ങൾ : 2022-23


പ്രവർത്തനങ്ങൾ : 2021-22