രോഗങ്ങൾ പെരുകീടും
നാട്ടിലെന്നും.....
ജീവിത ദുഃഖങ്ങളേറിടുന്നു
പല പല രോഗങ്ങൾ ....
പല പല ദുരിതങ്ങൾ....
പല വിധ ദാരുണ സംഭവങ്ങൾ.........
ഒക്കെയും വന്നെന്റെ
ഹൃത്തിലലയ്ക്കുന്നു
വിങ്ങുന്നുപൊള്ളുന്നൊ-
രെൻ ഹൃദയം.........
പ്രതിരോധ മാർഗങ്ങ
ളെല്ലാം നടത്തേണം
രോഗ ദുരിതങ്ങൾ
മാറീടുവാൻ.......
ആരോഗ്യമുള്ള ജനതയുണ്ടെന്നാലേ
നാടിനും വീടിനും രക്ഷയുള്ളൂ......
നമ്മളെല്ലാർക്കുമെല്ലാർക്കും രക്ഷയുള്ളൂ.