സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പൗരാണിക പ്രൗഢിയോടുകൂടിയ ഇരു നില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നു.

  • ഒരേ സമയം ഇരുന‍ൂറോളം പേർക്ക് ഒരുമിച്ചിരുന്ന്‌ യോഗം നടത്താൻ സാധ്യമാകുന്ന വിശാലമായ പ്രധാന ഹാൾ .
  • റഫറൻസ് ഗ്രന്ഥങ്ങളും ക്ലാസ്സിക്ക് ഗ്രന്ഥങ്ങളും മലയാളം ഹിന്ദി സാഹിത്യകാരന്മാരുടെ പ്രധാന കൃതികളും അടങ്ങിയ ക്ലാസ്സ്‌റൂം സംവിധനത്തോടുകൂടിയുള്ള ലൈബ്രറി .
  • ക്ലാസ് ലൈബ്രറി.
  • 60 കംപ്യൂട്ടറുകളോകൂടിയ ശീതികരിച്ച ഹൈസ്കൂൾ ഐ .ടി ലാബ് ( കോൺഫ്രൻസ് ഹാൾ ,ക്ലാസ് റൂം എന്നിവ ഐ.ടി ലാബിൽ സജ്ജീകരിച്ചിരിക്കുന്നു )
  • യു.പി , എൽ.പി എന്നീ വിഭാഗങ്ങൾക്കു പ്രത്യേകമായ ഐ.ടി ലാബ്.
  • വിവിധ സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ലാബ്.
  • വായനാമുറികൾ.
  • രണ്ടു ഫാനുകളും, വൈറ്റ് ബോർഡുകളും, LCD പ്രോജെക്ടറുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ.
  • മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ.
  • ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത.
  • നിരീക്ഷണത്തിനാവശ്യമായ സി.സി.ടി.വി ക്യാമറകൾ.
  • ദിനപത്രങ്ങൾ,മാസികകൾ,ഗ്ലോബ് ,ഭൂപടം മോഡലുകൾ,വിവിധ പരീക്ഷണ ഉപകരണങ്ങൾ,മൈക്രോസ്കോപ്പുകൾ മുതലായവ.
  • ഓരോ ക്ലാസ്സിലും ലൗഡ്‌സ്‌പീക്കർ.
  • വിവിധ ചിന്താവിഷയങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ബോർഡ്.
  • ട്രോഫികൾ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക അലമാര.
  • ഉച്ചഭക്ഷണം തയ്യാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയുള്ള അടുക്കള.
  • ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ജനവും,സൂക്ഷിക്കുന്ന സ്റ്റോർ.
  • കുട്ടികൾക്ക് ഉച്ചഭക്ഷണം ഇരുന്ന് കഴിക്കുന്നതിനുള്ള ഊട്ടുശാല.
  • സൈക്കിൾ പാർക്കിംഗ് സൗകര്യം.
  • പരിസര മലിനീകരണത്തിന് ഇടവരാത്ത രീതിയിൽ ചവറുകൾ കത്തിക്കുന്നതിനു ആവശ്യമായ സൗകര്യം.
  • വിശാലമായ കളിസ്ഥലം (ഫുട്ബോൾ,ഹോക്കി ,ബാഡ്മിന്റൺ,ടേബിൾ ടെന്നീസ് ,ബാസ്‌ക്കറ്റ് ബോൾ,കോർട്ടുകൾ )
  • റസ്‌ലിങ് മാറ്റുകൾ.
  • സ്കൂളിനോട് ചേർന്ന് കൗൺസിലിംഗ് സെന്റർ.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ് റൂം.
  • നാഷണൽ കേഡറ്റ് കോർപസ് റൂം.
  • പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പതിപ്പുകൾ.
  • ക്ലാസ്സ് മുറികളിൽ ഇന്റർനെറ്റ് സൗകര്യം.