ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ആരോഗ്യം ശുചിത്വം രോഗപ്രതിരോധം
ആരോഗ്യം ശുചിത്വം രോഗപ്രതിരോധം
2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കോവിഡ് 19 എന്ന വൈറസ് ലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ് .ഈ സന്ദർഭത്തിൽ രോഗങ്ങൾ വരാതിരിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് നമുക്കല്പം ചിന്തിച്ചു കൂടെ? രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക തന്നെയാണ് .പോഷകാഹാരങ്ങൾ കഴിച്ചാൽ മാത്രമേ നമുക്ക് നല്ല ആരോഗ്യമുണ്ടാകു . പച്ചക്കറികൾ ,പയറു വർഗ്ഗങ്ങൾ ,പാൽ ,മത്സു - മാംസാദികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . കൃത്യസമയത്ത് തന്നെ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക .ആഹാരം ആവശ്യത്തിനു മാത്രമേ കഴിക്കാവു . അമിതഭക്ഷണം രോഗത്തിനു കാരണമാകുന്നു . പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ കഴിയുന്നതും ഒഴിവാക്കുക . പുതിയ ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ . അതുപോലെ നാം ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം പാലിക്കൽ . വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പാലിക്കാൻ നാം ശ്രമിക്കണം .ശുചിത്വമില്ലായ്മയാണ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണം . ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ വച്ചു പുലർത്തുകയാണെങ്കിൽ തീർച്ചയായും നമുക്ക് രോഗങ്ങളെ ഒരു പരിധിവരെ അകറ്റി നിറുത്താം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം