എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
തണൽ

  
ഉണരൂ, ഉണരൂ സോദരരേ,
ഒന്നായി നമുക്ക് അണിചേരാം.
നമ്മുടെ നാടിനെ രക്ഷിക്കാൻ,
ഒറ്റക്കെട്ടായി മുന്നേറാം.
രോഗങ്ങളെയും പ്രതിരോധിക്കാം,
വൈറസുകളെ തുരത്തീടാം,
നാടെങ്ങും ശുചിയാക്കീടാം,
വേറിട്ട പ്രവർത്തനവുമായി മുന്നേറാം.
കുട്ടികൾ ഒന്നായി മുന്നോട്ട്,
തണൽ മരങ്ങൾ നട്ടീടാം,
ജലം കൊടുത്ത് പോറ്റീടാം,
തുണയാകും അവർ നമുക്ക്.
വരൂ കൂട്ടുകാരേ, ഒന്നിച്ചീടാം
ജീവജാലങ്ങൾക്കും തണലാകാം,
മനുഷ്യജീവനെ രക്ഷിക്കാം!
 

ആരതി സതീഷ്
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത