ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
ഭൂമി, വെള്ളം, വായു ,,മണ്ണ്, വനം, സൂര്യ പ്രകാശം ,ജീവജാലങ്ങൾ ,ധാതുക്കൾ എന്നിവയുടെ രൂപത്തിൽ ഭൂമിയിൽ സ്വാഭാവികമായി നിലനിൽക്കുന്ന എല്ലാ പാരിസ്ഥിതിക യൂണിറ്റുകളെയും . പരിസ്ഥിതി എന്ന പദം സൂചിപ്പിക്കുന്നു . ഈ ഭൂമി പ്രകൃതിദത്ത ചുറ്റുപാടുകൾ നിറഞ്ഞതാണ് .ചിലത് ബയോട്ടിക് ചിലത് ബയോട്ടിക് അല്ല . ഭൂമി, വെള്ളം, വായു ,മണ്ണ്, മനുഷ്യൻ, പക്ഷി, മൃഗം,സസ്യങ്ങൾ, സൂ ക്ഷ്മജീവികൾ എന്നിവപോലുള്ള ജീവനുള്ള ഘടകങ്ങളാണ് ബയോട്ടിക് ഘടകങ്ങൾ .വായു, ജലം ,മണ്ണ് മുതലായവ ജീവജാലങ്ങൾ അല്ലാത്ത ഘടകങ്ങളാണ് നോൺ ബയോട്ടിക് ഘടകങ്ങൾ കൂടാതെ ഇത് നാലു വ്യത്യസ്ത മേഖലകളായി തിരിച്ചിരിക്കുന്നു. ഓരോ ജീവജാലങ്ങളും ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് അതാത് സ്ഥലങ്ങളിൽ ആണ് ജീവിച്ചു വരുന്നത് ഉദാഹരണത്തിന് വരയാടുകൾ മൂന്നാറിലുള്ള രാജമലയിൽ കാണപ്പെടുന്നു. ഇതുപോലെയാണ് ആവാസവ്യവസ്ഥകളിൽ ഓരോ ജീവജാലങ്ങളേയും ക്രമീകരിച്ചിരിക്കുന്നത്. ഇതിനെ മനുഷ്യർ നശിപ്പിക്കുന്നത് വഴി ജീവജാലങ്ങളുടെ വംശനാശവും മനുഷ്യൻറെ നിലനിൽപ്പിന് തന്നഭീഷണിയാകുകയും ചെയ്യുന്നു .അതായത് കാടുകൾവെട്ടിതെളിയിക്കുക ,ചതുപ്പുകൾ, കായലുകൾ, തോടുകൾ എന്നിവ വെട്ടിനികത്തുകയും ചെയ്താൽ വലിയ പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കും. മഴ നമ്മുടെ ഭൂമിയിലെ പരിസ്ഥിതി താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു . വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നത് കാരണവും വെട്ടി തെളിക്കുക മലകൾ വെട്ടിനിർത്തുക നിലങ്ങൾ ചതുപ്പുകൾ കായലുകൾ തോടുകൾ എന്നിവ വെട്ടി നികത്തുകയും ചെയ്താൽ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകും. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നത് കാരണവും കെമിക്കലുകളും പ്ലാസ്റ്റിക്കുകളും കത്തിക്കുന്നതും കൊണ്ടും അന്തരീക്ഷത്തിലെ മഴയ്ക്ക് ഗണ്യമായ കുറവ് വന്നിട്ടുണ്ട്. മുൻകാലങ്ങളിൽ നമ്മുടെ പൂർവ്വികർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഇപ്പോൾ പരിസ്ഥിതിയുടെ സ്ഥിതി വളരെ മോശമാണ്. നമ്മുടെ പരിസ്ഥിതിയുടെ വിഭവങ്ങൾ വളരെ തെറ്റായ രീതിയിൽ ഉപയോഗിച്ചു കൊണ്ട് മനുഷ്യർ പ്രകൃതിയെ അനന്തമായി നശിപ്പിച്ചു. ഭൂമിയിൽ ദൈനംദിനാം എല്ലായിടത്തും മലിനീകരണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.. സാങ്കേതിക മുന്നേറ്റത്തിലൂടെ മനുഷ്യൻ സൃഷ്ടിച്ച മറ്റ് അപകടകരമായ രോഗങ്ങളും ദുരന്തങ്ങളും കാണാൻ കഴിയുന്നു . പരിസ്ഥിതിയിൽ ഉണ്ടാവുന്ന കോട്ടങ്ങൾ എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്നുണ്ട്.പരിസ്ഥിതി സന്തുലനാവസ്ഥയിൽ നിർത്തേണ്ടത് ഓരോ ജീവജാലങ്ങളുടെയും കടമയാണ്. ഉദാഹരണമായി മലകൾ ,നദികൾ ,മണ്ണ് ,വനങ്ങൾ, വായു എന്നിവ സംരക്ഷിക്കുക .പരിസ്ഥിതി സന്തുലനാവസ്ഥ തെറ്റുന്നത് വഴി അന്തരീക്ഷത്തിലെ ഓക്സിജൻ ലഭ്യത കുറയുകയും ജീവജാലങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്യുന്നു .ഭൂമിയിൽ ഋതുക്കൾ തെറ്റി ഉണ്ടാകുന്ന കൃഷി രീതികളിലൂടെ ഭക്ഷ്യ വിളകൾക്ക് രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നു. കീടബാധകളെ മനുഷ്യൻഅതിജീവിക്കുന്നതിന് വേണ്ടി വിഷപ്രയോഗം നടത്തുകയും ,അതുമൂലം ഓരോ ജീവജാലങ്ങൾക്കും ഭക്ഷണംവിഷമയമാകുകയും ചെയ്യുന്നു . ജീവജാലങ്ങൾക്ക് പ്രാണവായു പോലെ പ്രാധാന്യമേറിയതാണ് ദാഹജലവും. ലോകത്തിലാകമാനം ഉള്ള ജലത്തിൻറെ2.5 ശതമാനം മാത്രമാണ് ഭൂമിയിൽ ദാഹജലം ആയിട്ടുള്ളത്. ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് ജലത്തിൻറെ അളവ് ഭൂമിയിൽ വർദ്ധിക്കുന്നില്ല. അതിനാൽ മനുഷ്യർ അമൂല്യമായ ജലം പാഴാക്കാതെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചെറിയ നീരുറവകൾ ,നദികൾ ,തടാകങ്ങൾ, കായലുകൾ എന്നിവയെല്ലാം സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യനെയും ഉത്തരവാദിത്വമാണ്. കാർബൺ ഡൈ ഓക്സൈഡ് അളവ് വർദ്ധിച്ചതിനാൽ ഭൂമിയിൽ ആഗോളതാപനവും ഉണ്ടെന്ന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇൻറർ ഗവൺമെൻറ് പാനൽ പ്രഖ്യാപിച്ചു ..പ്രകൃതിവിഭവങ്ങളുടെ ഉപയോഗം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്തു നടപ്പിലാക്കണം നമ്മുടെ വരും തലമുറയ്ക്ക് മെച്ചപ്പെട്ട ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുന്നതിന് പ്രകൃതിവിഭവങ്ങൾ കുറഞ്ഞതും സുരക്ഷിതവുമായ ഉപയോഗത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം എല്ലാവരും ഒരുമിച്ച് പ്രയത്നിക്കണം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം