സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ഒരു കുഞ്ഞു വൈറസ് കേരളത്തെ മാറ്റിയതെങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞു വൈറസ് കേരളത്തെ മാറ്റിയതെങ്ങനെ...

കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന കുഞ്ഞു വൈറസിനെ യും അതിനെ നേരിടാനുള്ള ഒളിമറയായ നമ്മുടെ ലോക്ഡൗണും കേൾക്കാത്ത മലയാളികൾ ഇല്ല.

മനുഷ്യന് നിയന്ത്രിക്കാൻ പറ്റാതിരുന്ന പലതും വളരെ ഈസിയായി ഈ കുഞ്ഞു കൊറോണ കൈകാര്യം ചെയ്തു. നമുക്ക് അതിലേക്ക് ഒരു എത്തിനോട്ടം നടത്താം.

ഭൂമി

കടുത്ത ശ്വാസതടസം മൂലം മരണത്തിന്റെ വക്കിലെത്തി നിന്നിരുന്ന നമ്മുടെ അമ്മയായ ഭൂമി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ഓർമശക്തി തിരിച്ചുകിട്ടി ഹോസ്പിറ്റൽ വിട്ടു, പഴയ സൗന്ദര്യത്തിലേക്ക് തിരിച്ചുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മക്കൾ കെയർ ചെയ്യണം എന്ന് വളരെയധികം ആഗ്രഹിക്കുന്നു

വീട്

നമുക്ക് വീടുകളിൽ ഒന്നിനും സമയം തികയാത്ത ഒരു അവസ്ഥ ആയിരുന്നു. ഇപ്പോൾ ഒന്നിനും തിടുക്കം ഇല്ല. ഒന്നിച്ചുള്ള പ്രാർത്ഥന, ആഹാരം, കളികൾ, എല്ലാത്തിനും ധാരാളം സമയം കിട്ടുന്നു.

മദ്യപന്മാർ

കേരളത്തിൽ എവിടെ നോക്കിയാലും കാണാറുണ്ടായിരുന്ന ഇക്കൂട്ടർ ഇപ്പോൾ ഇല്ല. അവർ വേഷംമാറി കൃഷിയും വീട്ടുജോലികളും ചെയ്തു മാന്യമായി ജീവിക്കുന്നു, ചുരുക്കം ചിലർ മാത്രം അലസരായി എന്നാൽ തികഞ്ഞ അച്ചടക്കത്തോടെ വിദൂരതയിലേക്കു നോക്കി ലോക്ഡൗൺ മാറും എന്ന ശുഭ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. കൊറോണ വൈറസ് മദ്യം നിർത്തിച്ചു തന്ന ഈ അവസരം കേരളീയർ പ്രയോജനപ്പെടുത്തുക യാണെങ്കിൽ മദ്യമെന്ന മഹാവിപത്തിനെ കേരളത്തിൽ നിന്നും നമുക്ക് തുടച്ചു നീക്കാൻ സാധിക്കും

കൃഷി

മലയാളികൾ ഇപ്പോൾ പഴയ ബാർട്ടർ സംബ്രദായത്തിലേക്ക്‌ തിരിച്ചെത്തി നിൽക്കുകയാണ്. ഭക്ഷ്യ വസ്തുക്കൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച് വിഷവസ്തുക്കൾ വലിയ വില കൊടുത്ത് വാങ്ങിയിരുന്ന മലയാളികളിൽ ഭൂരിഭാഗവും ഇപ്പോൾ കൃഷി തുടങ്ങി. കടകളെ ആശ്രയിക്കാതെ കാർഷിക ഇനങ്ങൾ പരസ്പരം കൈമാറുന്ന ഒരു അവസ്ഥയിലേക്ക് നമ്മളെ ഒരു വൈറസ് മാറ്റി.

പഠനം

പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നവരുടെ എണ്ണം ലോക്ഡൗണിൽ കൂടി വരികയാണ്. ചിലവേറിയ പല കോഴ്സുകളും ഓൺലൈനായി നമ്മുടെ സൗകര്യമനുസരിച്ച് വീട്ടിലിരുന്ന് പഠിക്കുന്നവരുടെ എണ്ണം ഇപ്പോൾ നമ്മുടെ കേരളത്തിൽ വർധിച്ചിരിക്കുന്നു.

മദ്യഷാപ്പുകൾ

കേരളത്തിലെ ഏറ്റവും വലിയ ക്യൂവിനുടമയായിരുന്ന നമ്മുടെ മദ്യഷാപ്പുകളെ കൊറോണ വളരെ ഈസിയായി പൂട്ടിച്ചു. അവ ഇപ്പോൾ മിക്ക സ്ഥലങ്ങളിലും കാടുപിടിച്ചു കിടക്കുകയാണ്.

നദികൾ

മാലിന്യകൂമ്പാരത്താൽ ഒഴുക്ക് നിലച്ചിരുന്ന നമ്മുടെ നദികൾ വൻതോതിൽ മാലിന്യമുക്തമായിരിക്കുന്നു.

കൂടാതെ മറ്റനവധി നല്ല റിസൾട്ടും കൊറോണ നമുക്ക് തന്നു, സ്ത്രീ പീഡനം, ട്രാഫിക് ജാം, ഭിക്ഷാടന മാഫിയ, റോഡ് അപകടങ്ങൾ, അന്തരീക്ഷ മലിനീകരണം എന്നിവ വളരെ നല്ല അളവിൽ കുറഞ്ഞു.

ലോക്ഡൗണിന്റെ മറുവശത്തുള്ള ബുദ്ധിമുട്ടുകൾ ഒരു നല്ല നാളെക്കായി നമുക്ക് ഒരുമയോടെ ക്ഷമയോടെ നേരിടണം. കൊറോണ വൈറസിൽ നിന്നും ലോകം മുക്തി നേടിയ ശേഷവും നമ്മുടെ അമ്മയായ ഭൂമിക്ക് വേണ്ടി വർഷത്തിൽ ഒരിക്കലെങ്കിലും ലോകം മുഴുവൻ ലോക്ഡൗൺ ആചരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ലോക്ഡൗൺ സമയം പാഴാക്കാതെ നമ്മുടെ ശാരീരിക, മാനസിക ആത്മീയ വളർച്ചയ്ക്കായി നമുക്ക് ഉപയോഗിക്കാം.

അനു എം സ്റ്റാൻലി
9സി സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം