ഉണരൂ, ഉണരൂ സോദരരേ,
ഒന്നായി നമുക്ക് അണിചേരാം.
നമ്മുടെ നാടിനെ രക്ഷിക്കാൻ,
ഒറ്റക്കെട്ടായി മുന്നേറാം.
രോഗങ്ങളെയും പ്രതിരോധിക്കാം,
വൈറസുകളെ തുരത്തീടാം,
നാടെങ്ങും ശുചിയാക്കീടാം,
വേറിട്ട പ്രവർത്തനവുമായി മുന്നേറാം.
കുട്ടികൾ ഒന്നായി മുന്നോട്ട്,
തണൽ മരങ്ങൾ നട്ടീടാം,
ജലം കൊടുത്ത് പോറ്റീടാം,
തുണയാകും അവർ നമുക്ക്.
വരൂ കൂട്ടുകാരേ, ഒന്നിച്ചീടാം
ജീവജാലങ്ങൾക്കും തണലാകാം,
മനുഷ്യജീവനെ രക്ഷിക്കാം!