സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ മുക്ത ലോകം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മുക്ത ലോകം.

ഇന്ന് നാമെല്ലാം പുറം ലോകത്തിന്റെ ഒരംശം പോലും കാണാൻ കഴിയാതെ വീടിന്റെ നാലു ചുമരുകളിലൊതുങ്ങുകയാണ്." കൊറോണ " എന്ന ഇത്തിരിക്കുഞ്ഞൻ വൈറസാണല്ലേ ഈ അവസ്ഥകളെല്ലാം സൃഷ്ടിച്ചത്.കൊറോണ എന്ന കോവിഡിനെക്കുറിച്ചുള്ള വാർത്തയാണ് നമ്മുടെ ചുറ്റും.കൊറോണ എന്ന ഭീകരനെപ്പറ്റി നാം ഒരു പാടറിയേണ്ടിയിരുന്നു. കേരള നാടിന് അന്യാദൃശ്യമായ കൊറോണ മനുഷ്യരിലും മൃഗങ്ങളിലും വരെ രോഗമുണ്ടാക്കുന്നു.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, കോവിഡ്- 19 വരെ ഉണ്ടാകാൻ കാരണമാകുന്നു.ചൈനയിലെ വുഹാനിൽ കേന്ദ്രീകരിച്ച ഈ കുഞ്ഞൻ വൈറസ് നമ്മുടെ നാടായ കേരള ഭൂമിയുടെ നില തന്നെ തെറ്റിച്ചിരിക്കുകയാണ്. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, കൈകഴുകാതെ കണ്ണ് മൂക്ക് വായ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക തുടങ്ങിയവയെല്ലാമാണ് ഈ ഇത്തിരിക്കുഞ്ഞനെ തുരത്താനുള്ള ഇത്തിരി മാർഗ്ഗങ്ങൾ. ഈ ശുചിത്വ ശീലങ്ങളോടൊപ്പം വളരെ പ്രധാന്യമർഹിക്കുന്നതാണ് വ്യാജ വാർത്തകളുടെ മുക്തി. വിവര ശുചിത്വം ഈ കൊറോണ കാലത്ത് ഏറെ പ്രധാനമാണ്. ഇതു വരെ ഒരു ചികിത്സയും കൃത്യമായി സ്ഥിതീകരിക്കാത്ത ഈ കൊറോണയെ ഈ ഭൂമിയിൽ നിന്ന് തന്നെ പിഴുതെറിയുക എന്നത് നാം ഓരോ മർത്യന്റെയും കരങ്ങളിലാണ് അഥവാ കർതവ്യമാണ്. രോഗ പ്രതിരോധശേഷി വീണ്ടെടുത്ത് വീട്ടിൽ ജാഗ്രതയോടിരുന്ന് തന്നെ കോറോണ എന്ന കോവിഡ് സാർസ് 2 നെ നമുക്ക് തുരത്തിയോടിക്കാം കൊറോണ മുക്ത ലോകം പടുത്തുയർത്താം " കൈവിടാതിരിക്കാം... കൈ കഴുകൂ ....

സൈറ.എൻ.ബാബു
7 D സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം