ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(എ.എൽ.പി.എസ് .എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഊർജ്ജ സംരക്ഷണം 2021-2022

* ഊർജ്ജ സംരക്ഷണ സംഗമം

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ജനകീയ മാക്കുന്നതിനു വേണ്ടി ബഹുജന പങ്കാളിത്തത്തോടെ ഉർജ്ജ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അബ്ദുൽ ഹമിദ് മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോർഡിനേറ്റൽ പി. മുഹമ്മാദ് ഹസ്സൻ ഊർജ്ജ സംരക്ഷണ പ്രഭാഷണ നടത്തി.











* ലഘുലേഖ, ബുക്ക് ലെറ്റ് വിതരണം

ഊർജ്ജ സംരക്ഷണ സംഗമത്തിൽ ബോധവൽക്കരണ ലഘുലേഖ ,ബുക്ക് ലെറ്റ് എന്നിവ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ടി മുഹമ്മദ് ഹനീഫക്ക് നൽകി കൊണ്ട് എം എൽ എ  വിതരണോൽഘാടനം നിർവഹിച്ചു.













* ഊർജ്ജോത്സവം

കേന്ദ്ര ഊർജ്ജ വകുപിന്റെ കീഴിൽ നടന്ന ചിത്രരചനാ മത്സരത്തിലും ക്വിസ്സ് മത്സരത്തിലും പങ്കെടുത്ത് കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.


* ഊർജ്ജ സംരക്ഷണ പ്രതിജ്ഞ.

ശിശുദിനാഘോഷ പരിപാടിയിൽ വെച്ച് കുട്ടി ചാച്ചാജിമാരുടെ നേതൃത്ത്വത്തിൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു.












* അക്ഷയ ഊർജ്ജം - ഓൺലൈൻ പഠന ക്ലാസ്സ്

സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ ഓൺലൈൻ പഠന ക്ലാസ് സംഘടിപ്പിച്ചു. തിരുവന്തപുരം അനർട്ടിലെ ടെക്നിക്കൽ എഞ്ചിനീയർ ജയചന്ദ്രൻ ക്ലാസ്സിനു നേതൃത്വം നൽകി.

* ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം

ഡിസംബർ-14 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്യാൻവാസിൽ കുട്ടികൾ കൂട്ടമായി ചിത്രം വരച്ച് ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. ഇതോടനുബന്ധിച്ച് രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.















* ബോധവൽക്കരണ റാലി

ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത സമൂഹ്യത്തെ ബോധ്യപ്പെടുത്താൻ വേണ്ടി പ്ലാക്കാർഡുകളും ബാനറുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു. സൈക്കിളുകളും റാലിയിൽ അണിച്ചേർന്നു.













* ഊർജ്ജ വണ്ടി

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ തേടുന്നതിനു വേണ്ടി സ്കൂൾ ബസ്സിനെ ഊർജ്ജ വണ്ടിയാക്കി ബാനറും പ്ലക്കാർഡുകളുമായി സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ബോധവൽക്കരണ പരിപാടികൾ ജനകീയമാക്കി















* ബോർഡ് സ്ഥാപിക്കൽ

സ്കൂളിന്റെ മുൻ വശത്തുള്ള എല്ലാവർക്കും വായിക്കാൻ തക്ക രീതിയിൽ സ്ഥാപിച്ച മുഴക്കം വാർത്താ ബോർഡിൽ ഊർജ്ജ സംരക്ഷണ സന്ദേശമെഴുതി കുട്ടികളെ കർമ്മോത്സുകരാക്കി മാറ്റി.
























* മന്ത്രിക്ക് കത്തെഴുതൽ

KSEB യുടെ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും സബ്സീഡി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നല്ല പാഠം ക്ലബ്ബിലെ മൂപ്പത് അംഗങ്ങൾ വൈദ്യുതി മന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതി അയച്ചു .











* സായാഹ്ന ഊർജ്ജ സദസ്സ്

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി സായാഹ്ന ഊർജ്ജ സദസ്സുകൾ സംഘടിപ്പിച്ചു.

* കുട്ടികളുടെ ബോധവൽക്കരണ ടെലി ഫിലിം

വൈദ്യുതി പാഴാക്കുന്നതിനെതിരെ സ്കൂളിലെ ഒന്നാം ക്ലാസിലെ മുഹമ്മദ് സൈ ഹാൻ, രണ്ടാം ക്ലാസ്സിലെ ദീക്ഷിത്ത്, തരുണിമ എന്നിവർ അഭിനയിച്ച ഒന്നര മിനുട്ട് ദൈർഘ്യമുളള ടെലി ഫിലിം നിർമ്മിച്ച്  സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു.

https://youtu.be/ZVnMi2kR9Qg


= * 'വായന== അരുത് ലഹരി

* പുകയിലയെ പുകച്ച് തള്ളി എളമ്പുലാശ്ശേരി സ്കൂൾ മഞ്ഞ രേഖ' വരച്ച് കുട്ടികളുടെ വമ്പൻ റാലി

പുകയില രഹിത തലമുറ ലക്ഷ്യമിട്ട്, കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ 'ദി സ്കൂൾ ചലഞ്ച്' പദ്ധതിയുടെ ഭാഗമായി സർവ്വ ശിക്ഷ കേരള നിർദ്ദേശപ്രകാരം എളമ്പുലാശ്ശേരി എഎൽപി സ്കൂളിൽ വിപുലമായ പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിക്ക് പുറമെ, സ്കൂളിനെ പുകയില വിരുദ്ധ മേഖലയായി ഉറപ്പിക്കാൻ മഞ്ഞ രേഖ (Yellow Line) അടയാളപ്പെടുത്തൽ, തെരുവ് നാടകം, സൈക്കിൾ റാലി, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയും നടത്തി. പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിക്കുക, റൂൾബുക്ക് പരിഷ്കരിക്കുക, പുകയില മോണിറ്ററർമാരെ നിയമിക്കുക തുടങ്ങിയ ഭരണപരമായ നടപടികളും സ്വീകരിച്ചു.













* എളമ്പുലാശേരി എ എൽ പി സ്കൂളിലെ കുട്ടികൾ പുകയില വിരുദ്ധ നിവേദനം സമർപ്പിക്കുന്നു.

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ ലഹരി വില്പനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എളമ്പുലാശ്ശേരി എ എൽ പി സ്കൂളിലെ കുട്ടികൾ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വിജിത്തിന് നിവേദനം സമർപ്പിക്കുന്നു.




















* 'വായന വണ്ടി' ഇനി 'തമ്പാക്കു മുക്ത് ഭാരത് എക്സ്പ്രസ്': എളമ്പുലാശശേരിയിൽ നിന്ന് പുകയില വിരുദ്ധ സന്ദേശയാത്ര!

അക്ഷരവെളിച്ചം പകർന്ന നല്ല പാഠം 'വായന വണ്ടി' ഇനി പുകയില വിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിലേക്ക്. എളമ്പുലശ്ശേരി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മുൻപ് പുസ്തകങ്ങൾ എത്തിക്കാൻ ഉപയോഗിച്ചിരുന്ന വായന വണ്ടി,'തമ്പാക്കു മുക്ത് ഭാരത് എക്സ്പ്രസ്' (Anti Tobacco Free India Express) എന്ന് പുനർനാമകരണം ചെയ്ത് പുകയില വിരുദ്ധ പ്രചാരണത്തിനായി തെരുവുകളിലിറങ്ങുന്നു.പുസ്തകങ്ങളുമായി വായനയുടെ ലോകം തുറന്ന സൈക്കിളിന് ഇപ്പോൾ പുകയില വിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ഒരു വാഹനത്തിന്റെ രൂപമാണ്. പുകയിലയുടെ ദോഷവശങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും ഭീമൻ സിഗരറ്റിന്റെ രൂപവും ബോധവൽക്കരണ സന്ദേശങ്ങളും വണ്ടിയിൽ ഉടനീളം പ്രദർശിപ്പിച്ചിട്ടുണ്ട്. വണ്ടി ഒരു പ്രദേശത്തേക്ക് എത്തുമ്പോൾ, ട്രെയിൻ സ്റ്റേഷനിൽ ട്രെയിൻ എത്തുന്നതിന് സമാനമായ അനൗൺസ്മെന്റുകൾ പൊതുജനങ്ങളെ ആകർഷിക്കുകയും സന്ദേശം ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പുകയില ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ലഘുലേഖകളും വിവരങ്ങളും വിദ്യാർത്ഥികൾ ജനങ്ങൾക്ക് കൈമാറുന്നു.ഒരു കാലത്ത് വായനയുടെ സന്തോഷം നൽകിയിരുന്ന വണ്ടി ഇപ്പോൾ ആരോഗ്യകരമായ ഒരു ഭാവിക്കായുള്ള സന്ദേശവുമായി മുന്നോട്ട് പോകുന്നത് സമൂഹത്തിന് മികച്ച മാതൃകയാണ്.






























* ലഹരിക്കെതിരെ പോരാടാൻ ക്രിസ്മസ് അപ്പൂപ്പന്മാർ

ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലും ലഹരിക്കെതിരെയുള്ള പോരാട്ടവുമായി വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് അപ്പൂപ്പൻ വേഷം ധരിച്ച് എത്തിയ കുട്ടികളാണ് വേറിട്ട പരിപാടി നടത്തിയത്. 'തമ്പാക്കു മുക്ത് ഭാരത് എക്സ്പ്രസ്സ്' എന്ന ബോധവൽക്കരണ വാഹനവുമായി ക്രിസ്മസ് അപ്പൂപ്പന്മാർ തെരുവിലിറങ്ങിയത് നാട്ടുകാർക്കിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധവും പ്രചാരണവും സംഘടിപ്പിച്ചത്. ക്രിസ്മസ് തൊപ്പിയണിഞ്ഞും കരോൾ പാടിയും കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കാളികളായി.















* 2026 നെ ലഹരിമുക്തമാക്കാൻ എളമ്പുലാശ്ശേരി സ്കൂൾ കുട്ടികളുടെ ബോധവൽക്കരണ നാടോടി നൃത്തം

ലഹരി എന്ന വിപത്തിനെതിരെ കലയുടെ കരുത്തുമായി എളമ്പുലാശ്ശേരി സ്കൂളിലെ കൊച്ചു മിടുക്കികൾ. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ,കൈറ്റ് മുഖേന സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4-ന്റെ പ്രചരണാർത്ഥം നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ നാടോടി നൃത്തം നാട്ടുകാർക്ക് പുതിയൊരു അനുഭവമായി.














































* ഡിജിറ്റൽ ലൈബ്രറി

ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട് ഫോൺ ലഭ്യമല്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി.















* ഭിന്നശേഷി കൂട്ടികൾക്ക് സൈക്കിൾ പരിശീലനം

സ്കൂളിലെ ഭിന്നശേഷി കുട്ടികളെ സ്മാർട്ടാക്കുന്നതിനു വേണ്ടി ആരംഭിച്ച സൈക്കിൾ പരിശീലനം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. ഇതിനു വേണ്ടി നല്ല പാഠം ക്ലബ്ബ് ഒരുക്കിയ സൈക്കിളിൽ ഒഴിവ് സമയങ്ങളിൽ മറ്റു കുട്ടികളും പരിശീലനം നടത്തി.




























* ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ്

നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി.





















* പറവകൾക്ക് ദാഹജലം

സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.















* പാലിയേറ്റീവ് കെയർ യൂണിറ്റിന് പണക്കിഴി നൽകൽ

പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി




















*മുത്തശ്ശിയെ ആദരിക്കൽ

തേഞ്ഞപ്പലത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി പാറു അമ്മയെ(98 വയസ്സ്) വീട്ടിൽ പോയി ആദരിച്ചു. കുട്ടികൾ മൂത്തശ്ശിക്ക് പഴങ്ങൾ സമ്മാനം നൽകി സന്തോഷിപ്പിച്ചു.

* രോഗികളെ സന്ദർശിക്കൽ

കടലൂണ്ടിയിൽ പ്രവർത്തിക്കുന്ന അവശരും നിരാലംബരുമായ അമ്മമാരെ പരിപാലിക്കുന്ന സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റിക്ക് അധ്യാപകരുടെ സഹായത്തോടെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നൽകി സാമ്പത്തിക സഹായം.

* 22/2/22 അപൂർവ്വ ദിനത്തിൽ 22 മുത്തശ്ശിമാരെ ആദരിക്കൽ

22-2-22 അപൂർവ്വദിനത്തിൽ 22 മുത്തശ്ശിമാരെ പൊന്നാടയണിയിച്ചും സർവസുഗന്ധി ഔഷധ ചെടികൾ നൽകിയും ആദരിച്ചു. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.22 പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് നഗരസഭ കൗൺസിലർ ഡോക്ടർ അജിത,തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ സിവി.മുബഷിറ എന്നീ രണ്ട് ജനപ്രധിനിധികളാണ് മുത്തശ്ശിമാരെ ആദരിച്ചത്. പ്രായമുള്ളവരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനാണ് അപൂർവ്വ ദിനത്തിൽ മുത്തശ്ശി സംഗമം സംഘടിപ്പിച്ചത്. റോട്ടറി ക്ലബ്ബ് ഗവർണർ Dr.രാജേഷ് സുഭാഷ് സംഗമം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. കൈത്താങ്ങ് അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ സാന്ത്വന പ്രഭാഷണം നടത്തി. വാർദ്ധക്യത്തിന്റെ അവശതയിൽ വീടുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മുത്തശ്ശിമാരെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആദരിച്ചത് മറക്കാൻ പറ്റാത്ത ജീവിതത്തിലെ ധന്യ മുഹൂർത്തമാണന്ന് മറുപടി പ്രസംഗത്തിൽ മുത്തശ്ശിമാർ പറഞ്ഞത് കുട്ടികൾക്ക് ഇത്തരത്തിലുളള പ്രവർത്തനങ്ങൾ വീണ്ടും സംഘടിപ്പിക്കാൻ പ്രചോദനമായി. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിലുളള നെല്ലിമരമുത്തശ്ശിയുടെ ചുവട്ടിൽ വെച്ചാണ് 22 മുത്തശ്ശിമാരെ ആദരിച്ചത്.

* വീട്ടിലൊരു കോഴി

കൈത്താങ്ങ് ക്ലബ്ബിന്റെ വീട്ടിലൊരു കോഴി പദ്ധതിയോടനുബന്ധിച്ച് ഒന്നാം ഘട്ട കോഴി വിതരണം നടത്തി. കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹത്തോടൊപ്പം വരുമാനമാർഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വീട്ടിലൊരു കോഴി പദ്ധതി നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചു നാടൻ കോഴികളെയാണ് കുട്ടികൾക്ക് വീടുകളിൽ വളർത്താൻ വേണ്ടി നൽകിയത്. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി. കെ. രാധാകൃഷ്ണൻ വിതരണോൽഘാടനം നടത്തി. പി ടി എ പ്രസിഡന്റ് ടി.മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മലയാളി അസോസിയേഷൻ സെക്രട്ടറി പി സി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ മനേജർ എം മോഹനകൃഷ്ണൻ, ഹെഡ്മിസ്ട്രസ്സ് പി. എം. ഷർമിള, കൈത്താങ്ങ് ക്ലബ്ബിന്റെ കോഡിനേറ്റർമാരായ പി. മുഹമ്മദ് ഹസ്സൻ, തൻമയ.പി.എസ്, എം മുഹമ്മദ് ഷഹൽ എന്നിവർ പ്രസംഗിച്ചു. വീട്ടിലൊരു കോഴി പദ്ധതി പ്രകാരം കോഴിയെ ലഭിച്ച സന്തോഷത്തിൽ ചിരിക്കുന്ന കുടികളുടെ ഫോട്ടോ മലയാള മനോരമ പത്രം എല്ലാ എഡിഷനികളിലും പ്രസിദ്ധരിച്ച് ലോകം മുഴുവൻ കാണാൻ അവസരമൊരിക്കയത് നല്ലപാഠം ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങളിൽപ്പെട്ടതാണ്.

*സ്നേഹ വാതിൽ

"മനസ്സ് വിഷമിക്കണ്ടട്ടോ...

സ്നേഹ വാതിലിൽമുട്ടിയാൽ മതി"

കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കി നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൈത്താങ്ങ് ക്ലബ്ബ് ഒരുക്കിയ വൈവിധ്യമാർന്ന പദ്ധതിയാണ് സേനഹ വാതിൽ. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സേനഹ വാതിൽ എന്നഴുതിയ ഒരു പെട്ടി വാതിലിൽ ഒരുക്കിയിടുണ്ട്. കുട്ടികൾക്ക് വീട്ടിൽ നിന്നോ, സ്കൂളിൽ നിന്നോ, സമൂഹത്തിൽ നിന്നോ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എഴുതി സേനഹ വാതിലിലെ പെട്ടിയിൽ നിക്ഷേപിക്കാം. സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാ ദിവസങ്ങളിലും പെട്ടിയിലെ എഴുത്തുകൾ പരിശോധിച്ച് പരിഹാരം കാണുന്നു. കുട്ടികളിൽ ഭയാശങ്കകൾ ഇല്ലാതെ കാര്യങ്ങൾ തുറന്ന് പറയാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാനും സ്നേഹ വാതിൽ സഹായകമാകുന്നു. കുട്ടികളുടെ നല്ല അനുഭവങ്ങൾ മറ്റു കുട്ടികൾക്ക് കൂടി അറിയിക്കുന്നതിനായി അസംബ്ലിയിൽ വെച്ച് പരസ്യമായും വായിച്ച് പ്രചോദനമാവുകയും ചെയ്യുന്നു.

* 2-2-22 അപൂർവ്വ ദിനത്തിൽ ഭിന്നശേഷി കൂട്ടികൾക്ക് 22 പുസ്തകങ്ങൾ നൽകൽ

തേഞ്ഞിപ്പലം: നൂറ്റാണ്ടിലെ അപൂർവ്വ ദിനമായ 2-2-22 ൽ വേറിട്ട പ്രവർത്തനം സംഘടിപ്പിച്ച സന്തോഷത്തിലായിരുന്നുഎളമ്പുലാശ്ശേരി സ്കൂളിലെ കൈത്താങ്ങ് ക്ലബ്ബിലെ കൂട്ടുകാർ. കൈത്താങ്ങ് ക്ലബ്ബിലെ രണ്ട് അധ്യാപക കോർഡിനേറ്റർമാരുടേയും രണ്ട് വിദ്യാർത്ഥി കോർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ തേഞ്ഞിപ്പലം പരിവാർ ഭവനിലെ ഭിന്നശേഷി കുട്ടികൾക്ക് ഇരുപത്തിരണ്ട് പുസ്തകങ്ങൾ നൽകി അപൂർവ്വ ദിനത്തിൽ മാതൃകയായി . ഭിന്നശേഷി കുട്ടികളുടെ കൂടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടത്തി. പരിപാടിക്ക് പി എം ഷർമിള, പി മുഹമ്മദ് ഹസ്സൻ, തൻമയ, മുഹമ്മദ് ഷഹൽ എന്നിവർ നേതൃത്വം നൽകി . അപൂർവ്വ ദിനങ്ങളിലൊക്കെ വ്യത്യസ്ത പരിപാടികൾ കൈത്താങ്ങ് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.12-12-12 ലെ 12 പരിപാടികൾ,11-12-13 ലെ വിവിധ മേഖലകളിലെ ബോധവൽക്കരണ ഫോട്ടോ പ്രദർശനങ്ങൾ, മുപ്പത്തി ഒന്നാം തിയ്യതി ലെ മുപ്പത്തി ഒന്ന് പ്രവർത്തനങ്ങൾ എന്നിവ ഇത്തരത്തിലുള്ളതായിരുന്നു.



* പുഞ്ചിരി നിറയട്ടെ...” - കുട്ടികളുടെ കാരുണ്യ യാത്ര

ഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചത്. കാരുണ്യ യാത്ര ആർ കെ കാറ്ററിംഗ് ഗ്രൂപ്പ് എം ഡിയും ജീവകാരുണ്യ പ്രവർത്തകനുമായ ടി കെ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കലണ്ടറിലെ വ്യത്യസ്ത തീയതിയായ 24/12/24 നടത്തിയ യാത്രയിൽ 24 കുട്ടികൾ 12 സ്ഥാപനങ്ങളിൽ 24 വൃക്ഷത്തൈകൾ നട്ടു. യാത്രയുടെ ഭാഗമായി പാലിയേറ്റീവ് കെയറുകൾ, തെന്നല സാന്ത്വനം തൊഴിൽ പരിശീലന കേന്ദ്രം, രണ്ടത്താണി ശാന്തി ഭാവൻ, തവനൂരിലെ സർക്കാർ അഗതി മന്ദിരങ്ങൾ, എന്നിവ സന്ദർശിച്ചു ഉപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ വിത്ത് പേപ്പർ പേന ചലഞ്ചിലൂടെയും, കടലപൊതി വിതരണത്തിലൂടെയും ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച പണം മുഖ്യമന്ത്രി പിണറായി വിജയന് വളാഞ്ചേരി മൂർഖനാട്ടെ മിൽമ പ്ലാന്റ് ഉദ്ഘാടന വേദിയിൽ വച്ച് കൈമാറി.




* ഭിന്നശേഷി കുടുംബങ്ങൾക്ക് സൗജന്യ ഉല്ലാസ യാത്ര

ഭിന്നശേഷി കുട്ടികളുടെ വയനാട് യാത്ര സ്വപ്നം സഫലീകരിച്ച് എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ.



* ഭിന്നശേഷി കുട്ടികൾക്ക് പുതുവത്സര സമ്മാനമായി 6 സൈക്കിളുകൾ നൽകൽ

ഭിന്നശേഷി കുട്ടികൾക്ക് ആറു സൈക്കിളുകൾ പുതുവത്സര സമ്മാനമായി നൽകി. പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സൈക്കിളുകൾ സമ്മാനിച്ചത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കാണ് സൈക്കിളുകൾ ലഭിച്ചത്.



* അനാഥകൾക്കും ഭിന്നശേഷി കുട്ടികൾക്കും ചെരിപ്പുകൾ നൽകൽ

വി കെ സി ചെരുപ്പ് കമ്പനിയുടെ സഹകരണത്തോടെ തേഞ്ഞിപ്പലം പഞ്ചായത്തിലെ ഭിന്നശേഷി കുടുംബങ്ങൾക്ക് നൂറോളം ജോഡി പുത്തൻ ചെരുപ്പുകൾ സൗജന്യമായി നൽകി.



* അഗതി മന്ദിരങ്ങൾക്കും അംഗനവാടിക്കും എൽ ഇ ഡി ബൾബ് നിൽക്കൽ

കുട്ടികൾ നിർമ്മിച്ച എൽ ഇ ഡി ബൾബുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ ഭിന്നശേഷി വിദ്യാലയത്തിനും പണിക്കർപ്പുറായ അംഗനവാടിക്കും നൽകി. രണ്ടാം കാരുണ്യ യാത്രയുടെ ഭാഗമായിട്ടാണ് എൽ ഇ ഡി ബൾബുകൾ നൽകിയത്.



* ക്രിസ്തുമസ് സ്നേഹ സംഗമം

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വെച്ച് സ്നേഹ സംഗമം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പുൽക്കൂട് നിർമ്മിക്കൽ, സ്റ്റാർ നിർമ്മിക്കൽ, കേക്ക് വിതരണം, ക്രിസ്മസ് കരോൾ എന്നിവയും നടന്നു.



* വയോജനങ്ങൾക്ക് വേണ്ടി പ്രഭാത നടത്തം

ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ മുത്തശ്ശിമാരുടെ കൂടെ പ്രഭാത സവാരി സംഘടിപ്പിച്ചു. പാണമ്പ്ര കൊയപ്പ പാടം റോഡിലൂടെയാണ് കുട്ടികളും മൂത്തശ്ശിമാരും കഥകൾ പറഞ്ഞും പാട്ടുപാടിയും പ്രഭാത സവാരി നടത്തിയത്. മുതിർന്നവരെ ബഹുമാനിക്കേണ്ടതിന്റെയും സ്നേഹവും കരുതലും കൊടുക്കേണ്ടതിന്റെയും ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മുത്തശ്ശിമാരുടെ കൂടെ പ്രഭാത സവാരി സംഘടിപ്പിച്ചത്.



* മുത്തശ്ശിമാരെ ആദരിക്കൽ

കുട്ടികളിൽ മുതിർന്നവരെ ആദരിക്കേണ്ടതിന്റെയും സ്നേഹിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്താനും സ്നേഹവും സഹാനുഭൂതിയും സൃഷ്ടിക്കാൻ വേണ്ടിയും മുത്തശ്ശിമാരുടെ ആദരിക്കൽ പരിപാടി സംഘടിപ്പിച്ചു. രോഗങ്ങളോട് മല്ലിട്ട് വീടിന്റെ അകത്തളങ്ങളിൽ പ്രയാസങ്ങളും പ്രശ്നങ്ങളുമായി കഴിയുന്ന മുത്തശ്ശിമാരെ വീട്ടിൽ പോയി സാന്ത്വനിപ്പിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു .




* അനാഥ ശിശു സൗഹൃദ കേന്ദ്രത്തിന് കളിപ്പാട്ടപ്പെട്ടിയും മധുരക്കുട്ടയും എൽ ഇ ഡി ബൾബും നൽകൽ

മാതാവോ പിതാവോ ആരാണെന്നറിയാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സംരക്ഷണവും ജീവിതവും നൽകി പരിപാലിക്കുന്ന രണ്ടത്താണി ശാന്തി ഭവൻ ശിശു കേന്ദ്രത്തിലെ കുട്ടികൾക്ക് കളിക്കാൻ ഉപയോഗിക്കാൻ പറ്റിയ കളിപ്പാട്ടങ്ങൾ ഒരു വലിയ പെട്ടി നിറയെ നൽകി.അവരുടെ സന്തോഷവും ആഹ്ലാദവും പുഞ്ചിരിയും കാണുന്നതിനായി ഒരു കുട്ട നിറയെ ചോക്കലേറ്റ് അടക്കമുള്ള മധുരങ്ങളും നൽകി. കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് നല്ല പാഠം ക്ലബ്ബിലെ കുട്ടികൾ അനാഥ മക്കളെ കളിപ്പിച്ചു. മാതാപിതാക്കളില്ലാത്ത മക്കളുടെ വിഷമവും സങ്കടവും നേരിട്ട് മനസ്സിലാക്കി മാതാപിതാക്കളെ അനുസരിക്കേണ്ടതിന്റെയും സ്നേഹിക്കേണ്ടതിന്റെയും ആവശ്യകത സ്കൂൾ കുട്ടികളെ പഠിപ്പിക്കാൻ ഈ പ്രവർത്തനം കാരണമായി.


* പുഞ്ചിരി പെരുന്നാൾ

പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് മൈലാഞ്ചിയിടൽ മത്സരം നടത്തി. കുട്ടികളിൽ മതസൗഹാർദ്ദവും സ്നേഹവും ഊട്ടിയുറപ്പിക്കുവാൻ ഈ പ്രവർത്തനത്തിന് സാധിച്ചു.

* സൗജന്യ മെഡിക്കൽ ക്യാമ്പുകൾ

സൗജന്യ പ്രമേഹ കാഴ്ച പരിശോധന ക്യാമ്പ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു മെഡിക്കൽ ക്യാമ്പ് നടന്നത്.



* രണ്ടാം കാരുണ്യ യാത്ര

പുഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തോടെയുള്ള കാരുണ്യ യാത്രയുടെ രണ്ടാം ഘട്ടവും ഗംഭീരമായി നടന്നു. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനു ശേഷം ആരംഭിച്ച യാത്ര കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറി, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, ഐടി പാർക്ക്, ഇലക്ട്രിക് വെഹിക്കിൾ യൂണിറ്റ്, അങ്കണവാടികൾ, അനാഥാലയം എന്നിവ സന്ദർശിച്ച് പടപ്പറമ്പ് പാപ്പീലിയോ കിഡ്സ് പാർക്കിൽ കാരുണ്യ സംഗമത്തോടെ സമാപിച്ചു. കാരുണ്യ സംഗമത്തിൽ വച്ച് ജീവകാരുണ്യ പ്രവർത്തകൻ വി സുരേഷിന് കുട്ടികൾ നിർമ്മിച്ച എൽ ഇ ഡി ബൾബ് നൽകിക്കൊണ്ട് ആദരിച്ചു. കുട്ടികൾക്ക് അറിവും, സഹജീവി സ്നേഹവും, വ്യക്തിത്വ വികസനവും നൽകി ഭാവിയിൽ നല്ല പൗരനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ യാത്രകൾ സംഘടിപ്പിച്ചത്. സമൂഹത്തിലെ വിവിധതലത്തിലുള്ള ജനങ്ങളെ കാണാനും സംവദിക്കാനും കാരുണ്യ യാത്ര മൂലം കുട്ടികൾക്ക് സാധിച്ചു.



* ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കൽ

സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ജീവിതത്തിന്റെ വലിയ ഭാഗം അവശ വിഭാഗങ്ങളുടെ പുരോഗതിക്കു വേണ്ടി മാറ്റിവെച്ച ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ചു.നന്മ ചെയ്യുന്ന ഒരു പുതിയ സമൂഹം രൂപപ്പെടുത്താനും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആദരവുകൾ സംഘടിപ്പിച്ചത്.



* കാരുണ്യ കവർ

കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി ഒരുക്കിയ സംവിധാനമാണ് കാരുണ്യ കവർ. പണം നിക്ഷേപിക്കുന്ന കവറിൽ കാരുണ്യ കത്ത് ഒരുക്കി കുട്ടികൾ രക്ഷിതാക്കൾക്ക് നൽകി. കത്ത് വായിച്ച് കാരുണ്യ പ്രവർത്തനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ നല്ലവരായ രക്ഷിതാക്കൾ വലിയ സംഖ്യകൾ കവറിൽ ഇട്ട് സ്കൂളിലേക്ക് കൊടുത്തയച്ചു. എല്ലാ കാരുണ്യ കവറും തുറന്നു നോക്കിയപ്പോൾ പതിനേഴായിരം രൂപ കുട്ടികൾ സ്വരൂപിച്ചിരുന്നു.കാരുണ്യ യാത്രയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക അടിത്തറ കാരുണ്യ കവറിലുള്ള പണമായിരുന്നു.



* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകൽ

വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ പണം ശേഖരിച്ചു. കുട്ടികളുടെ ഓണച്ചന്ത, വിത്ത് പേപ്പർ പേന ചലഞ്ച്, കടലപ്പൊതി വിതരണം, തുടങ്ങിയ പരിപാടികളിലൂടെയാണ് കുട്ടികൾ പണം ശേഖരിച്ചത്.



* കടലപ്പൊതി വിതരണം

വയനാട് പുനരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടി കുട്ടികളുടെ നേതൃത്വത്തിൽ കടലപ്പൊതി വിതരണം നടത്തി. നിലക്കടല വറുത്തത് പൊതികളാക്കി വിൽപ്പന നടത്തിയാണ് കുട്ടികൾ പണം സ്വരൂപിച്ചത്. കുട്ടികൾ സഹജീവി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ കുട്ടികൾക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തയിൽ നിന്നാണ് കടലപ്പൊതി ആശയം ഉണ്ടായത്.



* കാരുണ്യ സ്പർശം

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടന്ന കിടപ്പു രോഗികളുടെ സംഗമത്തിൽ വച്ച് നടത്തിയ പരിപാടിയാണ് കാരുണ്യ സ്പർശനം. തേഞ്ഞിപ്പലത്തെ നൂറോളം വരുന്ന രോഗികളെ സ്കൂൾ മുറ്റത്ത് ഒരുക്കിയ പന്തലിൽ ഒരുമിച്ചു കൂട്ടുകയും അവരുടെ സന്തോഷത്തിനു വേണ്ടി കുട്ടികൾ ഡാൻസും പാട്ടും അവതരിപ്പിച്ച് കാരുണ്യ സ്പർശമായി മാറി.



* കാരുണ്യ ആട്

എളമ്പുലാശ്ശേരി എ. എൽ.പി സ്കൂൾ നിറയെ പുഞ്ചിരി എന്ന പദ്ധതി പ്രകാരം ആടുകളെ കുട്ടികൾക്ക് വീടുകളിലേക്ക് വളർത്താൻ വേണ്ടി സൗജന്യമായി നൽകി. നിർധന കുടുംബങ്ങൾക്ക് ജീവിതമാർഗം കണ്ടെത്താനും കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹവും കാരുണ്യവും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. വീട്ടിൽ വളർത്താൻ നൽകുന്ന ആട് പ്രസവിക്കുമ്പോൾ അതിൽ നിന്ന് ഒരു ആട്ടിൻകുട്ടിയെ തിരികെ സ്കൂളിലേക്ക് നൽകണം ഈ ആട്ടിൻകുട്ടിയെ മറ്റൊരു വിദ്യാർത്ഥിക്ക് നൽകും. ഇത്തരത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് തുടർച്ചയായി നൽകുന്ന പദ്ധതിയാണിത്. 2014 ആരംഭിച്ച പദ്ധതി പ്രകാരം പത്തോളം ആടുകളെ ഓരോ വർഷങ്ങളിലായി കുട്ടികൾക്ക് നൽകിയിട്ടുണ്ട്.



* കുട്ടികളുടെ ഓണച്ചന്ത

എളമ്പുലാശ്ശേരി എ. എൽ.പി സ്കൂൾ കുട്ടികളുടെ ഓണച്ചന്ത സംഘടിപ്പിച്ചു.വയനാടിനെ സഹായിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ് കുട്ടിച്ചന്ത സംഘടിപ്പിച്ചത്. അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠ പുസ്തകത്തിലെ പഠന പ്രവർത്തനത്തെ ബന്ധപ്പെടുത്തിയാണ് കുട്ടിച്ചന്ത ഒരുക്കിയത്.



* ഡ്രസ്സ് ബാങ്ക്

തവനൂരിലെ മാനസിക വിഭ്രാന്തിയുള്ളവരെ താമസിപ്പിക്കുന്ന പ്രതീക്ഷാലയത്തിലെ അന്തേവാസികൾക്ക് ഡ്രസ്സുകൾ നൽകാൻ വേണ്ടി ഒരുക്കിയ സംവിധാനമാണ് ഡ്രസ്സ് ബാങ്ക്. പ്രതീഷാലയത്തിലെ അന്തേവാസികളിൽ അധികവും മലമൂത്ര വിസർജനമടക്കം അവർ ഉപയോഗിച്ച ഡ്രസ്സിലാവുന്നത് കൊണ്ട് എത്ര വസ്ത്രങ്ങൾ കിട്ടിയാലും അവർക്ക് മതിവരില്ല എന്ന വിവരം അറിഞ്ഞതിനാലാണ് ഡ്രസ്സ് ബാങ്ക് രൂപപ്പെടുത്തിയത്. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഡ്രസ്സുകൾ ശേഖരിച്ച് കാരുണ്യ യാത്ര തവനൂരിലെത്തിയപ്പോൾ പ്രതീക്ഷാലയ അധികൃതർക്ക് കൈമാറി.



* വൃദ്ധസദനത്തിൽ ഊന്നുവടി നൽകൽ

പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ നടത്തിയ കാരുണ്യ യാത്രയിൽ തവനൂരിലെ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികളായ അമ്മമാരുമായി സന്തോഷം പങ്കിടുകയും ചെയ്തു.വൃദ്ധസദനം അന്തേവാസികൾക്ക് നടക്കാൻ ഉപയോഗിക്കുന്ന ഊന്നുവടി സ്കൂൾ ഹെഡ്മിസ്ട്രസ് പി എം ഷർമിള ടീച്ചർ വൃദ്ധസദനം സൂപ്പറന്റിന് നൽകി.



* അമ്മ അറിയാൻ - മോട്ടിവേഷൻ ക്ലാസ്

കുട്ടിയുടെ പഠന മാനസിക പിന്തുണയ്ക്കു വേണ്ടി അമ്മമാരെ സജ്ജീകരിക്കുന്നതിനായി അമ്മ അറിയാൻ എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.



* പാലിയേറ്റീവ് -കെയറുകൾക്ക് ഉപകരണങ്ങൾ നൽകൽ

കാരുണ്യ യാത്രയുടെ ഭാഗമായി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വാക്കറും, പി എം എം കെ മെമ്മോറിയൽ പാലിയേറ്റീവ് കെയറിന് എയർ ബെഡും, തെന്നല സാന്ത്വനം പാലിയേറ്റീവ് കെയറിന് വീൽചെയറും വാക്കറും നൽകി.



* ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനം

പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിലുള്ള കാരുണ്യ ക്യാമ്പയിനിലെ ഒരു പ്രധാന പരിപാടിയാണ് ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനം. കുട്ടികളെ കാരുണ്യ പ്രവർത്തനത്തിലേക്ക് എത്തിക്കുക,വീടുകളിൽ അമ്മമാരെ സഹായിക്കാനുള്ള മനസ്സ് സൃഷ്ടിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനം ആരംഭിച്ചത്. എല്ലാദിവസവും ഒരു കാരുണ്യ പ്രവർത്തനം ചെയ്യുകയും ചെയ്ത കാര്യങ്ങൾ കാരുണ്യ ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നതോടെയാണ് പദ്ധതി പരിപൂർണ്ണതയിലെത്തുന്നത്. ഈ പ്രവർത്തനം കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും ഒരു മാസം കൊണ്ട് വ്യത്യസ്തവും വൈവിധ്യവുമായ ആയിരത്തോളം കാരുണ്യ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയുണ്ടായി.



* പാലിയേറ്റീവ് കെയറുകൾക്ക് സാമ്പത്തിക സഹായം

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി തേഞ്ഞിപ്പലത്തെ രണ്ടു പാലിയേറ്റീവ് കെയറുകളെ സഹായിക്കുന്നതിനായി രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിഭവ ശേഖരണം നടത്തി. വിഭവ ശേഖരണത്തിലൂടെ ലഭിച്ച 5000 രൂപ രണ്ടു പാലിയേറ്റീവ് കെയറുകൾക്കുമായി വീതിച്ചു നൽകി.



* ശിശുദിനാഘോഷം അംഗനവാടി കുട്ടികൾക്കൊപ്പം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടി ചാച്ചാജിമാരുടെ സ്നേഹയാത്ര സംഘടിപ്പിച്ചു. തേഞ്ഞിപ്പലം പഞ്ചായത്തിലെ അംഗനവാടികളിൽ ചാച്ചാജി വേഷം ധരിച്ച കുട്ടികൾ എത്തുകയും അങ്കണവാടി കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു. ചെറിയവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താൻ ശിശുദിനാഘോഷ പരിപാടി മൂലം കഴിഞ്ഞു.



* മുൻകാല അധ്യാപകരെ ആദരിക്കൽ

എളമ്പുലാശ്ശേരി സ്കൂളിൽ അധ്യാപകരായി ജോലി ചെയ്തിരുന്ന ബാലചന്ദ്രൻ മാഷ്, നാരായണൻ മാഷ്, രാധാകൃഷ്ണൻ മാഷ്, പങ്കജാക്ഷി ടീച്ചർ, രാധ ടീച്ചർ എന്നിവരെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ച് ആദരിച്ചു.



* കാരുണ്യ ജലം

പക്ഷികൾക്ക് ദാഹജലം കൊടുക്കുന്ന സംവിധാനമാണ് കാരുണ്യ ജലം. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ ഇതിനുവേണ്ടി സ്ഥിരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേ മാതൃകയിൽ കുട്ടികൾ അവരുടെ വീടുകളിലും പറവകൾക്ക് ദാഹജലം ഒരുക്കുന്നു. ഇത് കുട്ടികൾക്ക്‌ ഇതര ജീവികളോട് സ്നേഹവും കാരുണ്യവും വർധിപ്പിക്കാൻ സഹായകമായി.



* അഗതി മന്ദിരങ്ങൾ സന്ദർശിക്കൽ

പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച രണ്ട് കാരുണ്യ യാത്രകളിൽ കുട്ടികൾ വിവിധ സ്ഥലങ്ങളിലുള്ള അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും അവിടെ താമസിക്കുന്ന അന്തേവാസികളെ പരിചയപ്പെടാനും പ്രയാസങ്ങൾ മനസ്സിലാക്കാനും സാധിച്ചു. തവനൂരിലെ സർക്കാർ അഗതിമന്ദിരങ്ങളായ വൃദ്ധസദനം, പ്രതീക്ഷാ ഭവൻ, റസ്ക്യൂ ഹോം, മഹിളാ മന്ദിരം, ശിശു ഭവൻ, ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങൾ കുട്ടികൾക്ക് സന്ദർശിക്കാൻ സാധിച്ചു.

ശുചിത്വം- ആരോഗ്യം 2021-2022

* വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നല്ലപാഠം കബ്ബ് നിവേദനം കൊടുത്തതിന്റെ ഫലമായി ലഭിച്ച നാല് വേസ്റ്റ് ബിന്നുകിൽ കുട്ടികൾ തരം തരിച്ച് വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ എളുപ്പമാവുന്നു.

NB- നല്ല പാഠം ക്ലബ്ബിന്റെ നിവേദനം മൂലം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും വേസ്റ്റ് ബിന്നുകൾ ലഭിച്ചു













* ശുചിത്വ പാർലമെന്റ്

മലയാള മനോരമയിലെ കണ്ടാൽ കൊതിക്കും വൃത്തി കണ്ടു പഠിക്കുമോ നമ്മൾ എന്ന പരമ്പരയെ ആസ്പദമാക്കി നല്ല പാഠം ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് സംഘടിപ്പിച്ചു. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശുചിത്വ പാർലമെന്റിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളെ പ്രതിനിധീകരിച്ച് കൊണ്ട് മുഹമ്മദ് റാസിൻ, ഹിബ,റി ഥുൽ സതീഷ്, ആയിശ റിദ, അനാമിക, ഷസ ഫാത്തിമ, ആദിദേവ്, ഫാത്തിമ സൻഹ, മൽഹാർ മനോജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തത്സമയ വിഷയയാവതരണത്തിൽ ഒന്നാമെതത്തിയ രണ്ടാം ക്ലാസ്സുകാരി ഫാത്തിമ നജ സമ്മാനത്തിനർഹയായി. നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ തൻമയ പി എസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ഷർമിള ഉദ്ഘാടനം ചെയ്തു. നല്ല പാഠം അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ വിഷയാവതരണം നടത്തി.













* ശുചിത്വ പാർലമെന്റ് 2024

ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ പാർലമെന്റ് ശ്രദ്ദേയമായി. ശുചിത്വ നാടിന് വേണ്ട വൈവിധ്യമാർന്ന പദ്ധതികളാണ് കുട്ടികൾ ശുചിത്വ പാർലമെന്റിൽ അവതരിപ്പിച്ചത്. ശുചിത്വ സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് സംഘടിപ്പിച്ചത്.









* ശുചിത്വ സേന

സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ശുചിത്വ ശീലങ്ങൾ രൂപപ്പെടുത്താനും വേണ്ടി സ്കൂൾതലത്തിൽ 30 അംഗങ്ങളുള്ള ശുചിത്വ സേന രൂപീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന്റെ മേൽനോട്ടം ശുചിത്വ സേനയെ ഏൽപ്പിക്കുകയും ചെയ്തു. ഇത് കുട്ടികളിൽ നേതൃത്വ ബോധം ഉണ്ടായി.

* ശുചിത്വ ഹരിത ബോധവൽക്കരണ സംഗമം

സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ശുചിത്വ ഹരിത സംസ്കാരം രൂപപ്പെടുത്തുന്നതിനും എല്ലാ വീടുകളിലും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനും വേണ്ടി ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു.










* അമീബിക് മസ്തിഷ്ക ജ്വര ബോധവൽക്കരണം

എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിൽ അമീബിക് മസ്തിഷ്ക ജ്വര ബോധവൽക്കരണ ക്ലാസിന് കൈത്താങ്ങ് കോർഡിനേറ്റർ പി. മുഹമ്മദ് ഹസ്സൻ നേതൃത്വം നൽകുന്നു.












* യോഗ പഠനം

കുട്ടികളുടെ ആരോഗ്യത്തിനും ഏകാഗ്രതക്കും ഉപകരിക്കുന്ന രീതിയിൽ സ്കൂളിൽ വിദഗ്ധ പരിശീലനം ലഭിച്ച ടീച്ചറുടെ നേതൃത്വത്തിൽ യോഗാപഠനം സംഘടിപ്പിക്കുന്നു. കുട്ടികളും രക്ഷിതാക്കളും ആവേശത്തോടെയാണ് യോഗ ക്ലാസിനെ സ്വീകരിച്ചത്. ആഴ്ചയിൽ രണ്ടു ദിവസമാണ് യോഗ പഠനം നടക്കുന്നത്.














* രുചിമേളം: കുഞ്ഞൻ 'ഷെഫുമാർ' രുചി വൈവിധ്യം ഒരുക്കി

പലഹാരങ്ങളുടെ പേരും രുചിയും മാത്രമല്ല, അതിന്റെ ചരിത്രവും ചേരുവകളും പഠിച്ച് എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ. പാഠഭാഗത്തിലെ 'രുചിമേളം' എന്ന യൂണിറ്റിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പലഹാരമേള അക്ഷരാർത്ഥത്തിൽ ഒരു രുചി വൈജ്ഞാനിക യാത്രയായി മാറി.കുട്ടികൾ വീടുകളിൽ നിന്ന് സ്വന്തമായി ഉണ്ടാക്കിക്കൊണ്ടുവന്ന നാടൻ പലഹാരങ്ങളുടെ ഒരു വലിയ ശേഖരമാണ് പ്രദർശനത്തിനുണ്ടായിരുന്നത്.




































* കൊറോണ ബോധവൽക്കരണ ഗാനം

പാട്ടുവണ്ടിയിലൂടെ വൈറലായ നല്ല പാഠം ക്ലബ്ബ് തയ്യാറാക്കിയ കൊറോണ ബോധവൽക്കരണ ഗാനം

*മാസ്ക് ഒന്നു ധരിച്ചില്ലെങ്കിൽ

നിങ്ങൾക്കെന്താ പോലീസേ....

കോവിഡ് എന്നൊരു രോഗത്തെ

തുരത്താനാണേ ചങ്ങാതി.

സാനിറ്റൈസ് ചെയ്തില്ലെങ്കിൽ

നിങ്ങൾക്കെന്താ നാട്ടാരേ ..

മാരകമായ രോഗാണുക്കൾ

നമ്മുടെ മേലെ കേറീടും

കല്ലാണത്തിനും സൽക്കാരത്തിനും

പോയാലെന്താ സർക്കാറേ

ആളുകൾ കൂട്ടം കൂടിയിരുന്നാൽ

കൊറോണ നമ്മെ പിടികൂടും

ക്ലാസ്സിലെ ബെഞ്ചിൽ അടുത്തിരുന്നാൽ

എന്താ പ്രശനം ടീച്ചേഴ്‌സേ

അകലത്തിലിരുന്നു പഠിച്ചാലോ

സ്കൂളിൽ എന്നും വന്നീടാം

ഒമിക്രോണും ഡെൽറ്റയുമെന്ന്

പറഞ്ഞാലന്താ ഹെൽത്തേരേ ..

കൊറോണ എന്ന ഭീകരന്റെ വകഭേദങ്ങളാണേ ...

ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ

നന്ദിയുണ്ടേ മാളോരേ

ഒത്തൊരുമിച്ച് സർക്കാറിനൊപ്പം

ഓടിച്ചീടാം കോവിഡിനെ ''*

* ഔഷധപ്പെട്ടി

കലാവധി തീരാത്ത മരുന്നു കൾ ശേഖരിക്കാൻ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ഔഷധപ്പെട്ടി  കുട്ടികളിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രജോദനമാകുന്നു. ശേഖരിച്ച മരുന്നുകൾ പാലിയേറ്റീവ് കെയറുകൾക്ക് നൽകുകയും ചെയ്യുന്നു.












ട്രാഫിക്ക് ബോധവൽക്കരണം

* സൂചനാ ബോർഡ് സ്ഥാപിക്കൽ

സ്കൂൾ പരിസരത്ത് റോഡപകട സാധ്യതയുള്ള സ്ഥലത്ത് സൂചനാ ബോർഡ് സ്ഥാപിച്ചു.

* കുട്ടികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

*സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രാഫിക് ബോധവൽക്കരണം

ട്രാഫിക് ബോധവൽക്കരണ സന്ദേശവുമായി പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ജനങ്ങളിൽ എത്തിച്ചു.

അതിജീവനം

സൈബർ ക്രൈം- മൊബൈൽ അഡിഷൻ അതിജീവനം പരിശീലന പരിപാടി

ഓൺലൈൻ കാലത്ത് മൊബൈൽ ഫോൺ അഡിഷനിൽ അകപ്പെട കുട്ടികളെ രക്ഷപ്പെടുത്താനും സൈബർ ക്രൈമിനെ കുറിച്ച് രക്ഷിതാക്കൾക്കു അവബോധമുണ്ടാക്കാനും വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു .കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അതിജീവനം പരിപാടി നടത്തിയത് .അസിസ്റ്റൻറ് പോലീസ് ഇൻസ്പെക്ടർ എൻ.രമേഷ് അതിജീവനം ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ എം .മോഹനക്യഷ്ണൻ അധ്യക്ഷത വഹിച്ചു .കൈത്താങ്ങ് കോർഡിനേറ്റർ പി.മുഹമ്മദ് ഹസ്സൻ പരിശീലനത്തിന് നേതൃത്വം നൽകി. മക്കളുടെ കാര്യത്തിൽ ആശങ്കയിലായിരുന്ന രക്ഷിതാക്കൾക്ക് അതിജീവനം പരിശീലന പരിപാടി വലിയൊരാശ്വാസമായി. കുട്ടികളെ മൊബൈൽ ഉപയോഗത്തിൽ നിന്ന് അടർത്തിമാറ്റി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുളള തന്ത്രങ്ങൾ പരിശീലനത്തിൽ വെച്ച് രക്ഷിതാക്കളുമായി പങ്കു വെച്ചു.



"മൊബൈൽ ദുരുപയോഗം"- ബോധവൽക്കരണ സംഗമം

പുഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ നടത്തിയ രണ്ടാം കാരുണ്യ യാത്രയിൽ വച്ച് കുട്ടികൾക്ക് മൊബൈൽ ഫോണിന്റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രാക്ടിക്കലായി വിവരിച്ചു കൊടുത്തു. കാക്കഞ്ചേരി കിൻഫ്രയിലെ മൊബൈൽ പരിശീലന കേന്ദ്രമായ ബ്രിഡ്കോയിൽ വച്ചാണ് ബോധവൽക്കരണ സംഗമം നടന്നത്. മൊബൈൽ ടെക്നീഷ്യനും ബ്രിഡ്കോയുടെ മാനേജറുമായ സി മുഹമ്മദ് ബഷീർ കുട്ടികൾക്ക് വിശദമായി മൊബൈൽ അഡിഷന്റെ അപകടം ബോധ്യപ്പെടുത്തി. മൊബൈൽ ഫോണിന് വേണ്ടി വീടുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പുതിയ തലമുറക്ക് ഈ വിപത്തിനെ കുറിച്ച് മനസ്സിലാക്കാൻ ബോധവൽക്കരണ സംഗമം കൊണ്ട് കഴിഞ്ഞു. ഇതോടൊപ്പം ഇലക്ട്രോണിക്സിൽ ലഘു പ്രോജക്ടുകൾ പ്രാക്ടിക്കലായി യാത്രയിൽ പങ്കെടുത്ത 40 കുട്ടികളും ചെയ്തു .




പ്രശ്നോത്തരിപ്പെട്ടി

എല്ലാ ദിവസവും നൽകുന്ന Gk Today യിൽ നിന്ന് മാസത്തിലൊരിക്കൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.സ്കൂളിൽ തയ്യാറാക്കിയ പ്രശ്നോത്തരിപ്പെട്ടിയിലാണ് കുട്ടികൾ ഉത്തരങ്ങൾ നിക്ഷേപിച്ചിരുന്നത്.

ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ

കുട്ടികളിൽ പൊതുവി‍ഞ്ജാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ തുടക്കം കുറിച്ച ഒരൂ പദ്ധതിയാണ് ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ . വർഷാരംഭത്തിൽ കുട്ടികൾക്ക് നൽകുന്ന ടാലന്റ് പുസ്തകം കൃത്യമായ ഇടവേളകളിൽ പരീക്ഷകൾ നടത്തിയും വർഷാവസാനം ഒരു ഗ്രാന്റ് എക്സാം നടത്തി വിജയികളെ കണ്ടെത്തുന്നു. വിജയികളെ ആദരിക്കലും സമ്മാനങ്ങൾ നൽകലും നടത്തുന്നു.


കലാമയ

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോൽസാഹിപ്പിക്കാൻ കലാമയ പരിപാടിയിൽ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു.



“ Shaping the cultur

കുട്ടികളുടെ സാംസ്കാരിക, കലാവാസനകളെ പരിപോഷിപ്പിക്കുന്ന- തിനു വേണ്ടിയും ഒഴിവു സമയങ്ങളെ ഫലപ്രദമായി വിനിയോഗിക്കുന്നതിനായും തുടങ്ങിയ പദ്ധതിയാണ് കലാമയ. ഡാൻസ്, സംഗീതം, ചിത്രം രചന, എയ്റോബിക്സ്, നാടകം, തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകന്മാർ കുട്ടികൾക്ക് ഒഴിവ് വരുന്ന സമയങ്ങളിൽ നിരന്തര പരിശീലനം നൽകുന്നു.

കൈത്താങ്ങ്

ഭൂമിക്കും ജീവജാലങ്ങൾക്കും സഹായകരമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ സംഘടിപ്പിക്കുന്നു

വായന

* വായനപ്പുര

സ്കൂളിൽ കുട്ടികൾക്ക് ഓപ്പൺ എയറിൽ വായിക്കാൻ ഉതകുന്ന തരത്തിൽ വായനപ്പുര നിർമ്മിച്ചു. ഇത് കുട്ടികൾക് ഒഴിവുസമയത്ത് പത്രങ്ങളും ആനുകാലിക മാസികകളും വായിക്കാൻ സഹായകമായി.
















* വായനവണ്ടി

കുട്ടികൾക്കും പൊതു സമൂഹത്തിലും വയനാശീലം വർദ്ധിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന ലൈബ്രറി













* വായന സദസ്സ്

കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുവാൻ വേണ്ടി ആരംഭിച്ചതാണ് വായനസദസ്സ് . കവി പി എൽ ശ്രീധരൻ മൂവാണ്ടൻ മാവിൻ ചുവട്ടിൽ വെച്ച് വായന സദസ്സ് ഉദ്ഘാടനം ചെയ്തു.












* വായനത്തൊട്ടിൽ

വായനാവാരത്തോടനുബന്ധിച്ച് കുട്ടികൾക്ക് വായനയോട് താല്പര്യം ജനിപ്പിക്കാൻ വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് പുസ്തകത്തൊട്ടിൽ. സ്കൂളിലെ ജൈവവൈവിധ്യ പാർക്കിലുള്ള നെല്ലിമരത്തിലും ക്ലാസ്സ്‌ റൂമിലുമാണ് പുസ്തകത്തൊട്ടിൽ തയ്യാറാക്കിയത്. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നിക്ഷേപിക്കാനും ആവശ്യമുള്ള പുസ്തകങ്ങൾ എടുത്ത് വായിക്കാനുള്ള സൗകര്യങ്ങൾ പുസ്തകത്തൊട്ടിലിലുണ്ട്.
















* വായനപ്പാടം

കുട്ടികളിൽ വായനയുടെ വിരസത ഒഴിവാക്കി പ്രകൃതിയോട് ചേർന്ന് വായനാനുഭവം ഒരുക്കിയ സംവിധാനമാണ് വായനപ്പാടം. സ്കൂളിൽ വായനക്കളരിയിലൂടെ വരുന്ന മലയാള മനോരമ പത്രവും ചെറുകഥ പുസ്തകങ്ങളുമായി തൊട്ടടുത്തുള്ള വയലോരത്തിരുന്നു വായിക്കുന്നു. മാസത്തിൽ രണ്ടുതവണ ഈ പ്രവർത്തനം വിവിധ ക്ലാസുകളിലായി നടക്കുന്നു.












* വായനക്കളരി

മലയാള മനോരമ ദിനപത്രം എല്ലാ ക്ലാസിലേക്കും കിട്ടുന്ന തരത്തിൽ വായനക്കളരി ആരംഭിച്ചു.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും പത്ര വായന സജീവമാക്കാനും വായനക്കളരി കൊണ്ട് സാധിച്ചു.












* വായന മൂല

സ്കൂളിലെ ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് യഥേഷ്ടം പുസ്തകങ്ങൾ വായിക്കാൻ ഒരുക്കിയ സംവിധാനമാണ് വായനാ മൂല. വായന മൂലയിൽ കുട്ടികൾ ശേഖരിച്ച കഥാ പുസ്തകങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളിലും വായനാമൂല ഒരുക്കുകയും നന്നായി ചെയ്ത ക്ലാസിന് പ്രത്യേക സമ്മാനം നൽകി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
















* വായന മത്സരങ്ങൾ

വായനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ സർഗാത്മകതകൾ ഉണർത്തുന്നതിന് വേണ്ടി വൈവിധ്യമാർന്ന രചന മത്സരങ്ങൾ സംഘടിപ്പിച്ചു. അതോടൊപ്പം രക്ഷിതാക്കൾക്ക് വേണ്ടിയും പ്രത്യേക വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു.











* വായന മരം

വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ആകർഷണീയമായ രൂപത്തിൽ മരച്ചില്ലകളിൽ അക്ഷരങ്ങളും വാക്കുകളും ഘടിപ്പിച്ച് വായന മരം തയ്യാറാക്കി. ചെറിയ വായന മരങ്ങൾ ക്ലാസ് റൂമുകളിലും ഒരുക്കിയിരുന്നു. പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് വായിക്കുന്നതിന് വായനാമരം സഹായകമായി.











* കാരുണ്യ ഡയറി

പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കാരുണ്യ ക്യാമ്പയിനിലെ പ്രധാന പ്രവർത്തനമായ ഒരു ദിനം ഒരു കാരുണ്യ പ്രവർത്തനം ചെയ്യുന്ന കുട്ടികൾ രേഖപ്പെടുത്തുന്ന നോട്ടുപുസ്തകമാണ് കാരുണ്യ ഡയറി.
















* അമ്മ വായന

സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അമ്മമാർക്ക് വായിക്കാൻ വീടുകളിലേക്ക് കൊടുക്കുന്ന സംവിധാനമാണ് അമ്മ വായന. വായന വണ്ടി യിലൂടെയും അമ്മ വായനക്കുള്ള പുസ്തകങ്ങൾ നൽകുന്നുണ്ട്. ഇതുമൂലം അമ്മമാരുടെ വായനശേഷി വർദ്ധിപ്പിക്കാനും കുട്ടികൾക്കുള്ള പഠന പിന്തുണ ഉറപ്പിക്കാനും സാധിച്ചു. അമ്മ വായനയുടെ കീഴിൽ വായനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.









* വായനശാല,ലൈബ്രറി സന്ദർശനം

കുട്ടികൾക്ക് പുസ്തകങ്ങളെ പരിചയപ്പെടാനും വായനയുടെ അനന്തസാധ്യതകളെ ഉപയോഗപ്പെടുത്താനും വേണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രറിയും, ചിത്ര വായനശാലയും സന്ദർശിച്ചു.













* പുസ്തക ശേഖരണം

സ്കൂൾ ലൈബ്രറിയിലേക്കും ക്ലാസ് വായന മൂലയിലേക്കും പുസ്തകങ്ങൾ ലഭിക്കുന്നതിനായി വായനവണ്ടിയിൽ ശേഖരണ പെട്ടി ഒരുക്കി പുസ്തകങ്ങൾ ശേഖരിച്ചു. ഇത് ക്ലാസ് വായന മൂലകൾ സജീവമാക്കുന്നതിന് സഹായകമായി. ജൂൺ 19 ലെ വായനാദിനാചരണത്തിന്റെ ഭാഗമായും പുസ്തക ശേഖരണം നടത്തിയിട്ടുണ്ട് .














* കുഞ്ഞിക്കയിൽ ഒരു പുസ്തകം

സ്കൂളിലെ പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾക്ക് വായനാശീലം വരുത്തുന്നതിനായി ചെറിയ ചിത്ര പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഘടിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ മൊബൈൽ ഫോൺ താല്പര്യമുള്ള കുട്ടികളെ അതിൽ നിന്ന് മാറ്റം വരുത്താൻ ഇത് സഹായിക്കുമെന്ന് ബോധ്യം രക്ഷിതാക്കൾക്ക് ഉണ്ടായതിനാൽ അവരുടെ പരിപൂർണ്ണ സഹകരണം പദ്ധതിക്ക് ലഭിച്ചു. വായിക്കാൻ അറിയില്ലെങ്കിലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുസ്തകത്തിലെ ചിത്രങ്ങൾ കാണാനും അതിനെക്കുറിച്ച് പറയാനും കുട്ടികൾക്ക് അവസരം ഒരുക്കി.














* മുത്തശ്ശിക്കഥ

കുട്ടികൾക്ക് പഴയകാല അനുഭവങ്ങളും കഥകളും മനസ്സിലാക്കുന്നതിന് വേണ്ടി മുത്തശ്ശിമാരുടെ അടുത്തേക്ക് ചെല്ലുകയും മുത്തശ്ശി കഥ കേൾക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. വീടിന്റെ ഉള്ളിൽ ഒതുങ്ങി കൂടുന്ന മുത്തശ്ശിമാർക്ക് ഇത് വലിയ സന്തോഷമായി.















* ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട് കുട്ടികൾ

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമിട്ട് എത്തിയത് ശ്രദ്ധേയമായി. പാത്തുമ്മ, സാറാമ്മ, ഒറ്റക്കണ്ണൻ പോക്കർ, മജീദ്, സൈനബ, ആനവാരി രാമൻ നായർ, എട്ടുകാലിമമ്മൂഞ്ഞ്, നാരായണി, ബഷീർ,സുഹറ തുടങ്ങിയ ബഷീർ കൃതികളിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായാണ് കുട്ടികൾ വേഷമിട്ടത്. മികച്ച രീതിയിൽ വേഷമിട്ട മുഹമ്മദ്‌ നസൽ,മുഹമ്മദ്‌ ജാബിർ,യഹ്‌യ, ഷസ ഷാനവാസ്‌, ആയിഷ ഷഹ്സ, അനന്ദിക എന്നിവർ സമ്മാനത്തിന് അർഹരായി. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കൃതികളിലെ കഥാപാത്രങ്ങൾക്ക് നിറം നൽകൽ,രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.











* അമ്മയെഴുത്ത്

അമ്മമാരുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിന് വേണ്ടി വായന വാരാചരണത്തിന്റെ ഭാഗമായി അമ്മയെഴുത്ത്‌ എന്ന പേരിൽ കവിതാരചന, ചെറുകഥ രചന എന്നിവ സംഘടിപ്പിച്ചു.










* വായന ചലഞ്ച്

ഒരു ദിവസം ഒരു മണിക്കൂർ വായന, ഒരു വർഷം ചുരുങ്ങിയത് 50 പുസ്തകങ്ങളെങ്കിലും വായിക്കുക എന്ന ചലഞ്ച് വായന വണ്ടിയിലൂടെ പുറത്തുവിട്ടപ്പോൾ ആളുകൾ ആവേശത്തോടെ ഏറ്റെടുത്തു.

* ഡിജിറ്റൽ വായന

കുട്ടികൾക്കും അമ്മമാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് വായന സൗകര്യ ഏർപ്പെടുത്തി.

കൃഷി

* ജൈവകൃഷി തോട്ടം

സ്കൂളിൽ ജൈവകൃഷി തോട്ടം തുടങ്ങുകയും പരിപാലനം കുട്ടികൾക്ക് ഗ്രുപ്പായി നൽകുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ ജൈവകൃഷി തോട്ടത്തിൽ നിന്ന് ലഭിച്ചു.












* കർഷകനെ ആദരിക്കൽ

തേഞ്ഞിപ്പലത്തെ ജൈവകർഷകൻ പി. അരവിന്ദാക്ഷൻ നായരെ അരീപ്പാറ നെൽപ്പാടത്ത് വച്ച് കുട്ടികൾ നിർമ്മിച്ച എൽ ഇ ഡി ബൾബ് നൽകി ആദരിച്ചു.













* നിറയെ നെല്ല്

കുട്ടികളെ കൃഷിയിലേക്കടു പ്പിക്കുന്നതിനും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടി അരിപ്പാറ വയലിലെ നെൽപ്പാടങ്ങൾ സന്ദർശിച്ചു. നല്ല കർഷകൻ അരവിന്ദാക്ഷൻ നായർ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. ആഹാരത്തിന് ഉപയോഗിക്കുന്ന അരി ഉണ്ടാക്കുന്ന കർഷകരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാക്കി.













* അടുക്കളത്തോട്ടം

കുട്ടികളുടെ വീടുകളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ പദ്ധതിയാണ് അടുക്കളത്തോട്ടം.



* കുട്ടി കർഷക അവാർഡ്

സ്കൂൾ കുട്ടികൾക്ക് കൃഷിയോട് താൽപര്യം ജനിപ്പിക്കാൻ ഏർപ്പെടുത്തിയ പുരസ്കാരമാണ് കുട്ടി കർഷക അവാർഡ്. കുട്ടികളുടെ വീടുകളിൽ നന്നായി കൃഷി ചെയ്യുന്ന കുട്ടിയെ തെരഞ്ഞെടുത്ത് കുട്ടി കർഷക അവാർഡ് നൽകി എല്ലാവർഷവും ആദരിക്കുന്നുണ്ട്.













* കറിവേപ്പിലത്തോട്ടം

വിഷരഹിതമായ പച്ചക്കറികൾ സ്ക്കൂൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കറിവേപ്പിലത്തോട്ടം ആരംഭിച്ചു.












* പുതയിടൽ

ചെടികൾക്ക് മണ്ണിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഒരുക്കുന്ന സംവിധാനമാണ് പുതയിടൽ. കുട്ടികൾക്ക് വീടുകളിൽ പുതയിടൽ എങ്ങനെയെന്ന് മനസ്സിലാക്കാൻ വേണ്ടി സ്കൂളിൽ പുതയിടലിന്റെ മാതൃകയും ഒരുക്കിയിട്ടുണ്ട്.

* ചെണ്ടുമല്ലി കൃഷി

എളമ്പുലാശ്ശേരി എ.എൽപി സ്കൂളിൽ കുട്ടികളുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഹെഡ്മിസ്ട്രസ് കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.












പരിസ്ഥിതി

* പിറന്നാൾ മരം

കുട്ടികളുടെ പിറന്നാൾ ആഘോഷത്തോടനു ബന്ധിച്ച് സ്കൂളിലേക്ക് വരുന്ന മിഠായി കവറുകൾ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിച്ചപ്പോൾ അതിനുപകരമായി കൊണ്ടുവന്ന സംവിധാനമാണ് പിറന്നാൾ മരം. കുട്ടികളുടെ പിറന്നാൾ വരുമ്പോൾ സ്കൂൾ മിഠായിക്ക് പകരം ലൈബ്രറിയിലേക്ക് ഒരു പുസ്തകം തരുന്നതോടൊപ്പം വീടുകളിൽ ഒരു മരം നട്ടുപിടിപ്പിക്കണം എന്നതാണ് വ്യവസ്ഥ. ഈ പദ്ധതി നടപ്പിലാക്കിയത് കൊണ്ട് ഒരേ സമയത്ത് മൂന്ന് നന്മകൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കപ്പെടുന്നു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം വരുന്നു. ഭൂമിയിൽ ഒരു പുതിയ മരം നട്ടു പിടിക്കുന്നു.
















* ജലസ്രോതസ്സ് സംരക്ഷിക്കൽ

തേഞ്ഞിപ്പലത്തെ പ്രധാന ജലസ്രോതസായ പാച്ചീരിക്കുളം 2012 മുതൽ എളമ്പുലാശ്ശേരി സ്കൂൾ സംരക്ഷിച്ചു പോരുന്നു .ഇടയ്ക്കിടെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കുളം സന്ദർശിച്ച് പരിസരം വൃത്തിയാക്കി സംരക്ഷണ കവചമൊരുക്കി. കുളം നശിക്കാതിരിക്കാൻ നിർദ്ദേശക ബോർഡുകളും സ്ഥാപിച്ചു.














* മഴയോട് കിന്നാരം പറഞ്ഞ് കുട്ടികളുടെ മഴ നടത്തം

എളമ്പുലാശ്ശേരി എ.എൽപി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴ നടത്തം സംഘടിപ്പിച്ചു. കുട്ടികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴ നടത്തം സംഘടിപ്പിച്ചത്.











* ചങ്ങാതിക്കൊരു വൃക്ഷത്തൈ

ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് എളമ്പുലാശ്ശേരി എൽ പി സ്കൂളിലെ കുട്ടികൾ കൂട്ടുകാർക്ക് വൃക്ഷത്തൈകൾ കൈമാറുന്നു.


















* പ്ലാസ്റ്റിക് ജലകണം

ലോക ജല ദിനത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ പാതയോരങ്ങളിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമ്മിച്ച ജലത്തുള്ളിയുടെ മാതൃക
















* വൃക്ഷ തൈ വിതരണം

ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷ തൈകകൾ വിതരണം ചെയ്യുന്നു










* പ്ലാസ്റ്റിക് മനുഷ്യൻ

ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് നിമ്മാർജ്ജന ബോധവൽക്കരണത്തിനായി തയ്യാറാക്കിയ പ്ലാസ്റ്റിക് മനുഷ്യൻ .


















* വൃക്ഷ തൈ നട്ടുപിടിപ്പിക്കൽ

തേഞ്ഞിപ്പലം കൃഷി ഭവന്റെ പരിസ്ഥിതി ദിനാഘോഷം കൃഷി ഓഫീസർ ഷംല സ്കൂളിൽ തൈ നട്ട് ഉൽഘാടനം ചെയ്യുന്നു.













* ലോക ഭക്ഷ്യ ദിനത്തിൽ നെല്ലിക്ക വിതരണം

ലോക ഭക്ഷ്യ ദിനത്തിൽ കുട്ടികൾക്ക് നാടൻ പോഷകാഹാരം നൽകാൻ, സ്റ്റേജ് നിർമ്മാണത്തിനായി സ്കൂളിൽ എത്തിയ ജെ.സി.ബി.യുടെ സേവനം താൽക്കാലികമായി ഉപയോഗിച്ച് എളമ്പുലശ്ശേരി എ.എൽ.പി. സ്കൂൾ.സ്കൂൾ വളപ്പിലെ ഉയരം കൂടിയ നെല്ലിമരത്തിൽ നിറഞ്ഞുനിൽക്കുന്ന നെല്ലിക്കകൾ പറിച്ചുനൽകാൻ മറ്റു വഴികളില്ലാതെ വന്നതോടെയാണ് പരിസ്ഥിതി ക്ലബിന്റെ ചുമതലയുള്ള അധ്യാപകൻ പി. മുഹമ്മദ് ഹസ്സൻ ജെ സി ബിയുടെ ഹൈഡ്രോളിക് ബക്കറ്റിൽ കയറി നെല്ലിക്ക പറിച്ച് കുട്ടികൾക്ക് നൽകി.
































സാമൂഹിക ഇടപെടൽ

* "തേഞ്ഞിപ്പലത്തെ ഗതാഗത പ്രശ്നം"കുട്ടികൾ മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.

സാധാരണക്കാരന്റെ യാത്ര മാർഗമായ ബസ്സുകൾ നാഷണൽ ഹൈവേയിലെ പുതിയ വിശാലമായ റോഡിലൂടെ കടന്നുപോകുന്നതു കൊണ്ട് സ്കൂൾ കുട്ടികളടക്കമുള്ള പൊതു ജനം അനുഭവിക്കുന്ന അതി രൂക്ഷമായ യാത്ര പ്രശ്നം കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ തിരൂരങ്ങാടി താലൂക്ക് തല അദാലത്തിൽ വച്ച് കണ്ട് ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നങ്ങൾ കുറിച്ച് രേഖാമൂലം നിവേദനവും നൽകി. കുട്ടികളുടെ നിവേദനം വായിച്ച മന്ത്രി ആവശ്യമായ നടപടികൾ എടുക്കാം എന്ന് ഉറപ്പു നൽകി.
















* സ്നേഹ പെരുന്നാൾ

പെരുന്നാൾ ദിനത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി എം ഷർമിള ടീച്ചർക്ക് ഇസ മെഹ്റിൻ മൈലാഞ്ചി അണിയിക്കുന്നു