എ.ജെ.ബി.എസ് ചേകനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. J. B. S. Chekanur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.ജെ.ബി.എസ് ചേകനൂർ
വിലാസം
679578
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽhmajbschekanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL P
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലീമ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂര് വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ  ചേകനൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ. ജെ. ബി. എസ്. ചേകനൂർ. ഈ വിദ്യാലയം ചേകനൂർ  നിവാസികൾക്ക്  1926 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ്. അയ്യായിരത്തിലധികം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 5 അധ്യാപകരും പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളിലും ആയി 100ൽ അധികം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശത്തുകാർക്ക് എന്നും വിദ്യാഭ്യാസപരമായി മുന്നോട്ടുപോവുകയാണ് ഈ സ്കൂൾ.

ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ചോകനൂർ പ്രദേശത്തിന്റെ ഉന്നമനത്തിനായി 1926 ൽ പാലക്കാട് ജില്ലയിലെ ആനക്കരയിലെ ഫക്രു മൊല്ല എന്നവർ ഓത്തുപള്ളിയായി തുടങ്ങി. 1926 ൽ ഗവൺമെന്റ് ഒരു സ്കൂളായി അംഗീകാരം നൽകി. ചോകനൂർ പ്രദേശത്തുകാരെ വിദ്യാഭ്യാസ പരമായി പുരോഗതിയിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി. അനേകം വർഷങ്ങൾക്കു മുമ്പ് തന്നെ ഈ സ്കൂളിൽ ഉപ്പുമാവും പാലും കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകിയിരുന്നു. ആദ്യകാലങ്ങളിൽ മറ്റു വിദ്യാലയങ്ങളെ പോലെ തന്നെ ഇവിടെയും അൺ  ട്രൈൻഡ്  അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും പടിപടിയായി കുട്ടികളുടെ എണ്ണം കൂടി. 1965 കാലഘട്ടത്തിൽ 210 കുട്ടികൾ വരെ ഇവിടെ പിടിച്ചതായി രേഖയിൽ പറയുന്നു. പിന്നീട് ഈ വിദ്യാലയം ഉയർന്ന നിലവാരത്തിലേക്ക് ഉയരുകയും കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച നിലവാരം പുലർത്തുകയും ചെയ്തിരുന്നു. പിന്നീട് അൺ എയ്ഡഡ് മേഖലാ രൂപംകൊള്ളുകയും കാലപ്പഴക്കം മൂലം കെട്ടിടം ജീർണിക്കുക യും ചെയ്തത് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു.

2017 മുതലാണ് പുതിയ മാനേജ്മെന്റ് ആയ കക്കിടിക്കൽ മൊയ്തുണ്ണി  മുസ്ലിയാർ മെമ്മോറിയൽ എഡ്യൂക്കേഷൻ (M M E T) ട്രസ്റ്റ് ഈ വിദ്യാലയംഏറ്റെടുത്തു. പുതിയ മാനേജ്മെന്റ് വന്നതിനുശേഷമാണ് കെജി ക്ലാസുകൾ ആരംഭിച്ചത്. 2017 18 അദ്ധ്യായന വർഷം പുതിയ കെട്ടിടനിർമ്മാണത്തിന് ഭാഗമായി വിദ്യാലയം ചേകനൂർ തൻവീറുൽ വിൽ ദാൻ മദ്രസ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. പുതിയ മാനേജ്മെന്റ് കീഴിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം 2019 ഡിസംബർ 1 ഞായറാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബാഹു: കെ ടി ജലീൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. ചേകനൂർ  പ്രദേശത്തിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം ജ്വലിച്ചു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ശിശുകേന്ദ്രീകൃത അന്തരീക്ഷം
  • കമ്പ്യൂട്ടർ ലാബുകൾ
  • ഭാഷാ ക്ലബ്ബുകൾ, സയൻസ് ക്ലബ്ബുകൾ, ഇംഗ്ലീഷ് ക്ലബ്ബുകൾ
  • രവർത്തന അധിഷ്ഠിതമായ ക്ലാസ് മുറികൾ
  • കളിസ്ഥലങ്ങൾ
  • കലാ കായിക രംഗങ്ങളിൽ പ്രത്യേക പരിശീലനം
  • കാര്യക്ഷമമായ ലൈബ്രറി സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • നല്ല പാഠം പ്രവർത്തന പദ്ധതികൾ
  • രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
  • സൗജന്യചികിത്സ ക്യാമ്പുകൾ
  • ഡ്രസ്സ് ബാങ്ക് പദ്ധതി
  • പച്ചക്കറി കൃഷി തോട്ടം പദ്ധതി, കർഷകരെ ആദരിക്കൽ
  • ദിനാചരണ പ്രവർത്തനങ്ങൾ
  • പ്രദേശത്തെ പ്രമുഖ വ്യക്തികളുമായി അഭിമുഖങ്ങൾ, ഗൃഹസന്ദർശനം

മുൻസാരഥികൾ

മുൻസാരഥികൾ
SL

No

പേര് കാലഘട്ടം
1 A V. കുട്ട്യാലി
2 K P. പരമേശ്വര മേനോൻ
3 M T. മറിയക്കുട്ടി,
4 A V. മുഹമ്മദ് ( ബാബു മാസ്റ്റർ )
5 A M മൊയ്തീൻകുട്ടി
6 P V. ഹസ്സനാർ
7 M ചിന്നമ്മ
8 K തോമസ്
9 A V. മുഹമ്മദ് ബഷീർ
10 K. നഫീസകുട്ടി
11 P K. പത്മിനി
12 A V ഇബ്രാഹിം കുട്ടി
13 T K മൊയ്തീൻകുട്ടി
14 B S. ഷീബ കുമാരി

പ്രധാന കാൽവെപ്പ്:

  • അത്യാധുനിക സൗകര്യത്തോടെ സ്കൂൾ മാനേജ്മെന്റ് (M M E T) ട്രസ്റ്റ് നിർമ്മിച്ചു തന്ന കെട്ടിടം. കെട്ടിടത്തിന് ഉദ്ഘാടന കർമ്മം ഉന്നത വിദ്യാഭ്യാസ മന്ത്രി ബഹു: കെ ടി ജലീൽ നിർവഹിച്ചു.
  • അത്യാധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം & ഡിജിറ്റൽ സൗകര്യം.
  • പഠന അന്തരീക്ഷം ഉണർത്തുന്നത്തും വർണ്ണാഭമായ ക്ലാസ് മുറികൾ.
  • 2018 19 അധ്യയനവർഷത്തിൽ എടപ്പാൾ ഉപജില്ലാ കലാമേളയിൽ ഉം ശാസ്ത്രമേളയിലും മികച്ച പ്രകടനം നടത്തി.
  • 2019 20 അധ്യായന വർഷത്തിൽ അറബിക് ടാലന്റ് ടെസ്റ്റിൽ ജില്ലാതല വിജയിയായി

മൾട്ടിമീഡിയാ ക്ലാസ് റൂം

അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം വിദ്യാലയത്തിന്റെ മുഖ്യഘടകമാണ്. തൃത്താല നിയോജകമണ്ഡലം എംഎൽഎ ബഹു : വീട്ടി ബൽറാം ആണ് സ്മാർട്ട് ക്ലാസ്സ്‌ റൂം ഉദ്ഘാടന കർമ്മം നിർവഹിച്ചത്

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബുകൾ

  • ഇംഗ്ലീഷ് ക്ലബ്
  • ഗണിത ക്ലബ്
  • അലിഫ് ക്ലബ്
  • ശാസ്‌ത്ര ക്ലബ്
  • ആരോഗ്യ സുരക്ഷ ക്ലബ്
  • ഹരിത ക്ലബ്

മാനേജ്മെന്റ്

കക്കിടിപ്പുറം വൈക്കത്ത് വളപ്പിൽ മൂർക്കഞഞ്ഞാലിൽ മർഹൂം മൊയ്തുണ്ണി മുസ്‌ലിയാർ എന്നവരുടെ സ്മരണക്കായി 2017- 18ൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായതാണ്  മൊയ്തുണ്ണി മുസ്ലിയാർ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ് (M M E T) ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ, ജനറൽ സെക്രട്ടറി എം മുഹിയുദ്ദീൻ എന്നിവരാണ്.

ചേകനൂർ പ്രദേശത്തുകാരുടെ ഏറെക്കാലത്തെ ആശയും ആഗ്രഹമായിരുന്നു ചേകന്നൂർ എ ജെ ബി സ്കൂളിൽ ഒരു പുതിയ കെട്ടിടം എന്നത്. ഈ അവസരത്തിലാണ്  മൊയ്തുണ്ണി മുസ്ലിയാർ മെമ്മോറിയൽ എജുക്കേഷൻ (M M E T) ട്രസ്റ്റ് ഈ വിദ്യാലയം ഏറ്റെടുക്കുകയും അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തത്. ഇത് മാനേജ്മെന്റ് ഭാഗത്തുണ്ടായ ഒരു പൊൻതൂവൽ ആണ്. അങ്ങനെ 2019 ഡിസംബർ 1 തിയ്യതി കെട്ടിടത്തിലെ ഉദ്ഘാടനവും  ഒരു ദിവസം നീണ്ടുനിന്ന വ്യത്യസ്തമായ പരിപാടികൾ നടത്തി.

വഴികാട്ടി

എടപ്പാൾ, കോഴിക്കോട് റോഡിൽ നിന്ന് / കണ്ടനകം, ആനക്കര റോഡിൽ തിരിഞ്ഞ് (3 കിലോമീറ്റർ ) ചേകനൂർ.

തൃത്താല / നീലിയാട് ( പാലക്കാട് ജില്ലാ  അതിർത്തി) ആനക്കര/ ചേകനൂർ.

Map
"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_ചേകനൂർ&oldid=2536361" എന്ന താളിൽനിന്ന് ശേഖരിച്ചത്