എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ/പ്രൊഫ. കെ. എം. ദാനിയേൽ
1918 മെയ് 9ന് ഇടയാറൻമുള കുന്നുംപുറത്ത് കുടുംബത്തിൽ ജനിച്ച കെ. എം. ദാനിയേൽ വൈയ്യാകരണൻ, നിരൂപകൻ, ഗ്രന്ഥകർത്താവ്, ഉപന്യാസകാരൻ, പ്രഭാഷകൻ,സംവാദകൻ എന്നീ നിലകളിൽ അഗ്രഗണ്യനായിരുന്നു.
വീണപൂവ് കൺമുൻപിൽ,നവചക്രവാളം,നളിനിയും മറ്റും,വിമർശനവീഥി, കലാദർശനം, വേദവിഹാരപഠനങ്ങൾ എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ ആയിരുന്നു. 1988 ജൂലൈ 17 നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.