എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2013-14 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1962 ജൂണിൽ 513വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ ഇവിടെ 27 ഡിവിഷനുകളിലായി 1020വിദ്യാർത്ഥിനികൾ സെക്കന്ററി വിഭാഗത്തിലും ആറ് ഡിവിഷനുകളിലായി 326 വിദ്യാർത്ഥിനികൾ ഹയർ സെക്കന്ററി വിഭാഗത്തിലും അധ്യയനം ചെയ്യുന്നു.അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 65ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. 2012-13 അധ്യയനവർഷത്തിൽ 205 വിദ്യാർത്ഥിനികൾ SSLC പരീക്ഷഎഴുതുകയും 201 പേർ വിജയിക്കുകയും ചെയ്തു . വിജയശതമാനം 98%. SAY പരീക്ഷയിൽ മറ്റു നാലുപേർ വിജയിച്ചു.അഞ്ജിത ഇ ജി, സ്വാതി ഹരിദാസ് കെ, സ്റ്റെഫി ഫ്രാൻസിസ്, ഉഷ കെ ജി, ആതിര ഇ ബി എന്നിവർ എന്നിവർ എല്ലാ വിഷയത്തിലുംA+ നേടി.15പേർക്ക് ഒരു വിഷയത്തിലും 9 പേർക്ക് രണ്ടു വി‍ഷയത്തിലും A+ നഷ്ടമായി.

                                      ഹയർ സെക്കന്ററി വിഭാഗത്തിൽ 148 പേർ പരീക്ഷ എഴുതുകയും 147 പേർ വിജയിക്കുകയും ചെയ്തു.  വിജയതമാനം 99.31%. കുമാരി പ്രിയങ്ക അരവിന്ദൻ പി എല്ലാ വിഷയത്തിലും  A+ നേടി. 9 പേർക്ക് ഒരു വി‍ഷയത്തിന് A+ നഷ്ടമായി. 
                                               2013 ജുൺ മൂന്നാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ പോൾസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹു മാനേജർ പൂജനീയ പ്രവ്രാജിക  ധ്രുവ പ്രാണാമാതാജി ഉദ്ഘാടനം ചെയതു. ശ്രീരാമകൃഷ്ണ-ശ്രീശാരദ പ്രസ്ഥാനത്തിന്റെ അംഗമായ ശ്രീ ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.പുതുതായി പ്രവേശനം ലഭിച്ചവർക്ക് പെൻസിൽ,റബ്ബർ എന്നിവ നൽകി. 
          ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ സംസാരിച്ചു. പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളിലെ കായികവും മാനസികവും സാഹിത്യപരവുമായ വളർച്ചക്ക് സഹായിക്കുന്ന വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. ആർട്സ്, സയൻസ്, പരിസ്ഥിതി,സോഷ്യൽ സയൻസ്,സൗഹൃദ,ഹെൽത്ത്,ഹിന്ദി,സംസകൃതം,ഇംഗ്ലീഷ്,കരിയർ ഗെെഡൻസ്,ടൂറിസം,വിദ്യാരംഗം കലാസാഹിത്യവേദി,ഗാന്ധി പീസ് ഫൗണ്ടേഷൻസ് എന്നീ ക്ലബ്ബുകൾ സജീവമാണ്.
           പുസ്തകങ്ങൾ അറിവിന്റെ ഖനിയാണ്.വായനക്ക് എല്ലാ വിധ പ്രോത്സാഹനങ്ങളും നൽകി വരുന്നു.ജൂൺ 19 വായനാദിനമായി ആചരിച്ചു.വായനാ ദിനം മുൻ പ്രധാനാധ്യാപിക ശ്രീമതി വി എസ് കൃഷ്ണകുമാരി ടീച്ചർ ഉദ്ഘാടനം ചെയതു.10000ത്തോളം പുസ്തകങ്ങളുമായി  ഗ്രന്ഥശാല ആരംഭിച്ചു. അവയിൽ  വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്നു.ജന്മദിനങ്ങളിൽ കുട്ടികൾ ലെെബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു.
           പുതു തലമുറയെ ബോധവത്ക്കരിക്കാൻ പുകയില വിരുദ്ധദിനം ആചരിച്ചു.കൂടാതെ പ്രധാന ദിനങ്ങളായ ഓസോൺ ദിനം,ഹിരോഷിമ ദിനം,ഏയ്‍‌‌ഡ്സ്  ദിനവും ആചരിച്ചു.ഇവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഗീതങ്ങൾ, പോസ്റ്റർ രചന, റാലി, പ്രഭാഷണം തുടങ്ങിയവ നടത്തി.
            ജില്ലാതല അക്ഷരമുറ്റം പ്രശ്നോത്തരിയിൽ എച്ച് എസ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി