സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ വൈറസ്

പിഞ്ചു കുഞ്ഞു മുതല് വൃദ്ധർക്ക് പോലും എന്നെ പരിചയമുണ്ട്. ഞാൻ ജനിച്ചത് ചൈനയിലെ വുഹൻ നഗരത്തിൽ ആയിരുന്നു. എങ്ങനെ ജനിച്ചു എന്ന് അറിയില്ല. ഞാൻ വന്നതോടെ പ്രകൃതിക്കും ജീവ ജന്തിക്കൾകും ഉപകാരമായി. ഒരു കാലത്ത് നിശബ്ദരായി ഒളിഞ്ഞ് കാടിൽ ജീവിച്ച മൃഗങ്ങൾ ഇന്ന് ധൈര്യപൂർവ്വം മനുഷ്യരെ പേടിക്കാതെ സ്വതന്ത്രരായി ജീവിക്കുന്നു, അലഞ്ഞ് നടക്കുന്നു. പലപ്പോഴും ഇൗ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാര്യം ഞാൻ കേട്ടിട്ടുണ്ട്. മനുഷ്യരുടെ ശരീരത്തിലൂടെ ആണെങ്കിലും ഞാൻ ഇൗ പ്രകൃതിയെ ആസ്വദിക്കുന്നു. നിലാവുള്ള രാത്രി മനുഷ്യർ കണ്ടിട്ടുണ്ടാകും. പക്ഷേ ആസ്വദിച്ചു കാണില്ല. അത് വിവരിക്കാൻ തുടങ്ങിയാൽ തീരില്ല. എങ്കിലും ഞാൻ അൽപം വിവരിക്കാം. അതാണ് മനുഷ്യന്റെ കുഴപ്പം.എനിക്ക് എപ്പൊഴും ഇൗ പ്രകൃതിയെ ആസ്വദിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ! പക്ഷേ വന്നവർക്ക് പോകണമല്ലോ.. ഞാൻ വന്നത് അപ്രതീക്ഷിതമായി ആയിരുന്നു.. പോകുന്നതും അങ്ങനെ ആയിരിക്കും. ഞാൻ കാരണം നിരവധി മനുഷ്യരുടെ ജീവിതങ്ങൾ നഷ്ടമായി. അതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷേ എനിക്കും ആസ്വദിക്കാൻ ആഗ്രഹം ഉണ്ടാിരുന്നു മനുഷ്യൻ കാണാത്ത, അറിയാത്ത ആ പ്രകൃതിയെ കാണാൻ.ആസ്വദിക്കാൻ കൂരിരുട്ടിൽ മുങ്ങിയ ആകാശം. കാർമേഘങ്ങൾക്ക്‌ ഇടയിൽ എത്തി നോക്കുന്ന ആ നിലാവ്. പരുന്ദ് ചലിക്കുന്നത് പോലെ ആ കാർമേഘം ചലിച്ചു. മനുഷ്യർ ബൾബ് ഉപയോഗിച്ച് പ്രകാശം നേടുമ്പോൾ എന്റെ ശ്രദ്ധയിൽ പെട്ടത് എന്താണ എന്ന് അറിയാമോ? ആ ചെറിയ താരകങ്ങളുടെ വെളിച്ചം കൊണ്ട് കൂടിനെ അലങ്കരിക്കുന്ന കുരുവികൾ.ഇളം കാറ്റിൽ ഊഞ്ഞാൽ ആടുന്ന ആ മരങ്ങൾ. അവയെ മനുഷ്യൻ ഉപയോഗിക്കുന്നത് വെട്ടാൻ ആണ്. അതുപോലെ നിലാവിന്റെ വെളിച്ചത്തിൽ പതുക്കെ വിരിയുന്ന പൂക്കൾ. നീന്തി നീന്തി മടുത്താൽ പോലും തീരാത്ത കടൽ ആണ് പരിസ്ഥിതി.സങ്ങടങ്ങൾകിടയിൽ സന്തോഷം തെടുന്നതിന് പകരം സന്തോഷങ്ങളിൽ സങ്കടം തേടുകയാണ് മനുഷ്യൻ.

അനികാ ഗിരീഷ് നായർ
8E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം