പൊരുതി നേടാനൊരുങ്ങി കേരളം
പൊതുനിരത്തുകൾ ശൂന്യമാക്കി കരുതലിൻ
ബോധവൽക്കരണം കരുതലോടെ ഏറ്റടുത്തു ജനങ്ങൾ
ഈ മഹാമാരിയെ തൂത്തെറിയാൻ ഈ ജനം കാട്ടിയ സുമനസും വാഴ്ത്തുക ലോകമേ കേരളത്തെ താഴ്ത്തുക നിങ്ങൾ തൻ ഉള്ളഹന്ത
ഇല്ല വിടില്ല ഈ മാരിയെ ഞങ്ങൾ
ഇല്ല മരിയ്ക്കാൻ കൊടുക്കില്ല ജനതയെ തച്ച തകർക്കും ഈ "കോവിടാം -19" മാരിയെ തളരാതെ പുതുജീവനുള്ളൊരീ കേരളം
ചങ്കുറപ്പുള്ളയീ നേതൃത്വം എപ്പോഴും താഴ്ന്നു ജനതതൻ ജീവനായി നിത്യവും കാണുക കൺതുറന്നെപ്പോഴും കാണുക കാലത്തിൻ ശക്തിയാം കേരളത്തെ...
ക്ഷീണമുണ്ടെപ്പോഴും കേരളജനതയ്ക്കു ക്ഷീണത്തെ ഓർത്തിലൊരിക്കലും ഈ ജനം ശക്തിയായി നേരിടുന്നു ഈ ജനം
എപ്പോഴും ശക്തരായി എപ്പോഴും വീണ്ടും തിരിച്ചുവന്നീടുവാൻ പക്ഷി മൃഗാദികൾക്ക് അന്നം ഊട്ടീടുവാൻ പക്ഷം പിടിക്കാതെ നിന്നുനമ്മൾ..
പക്കത്തു നിൽക്കും ജനതയെല്ലാവരും പൗരബോധത്തിൽ പ്രതീകങ്ങളായി കൊന്നു കോറോണയെ നാടിൻ
വിപത്തിനെ......
ചങ്കുറപ്പുള്ളയി ഭരണകൂടത്തെ പഴുതടച്ചുള്ളയി ഭരണത്തിൽ നന്മയെ പുകഴ്ത്തുക മാലോകരെല്ലാവരും......