ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ക്ലബ്ബ് പ്രവർത്തനങ്ങൾ/പ്രവൃത്തി പരിചയ ക്ലബ്ബ്
പ്രവൃത്തി പരിചയ ക്ലബ്ബ്
സ്കൂൂളിൽ സജീവമായ ഒരു പ്രവൃത്തി പരിചയ ക്ലബ് പ്രവർത്തിക്കുന്നുണ്ട്. JRC യുടെ നേതൃത്വത്തിൽ സ്കൂളിൽ നിർമ്മാണം സ്കൂളിലേക്ക് ആവശ്യമായ ഡിഷ് വാഷ് ലിക്വിഡ് ,ചോക്ക് ,ഓഫീസ് കവർ,ഫയൽ എന്നിവ നിർമ്മിക്കുന്നതിൽ കുട്ടികളെ പരിശീലിപ്പിച്ച് ആവശ്യമായ സാധന സാമഗ്രികൾ നിർമ്മിച്ച് ഉപയോഗിച്ചു വരുന്നു . കൂടാതെ 2018,2019 വർഷങ്ങളിൽ ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിൽ നിന്നും കലാ അധ്യാപകൻ രാജീവ് സാർ,പ്രവൃത്തി പരിചയ അധ്യാപിക ഡെൽസീ ടീച്ചർ എന്നിവരുടെ പരിശീലനത്തോടെ 16 ഇനങ്ങളിൽ കുട്ടികളെ (UP,HS) സബ്ജില്ലാ,ജില്ലാതല മൽസരങളിൽ പങ്കെടുപ്പിക്കുന്നതിന് സാധിച്ചു. ഈ രണ്ട് വർഷങ്ങളിലും നമ്മുടെ സ്കൂളിൽ UP, HS, HSS വിഭാഗങ്ങളിൽ നിന്നും നാല് കുട്ടികൾ സംസ്ഥാന തലത്തിൽ മൽസരിച്ച് A grade കരസ്ഥമാക്കി. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രാക്ടിക്കൽ, തിയറി ക്ലാസ്സുകൾ സിലബസ്സ് അടിസ്ഥാനത്തിൽ നൽകുകയും കുട്ടികളെ സ്വയം പര്യാപ്തത നേടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുന്നു. ചോക്ക് നിർമ്മാണം, ബാത്തിങ് സോപ്പ് നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ഹാന്റ് എംബ്രോയിഡറി, dress garments making, ഫാബ്രിക്ക് പെയ്ന്റിംഗ് തുടങ്ങിയവയുടെ പരിശീലനം താൽപര്യം ഉള്ള കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു. .കൂടാതെ പേപ്പർ ബാഗുകൾ, പേപ്പർ പെൻ എന്നിവയും നിർമ്മിക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി. പ്രകൃതിയിൽ കാണുന്ന ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട് കൗതുക വസ്തുക്കളുടെ നിർമ്മാണ പരിശീലനവും നൽകി വരുന്നു .എല്ലാ വർഷവും അധ്യാപക ദിനത്തിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്ചു നൽകി അധ്യാപകർക്ക് ആശംസകൾ നേരാറുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ ആയി ക്രാഫ്റ്റ് വർക്കുകൾ പഠിപ്പിക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന്റെ ഒരു നേട്ടമായി കരുതുന്നു.
-
സ്റ്റേജ് ഡെക്കറേഷൻ
-
ചോക്ക് നിർമ്മാണം
-
ഫാബ്രിക്ക് പെയിന്റിംഗ്
-
ഗാർമെന്റ് മേക്കിംഗ്
-
-
-
2019 ലെ സംസ്ഥാന ശാസ്ത്രമേള