ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലിയും വിവിധ പരിപാടികളും നടന്നു. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചങ്ങാതിക്ക് ഒരു മരം എന്ന പേരിൽ വൃക്ഷത്തൈ വിതരണവും നടത്തി.

ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണം ജൂൺ 26 ന് സ്കൂളിൽ സമുചിതമായി ആചരിച്ചു

ഹിരോഷിമാ ദിനാചരണം

ഓഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിച്ചു യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു ജെ ആർ സി യുടെ നേതൃത്വത്തിൽ മുറ്റത്തൊരു തേൻമാവ് പദ്ധതി സ്കൂളിൽ നടത്തി

സ്പോർട്സ് മീറ്റ്

സ്കൂൾതല സ്പോർട്സ് മീറ്റ് സെപ്റ്റംബർ 11 12 തീയതികളിൽ ആയി ഒളിമ്പിക് മാതൃകയിൽ നടത്തി

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം ഒക്ടോബർ ആറ് ഏഴ് എട്ട് തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ മറ്റു വേദികളിലും ആയി നടത്തി സമ്മോഹനം പേരിലാണ് സ്കൂൾ കലോത്സവം സംഘടിപ്പിച്ചത്

കെട്ടിട ഉദ്ഘാടനം

മന്ത്രി ശ്രീ ശിവൻകുട്ടി കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നു

സ്കൂളിന് ഗവൺമെൻറിൻറെ വിവിധ ഫണ്ടുകളിൽ നിന്നായി 5.6 2 കോടിരൂപ ചെലവഴിച്ച് നിർമിച്ച രണ്ട് ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം മാർച്ച് രണ്ടിന് വിദ്യാഭ്യാസ മന്ത്രി ശ്രീ വീ ശിവൻകുട്ടി നിർവഹിച്ചു .എംഎൽഎ ശ്രീ വി ജോയ് അധ്യക്ഷനായിരുന്നു.