ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19 -ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ടാലന്റ്ക്ലബ്ബ്

കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ക്ലബ്ബ്

സ്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവിധ മേഖലകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിലേക്കുമായി ടാലന്റ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. കല, കായികം, ഐടി, വർക്ക് എക്സ്പീരിയൻസ്, പാചകം തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയാണ് ടാലൻറ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ മനസ്സിലാക്കാനും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും ടാലൻറ്ക്ലബ്ബ് പോലെ ഫലവത്തായ വേറൊരു പ്രവർത്തനവുമില്ല. ടാലന്റ് ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിലേക്കായി സ്കൂളിൽ മാണിക്യം, മരതകം, ഇന്ദ്രനീലം, പവിഴം എന്നീ നാലു ഹൗസുകൾ രൂപീകരിക്കുകയും സ്കൂളിലെ മുഴുവൻ അധ്യാപകരേയും വിദ്യാർത്ഥികളേയും നാലു ഹൗസായി തിരിക്കുകയും ചെയ്തു.ഓരോ ഹൗസിലും മാനേജർ ,ക്യാപ്റ്റൻ ചുമതലകളടക്കം 8 അധ്യാപകരും 2 ലീഡേഴ്സും ഉൾപ്പെടെ 300 ഓളം കുട്ടികളും അംഗങ്ങളായുണ്ട്.