എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ഞാനുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനുണ്ട്

കടുത്തവേനലിൽ തളിർത്തുവന്നു.
പ്രണയ പച്ചപ്പുടവ തന്നു.
ഉടുത്തൊരുങ്ങി നിഴലുതന്നു.
തണൽപുതച്ച് കുളിരു തന്നു.
കരഞ്ഞുണങ്ങി മരങ്ങളൊക്കെ
തലകുനിച്ച്, ഇലപൊഴിച്ച്,
നീർവറ്റിയ കൊടുംവേനലിൽ
നിനക്ക് തണലായി ഞാനുണ്ട്.
ഒരു വേഴാമ്പലായി ഞാനുണ്ട്.
ആകാശത്തിൽ മുകൾത്തട്ടിൽ
കാണുന്ന വെയിലിനെ,
ചുംബിച്ച പച്ചിലയ്ക്ക്,
താങ്ങായി ഒറ്റമരത്തിന്റെ
ജലവേരോട്ടമായും ഞാനുണ്ട്.

രാജേശ്വരി ആർ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത