സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

91 കുട്ടികളും 7 അദ്ധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ലോവർ , അപ്പർ ,കിന്റർഗാർട്ടൻ എന്നീ വിഭാഗങ്ങൾ വരെയുള്ള വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മദ്രാസ് ഗവൺമെന്റിനു കീഴിലുള്ള "കോഡ് ഓഫ് റഗുലേഷൻ ഫോർ യൂറോപ്യൻ സ്കൂൾസ് " -ൽ നിന്നും സ്ഥാപനത്തിന് അംഗീകാരം ലഭിച്ചതോടെ 1950-ൽ പ്രൈമറി സ്കൂൾ എന്ന നിലയിൽ നിന്ന് ഹൈസ്കൂൾ എന്ന നിലയിലേക്ക് ഉയർന്നു. 1950-ൽ സ്കൂളിന്റെ ചുമതല സിൽവെസ്ട്രോ ബെനഡിക്ടൻ ഫാദേർസ് ഏറ്റെടുത്തെങ്കിലും 1953 - ൽ കൊച്ചി രൂപതയുടെ ബിഷപ്പായിരുന്ന റൈറ്റ്. റവ.ഡോ. അലക്സാണ്ടർ എടേഴത്തിന് സ്കൂൾ കൈമാറി.

കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സ്കൂൾ കേരളസർക്കാരിന്റെ കീഴിൽ വന്നെങ്കിലും തമിഴ്‍നാട് സർക്കാരിന്റെ പാഠ്യപദ്ധതിയനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ചരിത്രപ്രസിദ്ധമായ ഫോർട്ട് കൊച്ചിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ബ്രിട്ടോ സ്കൂൾ1- 11 - 1974 മുതൽ കേരളഗവൺമെന്റിന്റെ ആംഗ്ലോ ഇന്ത്യൻ നിയമാവലി അനുസരിച്ചാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

റവ. ജോസഫ് മരിയദാസ് നെവസ്, റവ.ഡോം പെരിനി ഒ.എസ്. ബി, റവ. ഡി. എൽ. റോബിൻസൺ ഒ.എസ്.ബി, വെരി.റവ. മോൺ. ഫ്രാൻസിസ് ഫിഗരെദോ , റവ. ബർണാഡ് കാക്രാഞ്ചേരി, റവ. ഗർവാസിസ് മുല്ലക്കര , വെരി.റവ. മോൺ.പോൾ കാട്ടിശ്ശേരി, വെരി.റവ.ഡോ. ഫ്രാൻസിസ് ഫെർണാണ്ടസ്, വെരി.റവ.ഡോ.ജോസി കണ്ടനാട്ടുതറ, വെരി.റവ. മോൺ. പീറ്റർ തൈക്കൂട്ടത്തിൽ, വെരി.റവ. മോൺ. ആന്റണി തച്ചാറ, വെരി.റവ. മോൺ. പീറ്റർ ചടയങ്ങാട് എന്നിവരായിരുന്നു മുൻകാലങ്ങളിൽ സ്കൂൾ മാനേജർ പദവി വഹിച്ചിരുന്നത്. കൊച്ചി രൂപതയുടെ വികാരി ജനറലായ വെരി.റവ. മോൺ. ഷൈജു പര്യാത്തുശ്ശേരിയാണ് 2021-മുതൽ സ്കൂളിന്റെ മാനേജർ പദവി അലങ്കരിക്കുന്നത്. സ്കൂളിന്റെ സിൽവർ ജൂബിലി 1970-ലും സുവർണജൂബിലി 1994 - ലും പ്ലാറ്റിനം ജൂബിലി 2020 - ലും വിപുലമായി ആഘോഷിച്ചു.

കൊച്ചി രൂപതയുടെ കീഴിലുള്ള ഈ സ്ഥാപനം ഇന്ത്യൻ ഭരണഘടനയുടെ 30 (1) വകുപ്പനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജാതി- മതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകുന്ന ഈ വിദ്യാനികേതം സമൂഹത്തിന് അനേകം പ്രഗൽഭരെ സമ്മാനിച്ചിട്ടുണ്ട്.