ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/2024-25
'പ്രകൃതി നമ്മുടെ മാതാവ് ' - പ്രകൃതി സംരക്ഷണ റാലി
പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 'പ്രകൃതി നമ്മുടെ മാതാവ്' എന്ന സന്ദേശവുമായി പ്രകൃതി സംരക്ഷണ റാലി സംഘടിപ്പിച്ചു.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറും, അധ്യാപകനുമായ വി.രജനീഷ്, പരിസ്ഥിതി ക്ലബ് കൺവീനറും അധ്യാപികയുമായ എസ്.സിന്ധു, ഹിന്ദി ക്ലബ് കൺവീനറും അധ്യാപികയുമായ വി.എഫ്. രഹീന ബീഗം എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളുടെ റാലി സംഘടിപ്പിച്ചത്.പ്ലക്കാർഡുകൾ കൈയിലേന്തി, മുദ്രാവാക്യം മുഴക്കിക്കൊണ്ട് കുട്ടികൾ നടത്തിയ പ്രകൃതി സംരക്ഷണ റാലി പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ചു.