അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,എൻ സി സി എൻഎസ്എസ് എന്നീ സന്നദ്ധസംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക, വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പിസി പദ്ധതി പ്രതീക്ഷിക്കുന്നു

ചിരാദ് എസ് പി സി ക്യാമ്പ്

ചിരാദ് എസ് പി സി ക്യാമ്പ് സെപ്റ്റംബർ ദിവസങ്ങളിലായി നടന്നു
സ്നേഹ സമ്മാനം

ജോസാലയം വൃദ്ധസദനത്തിലെ അഗതികളായ അമ്മമാർക്ക് സ്നേഹസമ്മാനവുമായി അൽ ഫാറൂഖിഅ യിലെ കുട്ടികൾ പൊയി .സ്കൂളിൽനിർമ്മിച്ച ഫിനോയിലും കുട്ടികൾ ശേഖരിച്ച സാധനങ്ങളും അവർക്കു സ്നേഹസമ്മാനമായി നൽകി .കലാവിരുന്നും ഡാൻസും ഒക്കെയായി ആഘോഷമായി മാറി ആ സന്ദർശനം


ലഹരി വിരുദ്ധപ്രവർത്തനങ്ങൾ
ഒക്ടോബർ 6


സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിച്ചു.വിദേശത്തുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിക്ടേഴ്സ് ചാനലിലൂടെ പ്രൊജക്ടർ മുഖേന രാവിലെ പത്തിന് എല്ലാ ക്ലാസ് മുറികളിലും എത്തിച്ചു.മയക്കുമരുന്നിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണമെന്നും തലമുറ നശിക്കും എന്നുമാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.ഉച്ചയ്ക്ക് രണ്ടിന് രക്ഷകർത്താക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു പ്രധാന അധ്യാപകൻ ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ശ്രീ റഷി ശ്രീമതി ബിന്ദുമതി ശ്രീമതി മുംതാസ് ശ്രീമതി എന്നിവർ നേതൃത്വം നൽകി. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്.എന്നാൽ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവ് പോലും മക്കളെ ഡ്രഗ് അഡിക്ഷൻ പോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്.അതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തണം ലഹരി വിരുദ്ധ ലഘുലേഖ കരുതൽ വിതരണം ചെയ്തുകൊണ്ട് പരിപാടി സമാപിച്ചു.

ഒക്ടോബർ 12
ചേരാനല്ലൂർ അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിന്റെയും ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.എസ് ഐ ശ്രീ തോമസ് അധ്യക്ഷത വഹിച്ചു അധ്യാപകരായ ശ്രീ സൂര്യ , സുമേഷ് ശ്രീമതി ഷബന എന്നിവർ ആശംസകൾ അർപ്പിച്ചു.ഡ്രിൽ ഇൻസ്പെക്ടർ ശ്രീകാന്ത് നന്ദി പറഞ്ഞു
ഒക്ടോബർ 19
അൽ ഫറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി എസ്പിസി കുട്ടികൾ ആൻറി ഡ്രഗ് മിനി മാരത്തോൺ സംഘടിപ്പിച്ചു.സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മാരത്തോൺ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പ്രതിഭാരാജ് ഫ്ലാഗ് ഓഫ് . തുടർന്ന് കച്ചേരിപ്പടി ജംഗ്ഷനിൽ എത്തിച്ചേർന്ന മാരത്തോണിൽ ഇൻസ്പെക്ടർ ശ്രീമതി പ്രിയ ആശംസകൾ പറഞ്ഞു സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റ് അഹ്മദ് അഫ്സൽ നന്ദി പറഞ്ഞു.
ഒക്ടോബർ 20
എസ് പി സിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രസംഗം നടത്തി സ്കൂൾ അസംബ്ലിയിൽ ജൂനിയർ പോലീസ് കേഡറ്റ് കുമാരി അഞ്ചു വി ആർ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ചും ഉത്തരവാദിത്വത്തെ കുറിച്ചും സംസാരിച്ചു.പങ്കെടുത്ത എല്ലാ കുട്ടികളും ലഹരിക്കെതിരെയുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
ഒക്ടോബർ 21
കൊച്ചിൻ പോലീസ് ലൈബ്രറിയുടെയും ചേരാനല്ലൂർ ജനമൈത്രി പോലീസിന്റെയും എസ് പി സി യുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.പ്രധാന അധ്യാപകൻ ശ്രീമുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ കുമാർ ഉദ്ഘാടനം . ലൈബ്രറി അംഗങ്ങൾ സന്നിഹിതരായിരുന്നു . ശ്രീ ഋഷികേഷ് ക്ലാസ് നയിച്ചു 300 ഓളം കുട്ടികൾ പങ്കെടുത്തു
ഒക്ടോബർ 22

സ്കൂൾ എസ്പിസിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരിക്കെതിരെയുള്ള പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗക്കാർക്ക് ആയി നടത്തിയ മത്സരത്തിൽ ഇഷ അജയ്, അമൽദേവ്, ഹനാസയ്യിദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.തുടർന്ന് കുട്ടികൾ ലഹരിക്കെതിരെ നാടകം ചെയ്തു.
ഒക്ടോബർ 26
സമൂഹത്തെയും യുവതലമുറയെയും കാർന്നു തിന്നുന്ന ലഹരിക്കെതിരെ അണിനിരന്ന് ജൂനിയർ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്.ക്രിയാത്മകമായ നിരവധി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന തോടൊപ്പം അഞ്ചു മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കായി എസ് പി സി കേഡറ്റ്സ് ലഹരിക്ക് എതിരെയുള്ള ക്ലാസുകൾ എടുത്തു.
നവംബർ 1

അൽ ഫറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധമാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് എസ് പി സി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈകീട്ട് മൂന്ന് മണിക്ക് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ വിളംബരജാഥയും തുടർന്ന് കച്ചേരിപ്പടി ജംഗ്ഷൻ മുതൽ വിദ്യാർത്ഥികളുടെ മനുഷ്യചങ്ങലയും നടത്തപ്പെട്ടു.സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റ് അഹ്മദ് അഫ്സൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടർന്ന്, ഫ്ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു.ആധുനിക സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ ഈ നാടും നാട്ടുകാരും ഉണർന്ന് പ്രവർത്തിച്ച് ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും ആരോഗ്യകരമായ ഒരു സമൂഹത്തെ പടുത്തുയർത്താൻ സമൂഹനന്മ മുന്നിൽ കണ്ട പ്രവർത്തിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.
2021-2022 ലെ പ്രവർത്തനങ്ങൾ
എസ് പി സി യൂണിറ്റ് ഉദ്‌ഘാടനം


കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ചേരാനെല്ലൂർ അൽ -ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു.യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം സെപ്റ്റംബർ 17 ഉച്ചക്ക് മൂന്ന് മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വെർച്യുൽ പ്ലാറ്റ്ഫോം വഴി നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ കെ സി ഫസലുൽ ഹഖ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സ്വാഗതവും കൺവീനർ നിയാസ് യു എ നന്ദിയും അറിയിച്ചു. ചടങ്ങിലെ മുഖ്യ അതിഥിയായ ബഹു. എറണാകുളം എം എൽ എ ശ്രീ ടി ജെ വിനോദിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്ററും അസ്സിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ചേർന്ന് എസ് പി സി അംഗീകാരപത്രം സ്വീകരിച്ചു.തുടർന്ന് സ്കൂൾ എസ് പി സി ഓഫീസ്ഉദ്‌ഘാടനം ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ ജി രാജേഷ് നിർവഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ്, ചേരാനെല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സന്തോഷ് കുമാർ, എ ഇ ഓ ശ്രീ അൻസലാം എൻ എക്സ്, പി ടി എ പ്രസിഡണ്ട് ശ്രീ പോൾ വി എ, ജാമിഅ അശ്അരിയ്യ സെക്രട്ടറി ജനാബ് വി എച്ച് അലി ദാരിമി, സ്കൂൾ ഡെവെലപ്മെന്റ് കമ്മറ്റി കൺവീനർ ശ്രീ അബ്ദുൽ ജബ്ബാർ സഖാഫി,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അറിയിച്ചു.
എസ് പി സി യൂണിറ്റ് തല തെരെഞ്ഞെടുപ്പ്
SPC യൂണിറ്റിൽ അംഗമാകാൻ താല്പര്യമുള്ള കുട്ടികളുടെ ഓൺലൈൻ മീറ്റിംഗ് നടത്തുകയും പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്നതാണ് എസ് പി സി യുടെ പ്രധാന ലക്ഷ്യം എന്ന് കുട്ടികളിൽ എത്തിക്കുകയും ചെയ്തു. സെപ്റ്റംബർ 29 ആം തീയതി നടന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും ഒക്ടോബർ മൂന്നാം തീയതി നടന്ന ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും ഒക്ടോബർ അഞ്ചാം തീയതി main റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27 ആൺകുട്ടികളും 17 പെൺകുട്ടികളുമായി 44 കുട്ടികൾ main റാങ്ക് ലിസ്റ്റിൽ ഇടം നേടി.
ഓൺലൈൻ രക്ഷാ കർതൃ സംഗമം
ഒക്ടോബർ 23 ആം തീയതി കേഡറ്റ് സിനു രക്ഷിതാക്കൾക്കും ഓൺലൈനായി നടന്ന മീറ്റിംഗ് എച്ച് എം ബഷീർ സാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും സിപിഒ സുമേഷ് സർ, എസിപിഓ സബിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,എൻ സി സി എൻഎസ്എസ് എന്നീ സന്നദ്ധസംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക, വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ലക്ഷ്യങ്ങൾ വിശദീകരിച്ചു .മീറ്റിംഗിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
സി പി ഓ സംസ്ഥാന തല ക്യാമ്പ്

സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സ്കൂൾ കായികദ്ധ്യാപകനായ സുമേശ് സാറിനെ തെരഞ്ഞെടുത്തു..കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുള്ള 10 ദിവസത്തെ ക്യാമ്പ് നവംബർ 22 ന് തിരുവനന്തപുരം പോലീസ് അക്കാദമിയിൽ വെച്ച് നടന്നു. പ്രസ്തുത ക്യാമ്പിൽ സ്കൂളിനെ പ്രതിനിധീകരിച്ച് സുമേശ് സാർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിന് ശേഷം സ്കൂളിൽ തിരിച്ചെത്തിയ സുമേശ് സാറിനെ റിട്ടയേർഡ് ഡി ജീ പി ഋഷിരാജ് സിംഗ് പൊന്നാടയണിച്ച് ആദരിച്ചു.പിടി എ പ്രസിഡന്റ് ശ്രീ ശാലു കെ.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും വിജയാമൃതം കൺവീനറായ മുഹമ്മദ് അസ്‌ലം നന്ദിയും രേഖപ്പെടുത്തി.
"TOTAL HEALTH"-ദ്വിദിന അവധികാല ക്യാമ്പ്

ഡിസംബർ 31, ജനുവരി 1 എന്നീ ദിവസങ്ങളിലെ "Total Health"ദ്വിദിനക്യാമ്പ് നടത്തിപ്പിനെക്കുറിച്ച് ഉപദേശക സമിതി യോഗത്തിൽ ചർച്ച ചെയ്തു തീരുമാനങ്ങളെടുത്തു. 31-ആം തീയതി രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് അവർകൾ ഉദ്ഘാടനം ചെയ്യുകയും ഒന്നാംതീയതി വൈകിട്ട് 5 മണിക്ക് സമാപനസമ്മേളനം വാർഡ് മെമ്പർ ആയ ശ്രീമതി ആരിഫ മുഹമ്മദ് അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. വിവിധ സെഷനുകളിൽ പ്രഗൽഭരായ വ്യക്തിത്വങ്ങളുടെ ക്ലാസ്സുകൾ കുട്ടികൾക്ക് ലഭിച്ചു.വിവിധ സെഷനുകൾക്ക് ശ്രീമതി ആനു ക്ലീറ്റസ് അസിസ്റ്റന്റ് സി പി ഓ സബിത ടീച്ചർ ശ്രീദേവി ടീച്ചർ അബ്ദുൽ ജലീൽ സർ എന്നിവർ നേതൃത്വം നൽകി . പരേഡ് , വൃക്ഷത്തൈ നടൽ തുടങ്ങിയ ക്യാമ്പിലെ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും ക്യാമ്പിനു വേണ്ട സഹായങ്ങൾ നൽകി.
പോലീസ് സ്റ്റേഷൻ സന്ദർശനം

പോലീസ് സ്റ്റേഷൻ പ്രവർത്തനം നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് ജനുവരി പന്ത്രണ്ടാം തീയതി spc കേഡറ്റ്സിന് ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. ആയുധങ്ങൾ, സൈബർസെൽ, പെറ്റീഷൻ , സ്റ്റേഷനിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ASI Siju sir, സിവിൽ പോലീസ് ഓഫീസർ സെൽവരാജ് സർ, വനിത സീനിയർ സിവിൽ പോലീസ് ഓഫീസർ ഷേമ ബാലശങ്കർ എന്നിവർ പരിചയപ്പെടുത്തിക്കൊടുത്തു. പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിന്റെ നടപടിക്രമങ്ങൾ , വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ചോദിക്കുന്നതിന്റെ നടപടി ക്രമം , കോടതി നടപടി ക്രമങ്ങൾ തുടങ്ങിയവ വിശദീകരിച്ചു കുട്ടികൾക്ക് പോലീസ് സ്റ്റേഷൻ സന്ദർശനം നവ്യാനുഭവമായി മാറി.
ഗാന്ധി ജയന്തി ദിനത്തിൽ സർവ സജ്ജരായി SPC*
ചേരാനല്ലൂർ:ഒക്ടോബർ-2 ഗാന്ധി ജയന്തി ദിനത്തിൽ
വ്യത്യസ്ഥ പ്രോഗ്രാമുകൾ നടത്തി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ . 02/10/2023
8.25 നു സ്കൂൾ മൈതാനത്ത് റിപ്പോർട്ട് ചെയ്ത SPC കേഡറ്റുകൾകു ACPO ഷബന അബ്ദുള്ള ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ സുമേഷ്ആശംസകൾ അറിയിച്ചു.
തുടർന്ന് ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റേയും അൽഫാറൂഖിയ ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുചിത്വ ശീലവും ശരിയായ മാലിന്യ പരിപാലനവും പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേരാനല്ലൂർ പഞ്ചായത് പരിസരം മുതൽ അൽഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂൾ വരെ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. 25 സൈക്കിളിൽ അണിനിരന്ന SPC ടീം റാലി ആവേശമായി മാറി. പഞ്ചായത്ത് പ്രസിഡണ്ട് കെജി.രാജേഷ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു..
തുടർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുകയും ചേരാനല്ലൂർ ഗവർമെന്റ് LP സ്കൂളിലെ ക്ലീനിംഗ് പ്രോഗ്രാമിൽ തൊഴിലുറപ്പുകാരോടൊപ്പം SPC അംഗങ്ങളും പങ്കാളികളായി. തുടർന്ന് ആവേശകരമായ പ്രസംഗ മത്സരവും നടന്നു.
തലേ ദിവസം വിദ്യാർത്ഥികൾ സ്വന്തം വീടും പരിസരവും വൃത്തിയാക്കി ഈ ദിനം ധന്യമാക്കി.
സമാപന സമ്മേളനത്തിൽ പഞ്ചായത് വൈസ് പ്രസിഡന്റ ആരിഫ മുഹമ്മദ് ഉദ്ഘാടനം ചെയ്തു
എസ് പി സി ദൈനംദിന ക്ലാസുകൾ
എല്ലാ ചൊവ്വായ്ച്ചകളിലും ഓൺലൈൻ പ്ലാറ്റ് ഫോമിൽ ക്ലാസുകൾ നടന്നു വരുന്നു. എല്ലാ ബുധനായ്ചകളിലും രാവിലെ 8:00 AM ന് നടക്കുന്ന SPC പരേഡ് അതി മനോഹരമായി സ്കൂൾ ഗ്രണ്ടിൽ വച്ച് നടന്നു വരുന്നു. ശനിയായ്ച്ച ദിവസം ഫിസിക്കൽ ട്രെയ്നിങ് നടത്തുകയും വിദ്യാർഥികളിലെ കായികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്ത് SPC മുന്നോട്ട് ഗമിക്കുന്നു. SPC യുടെ ഓരോ ദിവസത്തേയും പദ്ധതികൾ വിദ്യാർഥികളിൽ ആവേശO വിതറി കൊണ്ടാണ് മുന്നോട്ട് പോകുന്നത്