സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
pravesanolsavam
pravesanolsavam
pravesanolsavm

പ്രവേശനോത്സവം 2024-2025

പുത്തൻ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി പുതിയ അധ്യായന വർഷത്തിലേക്ക് വന്നെത്തിയ കുട്ടികളെ സെന്റ് ആനിസ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ അധ്യാപിക റ വ സിസ്റ്റർ ആത്മജ SIC അധ്യാപകർ,അനാധ്യാപകർ, പി ടി അംഗങ്ങൾ എന്നിവർ ചേർന്ന് വരവേറ്റു.നവാഗതരെ ബാ ന്റിന്റെ അകമ്പടിയോടെ പ്രവേശനോത്സവം മീറ്റിംഗ് ലേക്ക് ആനയിച്ചു.സ്കൂൾ ഗായകസംഘം ഈശ്വര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ആത്മജSIC യുടെ അധ്യക്ഷതയിൽ മീറ്റിംഗ് ആരംഭിച്ചു. റവ.  സിസ്റ്റർ അഖിലSIC ഏവർക്കും സ്വാഗതമരുളി. ശ്രീമതി ജെസ്സി ജേക്കബ് ടീച്ചർ വേദ പാരായണം  റ വ സിസ്റ്റർ മീഖ SIC സ്വയംപ്രാർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മിസ്റ്റർ അധ്യക്ഷ പ്രസംഗവും മലങ്കര കത്തോലിക്കാ ദേവാലയ വികാരി റ വ ഫാദർ ജോർജ് കുളഞ്ഞികൊമ്പിൽ അച്ചൻ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ശ്രീമതി രജനിടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ ഗായകസംഘം പ്രവേശനോത്സവം ഗാനം ആലപിച്ച് ഏവരെയും ആനന്ദിച്ചു. മിഷേൽ സാറാ സന്തോഷ് ഗാനം ആലപിക്കുകയും മഞ്ജുഷ അനീഷ് തന്റെ അനുഭവങ്ങൾ കൊച്ചുകുട്ടുകാർക്കായി പങ്കുവയ്ക്കുകയും ചെയ്തു. കുമാരി ഗായത്രി,റവ സിസ്റ്റർ എൽസ SIC എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജീവ് ഫിലിപ്പ്‌ ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.

36007-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36007
യൂണിറ്റ് നമ്പർLK/2018/36007
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർശ്രേയ അക്ക‍ു ഷാജൻ
ഡെപ്യൂട്ടി ലീഡർപാർവ്വതി എസ് ദാസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1BINUMOL MATHEW
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SINI RAJAN
അവസാനം തിരുത്തിയത്
18-02-202536007

നമ്മുടെ ഭൂമി നല്ലൊരു നാളേക്കായി

പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ബുധനാഴ്ച രാവിലെ എക്കോ ക്ലബ് കൺവീനർ ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലിയോടെ നടത്തപ്പെട്ടു.

ചെങ്ങന്നൂർ മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീ ഗോപു പുത്തൻ മഠത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി.

തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പച്ചക്കറി തൈകൾ ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് നട്ടു.പരിസ്ഥിതി ദിന ക്വിസ്, പ്രസംഗം മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

Environment Day


നമ്മുടെ ഭൂമി നല്ലൊരു നാളേക്ക് എന്ന ആശയത്തിൽ ഊന്നി സ്കൂളിൻറെ ലോക്കൽ മാനേജറും അധ്യാപികയുമായ സിസ്റ്റർ അഖില S I C പരിസ്ഥിതി ദിന സന്ദേശം നൽകി

കലോത്സവം2024

ചെങ്ങന്നൂർ ഉപജില്ല കേരള കലോത്സവം2024 Nov 5,6,7,8 തീയതികളിൽ എൻ. എസ്. എസ്. എച്ച്.എസ്. എസ് മാന്നാർ സ്കൂളിൽ വെച്ച് നടത്തപ്പെടുകയും മുൻവർഷമുള്ളതുപോലെ വേദികളിലെ കലാ മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ ആയി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരഞ്ഞെടുക്കപെടുകയും ചെയ്തു.