അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2022-23 ലെ പ്രവർത്തനങ്ങൾ
ചിരാദ് എസ് പി സി ക്യാമ്പ്
ചിരാദ് എസ് പി സി ക്യാമ്പ് സെപ്റ്റംബർ ദിവസങ്ങളിലായി നടന്നു
സ്നേഹ സമ്മാനം
ജോസാലയം വൃദ്ധസദനത്തിലെ അഗതികളായ അമ്മമാർക്ക് സ്നേഹസമ്മാനവുമായി അൽ ഫാറൂഖിഅ യിലെ കുട്ടികൾ പൊയി .സ്കൂളിൽനിർമ്മിച്ച ഫിനോയിലും കുട്ടികൾ ശേഖരിച്ച സാധനങ്ങളും അവർക്കു സ്നേഹസമ്മാനമായി നൽകി .കലാവിരുന്നും ഡാൻസും ഒക്കെയായി ആഘോഷമായി മാറി ആ സന്ദർശനം
ലഹരി വിരുദ്ധപ്രവർത്തനങ്ങൾ
ഒക്ടോബർ 6
സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിച്ചു.വിദേശത്തുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിക്ടേഴ്സ് ചാനലിലൂടെ പ്രൊജക്ടർ മുഖേന രാവിലെ പത്തിന് എല്ലാ ക്ലാസ് മുറികളിലും എത്തിച്ചു.മയക്കുമരുന്നിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണമെന്നും തലമുറ നശിക്കും എന്നുമാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.ഉച്ചയ്ക്ക് രണ്ടിന് രക്ഷകർത്താക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു പ്രധാന അധ്യാപകൻ ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ശ്രീ റഷി ശ്രീമതി ബിന്ദുമതി ശ്രീമതി മുംതാസ് ശ്രീമതി എന്നിവർ നേതൃത്വം നൽകി. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്.എന്നാൽ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവ് പോലും മക്കളെ ഡ്രഗ് അഡിക്ഷൻ പോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്.അതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തണം ലഹരി വിരുദ്ധ ലഘുലേഖ കരുതൽ വിതരണം ചെയ്തുകൊണ്ട് പരിപാടി സമാപിച്ചു.
ഒക്ടോബർ 12
ചേരാനല്ലൂർ അൽഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിന്റെയും ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.എസ് ഐ ശ്രീ തോമസ് അധ്യക്ഷത വഹിച്ചു അധ്യാപകരായ ശ്രീ സൂര്യ , സുമേഷ് ശ്രീമതി ഷബന എന്നിവർ ആശംസകൾ അർപ്പിച്ചു.ഡ്രിൽ ഇൻസ്പെക്ടർ ശ്രീകാന്ത് നന്ദി പറഞ്ഞു
ഒക്ടോബർ 19
അൽ ഫറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി എസ്പിസി കുട്ടികൾ ആൻറി ഡ്രഗ് മിനി മാരത്തോൺ സംഘടിപ്പിച്ചു.സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മാരത്തോൺ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പ്രതിഭാരാജ് ഫ്ലാഗ് ഓഫ് . തുടർന്ന് കച്ചേരിപ്പടി ജംഗ്ഷനിൽ എത്തിച്ചേർന്ന മാരത്തോണിൽ ഇൻസ്പെക്ടർ ശ്രീമതി പ്രിയ ആശംസകൾ പറഞ്ഞു സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റ് അഹ്മദ് അഫ്സൽ നന്ദി പറഞ്ഞു.
ഒക്ടോബർ 20
എസ് പി സിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രസംഗം നടത്തി സ്കൂൾ അസംബ്ലിയിൽ ജൂനിയർ പോലീസ് കേഡറ്റ് കുമാരി അഞ്ചു വി ആർ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ചും ഉത്തരവാദിത്വത്തെ കുറിച്ചും സംസാരിച്ചു.പങ്കെടുത്ത എല്ലാ കുട്ടികളും ലഹരിക്കെതിരെയുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
ഒക്ടോബർ 21
കൊച്ചിൻ പോലീസ് ലൈബ്രറിയുടെയും ചേരാനല്ലൂർ ജനമൈത്രി പോലീസിന്റെയും എസ് പി സി യുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.പ്രധാന അധ്യാപകൻ ശ്രീമുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ കുമാർ ഉദ്ഘാടനം . ലൈബ്രറി അംഗങ്ങൾ സന്നിഹിതരായിരുന്നു . ശ്രീ ഋഷികേഷ് ക്ലാസ് നയിച്ചു 300 ഓളം കുട്ടികൾ പങ്കെടുത്തു
ഒക്ടോബർ 22
സ്കൂൾ എസ്പിസിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരിക്കെതിരെയുള്ള പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗക്കാർക്ക് ആയി നടത്തിയ മത്സരത്തിൽ ഇഷ അജയ്, അമൽദേവ്, ഹനാസയ്യിദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.തുടർന്ന് കുട്ടികൾ ലഹരിക്കെതിരെ നാടകം ചെയ്തു.
ഒക്ടോബർ 26
സമൂഹത്തെയും യുവതലമുറയെയും കാർന്നു തിന്നുന്ന ലഹരിക്കെതിരെ അണിനിരന്ന് ജൂനിയർ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്.ക്രിയാത്മകമായ നിരവധി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന തോടൊപ്പം അഞ്ചു മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കായി എസ് പി സി കേഡറ്റ്സ് ലഹരിക്ക് എതിരെയുള്ള ക്ലാസുകൾ എടുത്തു.
നവംബർ 1
അൽ ഫറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധമാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് എസ് പി സി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈകീട്ട് മൂന്ന് മണിക്ക് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ വിളംബരജാഥയും തുടർന്ന് കച്ചേരിപ്പടി ജംഗ്ഷൻ മുതൽ വിദ്യാർത്ഥികളുടെ മനുഷ്യചങ്ങലയും നടത്തപ്പെട്ടു.സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റ് അഹ്മദ് അഫ്സൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടർന്ന്, ഫ്ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു.ആധുനിക സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ ഈ നാടും നാട്ടുകാരും ഉണർന്ന് പ്രവർത്തിച്ച് ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും ആരോഗ്യകരമായ ഒരു സമൂഹത്തെ പടുത്തുയർത്താൻ സമൂഹനന്മ മുന്നിൽ കണ്ട പ്രവർത്തിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.