അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24 ലെ പ്രവർത്തനങ്ങൾ
എസ് പി സി സമ്മർ ക്യാമ്പ്സമ്മർ ക്യാമ്പ്
അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ചേരാനല്ലൂർ എസ് പി സി സമ്മർ ക്യാമ്പ്സമ്മർ ക്യാമ്പ് ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ സാബു കെ കെ ഉത്ഘടനം ചെയ്തു H. M നിയാസ് ചോല സാർ സാർ അധ്യക്ഷത വഹിച്ചു , സ്റ്റാഫ് സെക്രട്ടറി സൂര്യ സാർ ,സിപിഒമാരായ കെ സി സുമേഷ്, ഷബന അബ്ദുള്ളഎന്നിവർ ആശംസ അർപ്പിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023 വർഷത്തെ സ്കൂൾ തല സമ്മർ ക്യാമ്പ് “I am The Solution” എന്ന പ്രമേയത്തെ ആസ്പദമാക്കി വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രസ്തുത സമ്മർക്യാമ്പ് സ്കൂൾതലത്തിൽ ഏപ്രിൽ 26 മുതൽ 29 വരെയുള്ള 4 ദിവസം, നിശ്ചയിച്ച പ്രകാരമുള്ള മൊഡ്യൂൾ ആസ്പദമാക്കി ഉള്ളതായിരിന്നു. മൊഡ്യൂളിനെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ ലെവൽ സമ്മർ ക്യാമ്പിന് വേണ്ടി, SPC ഇനിഷ്യറ്റീവ് 'I AM THE Solution” ന്റെ പ്രധാന പ്രമേയം "Sustainable Consumption & Suicide prevention” ആണ്. നാല് ദിവസങ്ങളിലായി, 10 സെഷനുകളും, 14 ആക്ടിവിറ്റികളും ഉൾക്കൊള്ളിച്ചിരിന്നത്. 'അഷ്ടമാർഗ' അധിഷ്ഠിതമായാണ് ഓരോ ദിവസത്തെയും വിഷയം ക്രമപ്പെടുത്തിയിരി ന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ് സുസ്ഥിര ഉപഭോഗം. എട്ടു സ്ട്രാറ്റജികൾ ആണ് അഷ്ടമാർഗയിൽ ഉൾപ്പെടുത്തിയിരിന്നത്. 1. Save Energy 2. Save Food 3. Reuse and Repair 4. Save our Resources 5. Save Green 6. Safe Energy 7. Think and spend 8. Be vocal
DAY-1
Day 1, ശ്രീ. പി. വിജയൻ IPS സാറിന്റെ ക്യാമ്പ് ബ്രീഫിംഗിലൂടെ ആരംഭിച്ചു. സി പി ഒ .ശ്രീമതി ഷബന അബ്ദുള്ള സെഷനെ കുറിച്ച് ലഘു വിവരണം നൽകി.Be a Food Waste Warrior എന്നതായിരുന്നു വിഷയം വിവിധ ആക്ടിവിറ്റികളിലൂടെ കുട്ടികളെ 8 ഗ്രൂപ്പുകളാക്കി തിരിച്ചു.ഓരോ ഗ്രൂപ്പിനും ഓരോ പേരും സൗണ്ടും നൽകി.. ലീഡറിനെ തെരെഞ്ഞെടുത്തു. ഭക്ഷണം പാഴാകാതിരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. 1. ഭക്ഷണം പാഴാക്കാതിരിക്കുക. 2. സുസ്ഥിരവും യാഥാർഥ്യ ബോധവുമുള്ള ഒരു ഭക്ഷണ സംസ്കാരം രൂപപ്പെടുത്തുക. 3. ഉത്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ ഭക്ഷണം പാഴാക്കുക എന്നതിനർത്ഥം പണം, അധ്വാനം, ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഊർജ്ജം, ഭൂമി, വെള്ളം തുടങ്ങിയ വിഭവങ്ങൾ പാഴാക്കുക എന്നാണ്. ഭക്ഷണം പാഴാക്കുന്നത് ഹരിതഗൃഹ വാതക ഉദ്‌വമനം വർദ്ധിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യുന്നു. ഷബന ടീച്ചർ ഭക്ഷണം പാഴാക്കാതിരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഒരിക്കൽ കൂടി ഓർമിപ്പിച്ചു ' 1. ആവശ്യത്തിനു മാത്രം ആഹാരം എടുക്കുക. 2. അവരവരുടേതായ ആഹാര രീതി നിശ്ചയിക്കുക. 3. ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കുക. 4. ഭക്ഷണ അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുക. 5. അധികമായുള്ള ഭക്ഷണ നാാധനങ്ങൾ ദാനം ചെയ്യുക.
ആക്റ്റിവിറ്റി- 2 ഊർജ്ജ സംരക്ഷണ ചലഞ്ച് ആയിരുന്നു താഴെപ്പറയുന്ന ഉദ്ദേശലക്ഷ്യങ്ങൾ ആയിരുന്നു ചലഞ്ചിൽ: 1. കാർബൺ ഉപഭോഗം കുറയ്ക്കുക. 2. വൈദ്യുത ഉപഭോഗം 25 ശതമാനം കുറവു വരുത്തുക 3.ഉപയോഗശേഷം വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക. 4.പകൽ സമയങ്ങളിൽ സൂര്യ പ്രകാശം പരമാവധി ഉപയോഗപ്പെടുത്തുക. 5.വൈദ്യുതി ഉപഭോഗം കുറവുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുക. 6.വൈദ്യുതി സംരക്ഷിക്കപ്പെടുന്നതിന്റെയും ഊർജ്ജ സംരക്ഷണത്തിനുമുള്ള വിവിധ മാർഗ്ഗങ്ങൾ ഗ്രൂപ്പ് ചർച്ച നടത്തി. ഗ്രൂപ്പുകളുടെ അവതരണത്തിന് പ്രധാനപ്പെട്ട പോയിന്റുകൾ ചാർട്ട് പേപ്പർ, സ്റ്റിക്ക് നോട്ടുകൾ എന്നിവയിൽ എഴുതി ചുവരിൽ പതിപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അടുത്ത സെഷൻ ആരംഭിച്ചു. ടീചർ സെഷനെ കുറിച്ച് ലഘു വിവരണം നൽകി. Energy Card തയ്യാറാക്കാൻ ആവശ്യപ്പെട്ടു. 1. ഊർജ്ജ ഉപഭോഗം കുറയ്ക്കുവാനായി പ്രകൃതി സ്രോതസ്സുകളെ എങ്ങാനെ ഉപയോഗിക്കാമെന്ന് ചർച്ച ചെയ്തു.
2. Energy Card തയ്യാറാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കേഡറ്റുകളെ ബോധവാന്മാരാക്കി.
4. അവരവരുടെ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ നിരീക്ഷിക്കുകയും എണ്ണി തിട്ടപ്പെടുത്തുകയും രക്ഷാകർത്താവിന്റെ സാന്നിധ്യത്തിൽ എല്ലാ ദിവസവും മീറ്റർ പരിശോധിച്ച് റീഡിംഗ് രേഖപ്പെടുത്തി സൂക്ഷിക്കുകയും മുൻ ദിവസത്തെ റീഡിംഗുമായി താരതമ്യം ചെയ്ത് വ്യത്യാസം കുറിക്കാൻ ആവശ്യപെട്ടു. വൈകീട്ട് സ്നാക്സ് ബ്രേക്കിന് ശേഷം ക്യാമ്പസ് ക്ലീനിങ്ങോട് കൂടി Day-1 അവസാനിച്ചു
DAY 2
27/4/2023 രണ്ടാം ദിനം കൃത്യം 7:55 തന്നെ കേഡറ്റുകൾ സ്കൂളിൽ എത്തിച്ചേർന്നു. സീനിയേഴ്സിനെ പരേഡ് പ്രാക്ടീസും ജ ജൂനിയേഴ്സ് സ്കൂൾ ഗ്രൗണ്ട് ക്ലീനിങ്ങും നടത്തി.ശേഷം എല്ലാവരും യോഗ ചെയ്തു. പ്രഭാത ഭക്ഷണത്തിനുശേഷം CPO സുമേഷ് സർ അന്നത്തെ സെഷനെ കുറിച്ച് ലഘു വിവരണം നൽകി. 1. പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ തുടർച്ചയായ പുനരുപയോഗത്തിനായി വസ്തുക്കൾ സംരക്ഷിക്കുക. 2. പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നഊർജ്ജത്തിന്റെ അളവ് കുറയ്ക്കുന്നതിന്.
3. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക. 4. കേഡറ്റുകൾക്കിടയിൽ സൈക്ക്ളിംഗ് പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഉദ്ദേശലക്ഷ്യങ്ങൾ
ഗ്രൂപ്പ് ചർച്ച നടത്തി. അടുത്തുള്ള പ്രദേശങ്ങളിൽ നിന്നും കേടുപറ്റിയ സൈക്കിൾ ശേഖരിച്ച് കേടുപാടുകൾ പരിഹരിച്ച് പെയിന്റ് ചെയ്തു യാത്രയോഗ്യമാക്കാൻ ആവശ്യപ്പെട്ടു. സോഷ്യൽ സയൻസ് അധ്യാപിക സബിത ടീച്ചർ അടുത്ത സെഷനെ കുറിച്ച് ലഘു വിവരണം നൽകി. ഗ്രീൻ ക്ലാസ്റൂം എന്നതായിരുന്നു വിഷയം. 1. ഊർജ്ജം വെള്ളം ഭക്ഷണം എന്നിവയുടെ ശരിയായ ഉപയോഗത്തിലൂടെ കുടുംബത്തിന് സഹായകരമാകുന്ന പ്രവർത്തനങ്ങൾ ചെയ്യുക എന്ന് സബിത ടീച്ചർ ഓർമ്മിപ്പിച്ചു. ഗ്രൂപ്പ് തല ചർച്ചയ്ക്ക് ശേഷം ഗ്രീൻ ക്ലാസ് റൂം പ്രതിജ്ഞ ചൊല്ലി ആക്ടിവിറ്റി അവസാനിപ്പിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അടുത്ത സെഷൻ ആരംഭിച്ചു. ശ്രീദേവി ടീച്ചർ സെഷനെ കുറിച്ച് ലഘു വിവരണം നൽകി. കേഡറ്റുകൾ പാഴ് വസ്തുക്കൾ ഉപയോഗിച്ച് Indoor Water Garden നിർമ്മിച്ചു.
പ്രദർശിപ്പിക്കേണ്ടതും മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ നൽകി.
കൊച്ചി സിറ്റി എസ് പി സി ഇൻ ചാർജ് എഡി എൻ ഓ സൂരജ് സാർ ക്യാമ്പ് സന്ദർശിക്കുകയും കേഡറ്റുകളോട് അല്പസമയം സംവദിക്കുകയും ചെയ്തു.കേഡറ്റുകൾ അവരുടെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവെച്ചു. ശേഷം എസ്ബിഐ ഉദ്യോഗസ്ഥ റാണി മേഡം സാമ്പത്തിക അവബോധ സന്ദേശങ്ങൾ കേഡറ്റുകൾക്ക് നൽകി.കുട്ടികളിൽ വളർത്തിയെടുക്കേണ്ട നല്ല സാമ്പാദ്യ ശീലവും ഓൺലൈൻ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ റാണി മേഡം പറയുകയുണ്ടായി.തുടർന്ന് ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിൻറെ നേതൃത്വത്തിൽ ആർക്കും പാടാം എന്ന പരിപാടിക്ക് ശേഷം സ്നാക്സ് ബ്രേക്കും ക്യാമ്പസ് ക്ലീനിങ്ങും നടത്തി. Day-3 ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സെഷനെ കുറിച്ച് ലഘു വിവരണം നൽകി. 1. ഗുണപരമായ കാര്യങ്ങൾക്കായി ദീർഘവീക്ഷണത്തോടെയുള്ള ധന വിനിയോഗം. 2. അനാവശ്യ കാര്യങ്ങൾക്കായി ചെലവിടാതെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി ലക്ഷ്യബോധത്തോടെയുള്ള ധന വിനിയോഗം. 3. ശരിയായ രീതിയിൽ ധന വിനിയോഗം നടത്തുവാൻ ഒരോ വ്യക്തിയെയും പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ . 4. അനാവശ്യ ചെലവുകൾ കണ്ടെത്തുകയും അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ഉദ്ദേശലക്ഷ്യങ്ങൾ . കേഡറ്റുകൾ അവരവരുടെ ചെലവുകളെ കണ്ടെത്തി അവശ്യ ചെലവുകൾ, അനാവശ്യ ചെലവുകൾ എന്നിങ്ങനെ രണ്ടായി തരം തിരിച്ച് ചാർട്ട് തയ്യാറാക്കി. ടീം തിരിച്ചുള്ള ചർച്ചയ്ക്ക് ശേഷം
തരംതിരിച്ച ചെലവുകൾ വിശകലനം ചെയ്തു.
തുടർന്നുള്ള സെഷൻ ഫിസിക്കൽ സയൻസ് അധ്യാപകൻ ഷെരീഫ് സാർ നേതൃത്വം നൽകി. Sustainable Consumption (സുസ്ഥിര ഉപഭോഗം)എന്നതായിരുന്നു വിഷയം. . 1. ഊർജ്ജ ഉൽപ്പാദനത്തിലും ഉപഭോഗത്തിലുമുള്ള വെല്ലുവിളികൾ പരമാവധി കുറയ്ക്കുക. 2. ഹരിത ഗൃഹ പ്രഭാവത്തിന്റെയും മലിനീകരണത്തിന്റെയും തോത് കുറയ്ക്കുക. 3. ഊർജ്ജ പുനരുപയോഗ സ്രോതസ്സുകളെ പരിപോഷിപ്പിക്കുക. 4. ഊർജ്ജക്ഷമത വർദ്ധിപ്പിക്കുക. എന്നിവയായിരുന്നു ഉദ്ദേശലക്ഷ്യങ്ങൾ സ്കൂളുകളിൽ Solar Panel സ്ഥാപിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ സംസാരിച്ചുകൊണ്ട് ആക്ടിവിറ്റി അവസാനിപ്പിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം അടുത്ത സെക്ഷൻ ആരംഭിച്ചു.പുനരുൽപ്പാദിപ്പിക്കാവുന്നതും പുതുക്കാനാവാത്തതുമായ ഊർജ്ജ കടങ്കഥകൾ (കൾ) തയ്യാറാക്കി. ഗ്രൂപ്പുകളായി കടങ്കഥകൾ അവതരിപ്പിച്ചു.1. കേഡറ്റുകൾക്ക് RENEWABLE AND NONRENEWABLE ENERGY യെക്കുറിച്ച് അറിവ് ലഭിച്ചു. 2. കടങ്കഥ സംബന്ധമായ മൂന്ന് സൂചനകൾ നൽകി 3.കേഡറ്റുകൾ സൂചനയനുസരിച്ച് RENEWABLE /NON RENEWABLE ENERGY യെതിരിച്ചറിഞ്ഞു. Day-4 ക്യാമ്പിന്റെ അവസാന ദിവസം 7. 55 ന് തന്നെ ആരംഭിച്ചു.യോഗയ്ക്കും ബ്രേക്ഫാസ്റ്റിനും ശേഷം കേഡറ്റുകൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു. You are not alone എന്നതായിരുന്നു വിഷയം. കൗമാരകാലം ശാരീരികവും മാനസികവും സാമൂഹ്യവുമായ സവിശേഷ വികാസത്തിന്റെ ഘട്ടമാണ്. വിഷയങ്ങളെ വിചാരപരമായി സമീപിക്കുന്നതിനു പകരം വികാരപരമായി സമീപിക്കുന്ന സ്വഭാവ രീതിയാണ് കൗമാരക്കാർക്കുള്ളത്. വിചാരിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഉടൻ സാധിക്കണം എന്ന ചിന്ത, വരും വരായ്കകൾ ചിന്തിക്കാതെ എടുത്തു ചാടി പുറപ്പെടുന്ന സമീപനം എന്നിവ അവരെ തിരുത്താൻ കഴിയാത്ത പ്രതിനന്ധികളിലേക്കും അത് പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ ആത്മഹത്യയിലേക്കും തള്ളിവിടുന്നു. വെല്ലുവിളികളെ വിശകലനം ചെയ്ത് വരും വരായ്കകൾ പരിഗണിച്ച് പ്രശ്നങ്ങളെ നേരിടുന്നതിനുള്ള കഴിവ് അവർ ആർജിക്കുന്നത് കൗമാരഘട്ടത്തിന്റെ പൂർത്തീകരണത്തോടുകൂടിയാണ്. കുടുംബ സംവിധാനത്തെയും കുട്ടികളെയും സ്കൂളുകളെയും സാമൂഹ്യനീതി സംവിധാനങ്ങളെയും പുതിയ വെല്ലുവിളി നേരിടാൻ പാകത്തിൽ ബോധവൽക്കരിച്ച് ഒരു ബഹു മുഖമായ സമീപനരീതി ആസൂത്രണം വേഗത്തിൽ നടപ്പിലാക്കുകയാണ് നാം ചെയ്യേണ്ടത്. അങ്ങനെ പ്രതിസന്ധികളിൽ ഒറ്റയ്ക്കല്ല, തങ്ങളെ സഹായിക്കുന്നതിന് നിരവധി വ്യക്തികളും മാർഗ്ഗങ്ങളും സംവിധാനങ്ങളും ഉണ്ടെന്ന് അവർക്ക് മനസിലാക്കിക്കൊടുക്കുവാൻ കൊടുത്തു. ശേഷം ക്യാമ്പിനെ കുറിച്ച് മുൻധാരണയോടെ നിൽക്കുന്ന കുട്ടികളെ സൗഹൃദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ട് വരാനും കുട്ടികളെ ആക്റ്റിവ് ആക്കുന്നതിനുമായി ഒന്നോ രണ്ടോ ചെറിയ കളികൾ നൽകി
- മാനസിക പിന്തുണയുള്ള അന്തരീക്ഷം സൃഷ്ടിക്കുക.
- മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കുക.
- മാനസിക ആരോഗ്യം ഉറപ്പുവരുത്തൽ.
- പ്രശ്നങ്ങൾ, വിഷമതകൾ എന്നിവ സ്വാഭാവികവും സാധാരണവുമാണെന്ന കാഴ്ചപാട് കുട്ടികളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
പാസിംഗ് ദി ബോൾ മാതൃകയിൽ വിവിധ ഇമോജികൾ പതിച്ച പന്തുകൾ കാർഡുകൾ എന്നിവ വൃത്തത്തിൽ കൈമാറി. മ്യൂസിക് നിന്നതിനു ശേഷം കയ്യിൽ ലഭിച്ച ഇമോജിയെ കുറിച്ച് കേഡറ്റുകൾ വിവരണം നടത്തി. ഇമോജി കിട്ടാത്ത കേഡറ്റുകൾ തങ്ങൾക്ക് കിട്ടാൻ ആഗ്രഹിക്കുന്ന ഇമോജിയെ കുറിച്ച് ചെറു വിവരണം നടത്തി. വിജയികളായ ടീമിന് അഭിനന്ദന o നൽകി.. ഉച്ചഭക്ഷണത്തിനുശേഷം അടുത്ത സെക്ഷൻ ആരംഭിച്ചു.കേഡറ്റുകൾ അവരവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒരു ബോക്സിൽ എഴുതി നിക്ഷേപിച്ചു. ഇതിൽ നിന്നും തെരഞ്ഞെടുത്തതിനു ശേഷം ഷബന ടീച്ചർ കാര്യാമാത്ര പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്തു. അതിനുള്ള പരിഹാരങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ റോൾ പ്ലേയിലൂടെ മറ്റുള്ളവർക്ക് മനസിലാക്കി കൊടുത്തു. ശേഷം ആത്മഹത്യാ പ്രവണതകൾ അവസാനിപ്പിക്കുന്നതിനുള്ള വീഡിയോകൾ കാണിച്ചു.തുടർന്ന് കലാപരിപാടികൾ നടത്തി. നാലു ദിവസങ്ങളിലായി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച എസ്പിസി ക്യാമ്പിന്റെ സമാപന ദിവസത്തിൽ പിടിഎ പ്രസിഡണ്ട് ശാലു കെഎസ് മുഖ്യാതിഥിയായി . പാസിങ് ഔട്ട് പരേഡ് എസ്.പി.സി യൂനിറ്റിന്റെ പാസിങ് ഔട്ട് പരേഡ് അൽ ഫറൂഖിയ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 2023 മെയ് 8 രാവിലെ 8.30 മണിക്ക് നടത്തി. അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ സി ജയകുമാർ സർ സല്യൂട്ട് സ്വീകരിച്ചു. കമാൻഡറായ രസ്രിയ രാജേഷ് ന്റെ നേതൃത്വത്തിൽ സെക്കൻഡ് ഇൻ കമാൻഡ് അഹമ്മദ് അഫ്സൽ, പ്ലാറ്റൂൺ കമാൻഡർമാരായ മുഹമ്മദ് ഇൻസാഫ്,ആദിത്യ മോഹൻ എന്നിവർ പരേഡ് നയിച്ചു.ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ തോമസ് സർ ,പഞ്ചായത്ത് പ്രസിഡണ്ട് രാജേഷ്,പഞ്ചായത്ത് മെമ്പർ ആരിഫാ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സർ, സി.പി.ഒ മാരായ ശ്രീ സുമേഷ് കെ സി ,ശ്രീമതി ശബന അബ്ദുള്ള,സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാലു കെഎസ് എന്നിവർ നേതൃത്വം നൽകി.
ഗാന്ധി ജയന്തി ദിനത്തിൽ സർവ സജ്ജരായി SPC*
ചേരാനല്ലൂർ:ഒക്ടോബർ-2 ഗാന്ധി ജയന്തി ദിനത്തിൽ
വ്യത്യസ്ഥ പ്രോഗ്രാമുകൾ നടത്തി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ . 02/10/2023
8.25 നു സ്കൂൾ മൈതാനത്ത് റിപ്പോർട്ട് ചെയ്ത SPC കേഡറ്റുകൾകു ACPO ഷബന അബ്ദുള്ള ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ സുമേഷ്ആശംസകൾ അറിയിച്ചു.
തുടർന്ന് ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റേയും അൽഫാറൂഖിയ ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുചിത്വ ശീലവും ശരിയായ മാലിന്യ പരിപാലനവും പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേരാനല്ലൂർ പഞ്ചായത് പരിസരം മുതൽ അൽഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂൾ വരെ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. 25 സൈക്കിളിൽ അണിനിരന്ന SPC ടീം റാലി ആവേശമായി മാറി. പഞ്ചായത്ത് പ്രസിഡണ്ട് കെജി.രാജേഷ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു..
തുടർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുകയും ചേരാനല്ലൂർ ഗവർമെന്റ് LP സ്കൂളിലെ ക്ലീനിംഗ് പ്രോഗ്രാമിൽ തൊഴിലുറപ്പുകാരോടൊപ്പം SPC അംഗങ്ങളും പങ്കാളികളായി. തുടർന്ന് ആവേശകരമായ പ്രസംഗ മത്സരവും നടന്നു.
തലേ ദിവസം വിദ്യാർത്ഥികൾ സ്വന്തം വീടും പരിസരവും വൃത്തിയാക്കി ഈ ദിനം ധന്യമാക്കി.
സമാപന സമ്മേളനത്തിൽ പഞ്ചായത് വൈസ് പ്രസിഡന്റ ആരിഫ മുഹമ്മദ് ഉദ്ഘാടനം ചെയ്തു