ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗത്തിലെ മൊത്തം അധ്യാപക പോസ്റ്റിന്റെ എണ്ണം

യുപിഎസ് ടി 22 
ഹിന്ദി 2 
അറബി 2 
ഉറുദു 1
എൽ പി എസ് ടി 9 
എൽപി അറബി 2.

2024-25 അധ്യയന വർഷത്തിലെ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മൊത്തം എണ്ണം.
Std 1-50
Std 2-48
Std 3-49
Std 4-72
Std 5-261
Std 6-226
Std 7-283

സ്കൂൾ ഉച്ചഭക്ഷണംപദ്ധതി

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ് ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. ഉച്ചഭക്ഷണത്തിലേക്കായി പച്ചക്കറികൾ ലഭിക്കുന്നതിനായി സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമുഹമ്മദ് സാറിന്റെ നേതൃത്വത്തിലാണ് പച്ചക്കറി തോട്ടം ഉള്ളത്. വെണ്ടക്ക,കാബേജ്,തക്കാളി, പപ്പായ, മുളക് തുടങ്ങിയവ ഇവിടെ ധാരാളം ഉണ്ട്

മലയാള തിളക്കം

കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തല മലയാള തിളക്കം പരീക്ഷ നവംബർ 8 ന് സ്കൂൾ ഹാളിൽ നടന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള കുട്ടികളെയാണ് പ്രീ ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുത്തത്

ക്ലാസ് മാഗസിൻ

ക്ലാസ് അടിസ്ഥാനത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന കവിത, കഥ, ഉപന്യാസം, ചിത്രങ്ങൾ, കാർട്ടൂണുകൾ ഇവ ഉൾപ്പെടുന്ന മാഗസിൻ അധ്യാപകരുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നുണ്ട്

കൈയ്യെഴുത്ത് മാസിക

കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തി എടുക്കുവാൻ സാധിക്കുന്ന കൈയ്യെഴുത്ത് മാസികകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

കാർഷിക പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമൊയ്‌ദീൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിലേക്കായി ഇവിടെ നിന്നും ധാരാളം പച്ചക്കറി ലഭിക്കുന്നുണ്ട്

ശ്രദ്ധ

പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിലുള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളാണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകിവരുന്നത്. എല്ലാ വിഷയങ്ങളുടെയും അദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സുരീലി

ഹിന്ദിയിലുള്ള കുട്ടികളുടെ ആശയവിനിമയശേഷി വികസിപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. എല്ലാവർഷവും ഹിന്ദി അദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നൽകുന്നുണ്ട്. പരിശീലനം ലഭിച്ച അധ്യാപകർ എല്ലാ ആഴ്ചയിലും നിശ്ചിതസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ പഠനത്തിൽ സഹായിക്കുന്നു.

പ്രകൃതി നടത്തം

പ്രകൃതിയുടെ സുന്ദര്യവും സമാധാനവും അനുഭവിക്കുന്നതിന് വേണ്ടിയുള്ള ഒരു സഞ്ചാര രീതിയാണ്. പ്രകൃതി നടത്തം പുഴകളുടെ കരകളിലൂടെ, കാടുകളിലൂടെയോ, മലമുകളിലൂടെയോ നടത്തുന്നതിന് സാധിക്കും.
സ്കൂളിലെ കുട്ടികൾ പ്രകൃതി നടത്തത്തിന് വേണ്ടി തിരഞ്ഞെടുത്തത് നിലമ്പൂർ കാടുകളാണ്. രണ്ടുദിവസം ക്യാമ്പ് ചെയ്തുള്ള പ്രകൃതി നടത്തം കുട്ടികൾക്ക് വളരെ സന്തോഷകരമായിട്ടാണ് അനുഭവപ്പെട്ടത്.
പ്രകൃതി നടപ്പ് ഒരു മികച്ച വ്യായാമമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പ്രകൃതിയുടെ സൌന്ദര്യം, ശാന്തത, ശബ്ദങ്ങൾ എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് സന്തോഷവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു.
പ്രകൃതി നടപ്പിലൂടെ കുട്ടികൾക്ക് പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിക്കാനും,  പക്ഷികളെയു ജീവജാലങ്ങളെയും  കാണാനും പഠിക്കാനും സാധിച്ചു .

വിജയഭേരി വിജയ സ്പർശം

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഉത്തരവാദിത്തമാണ്. മുൻകാലങ്ങളിൽ പല കാരണങ്ങളാൽ കുട്ടികളിൽ ഉണ്ടായിട്ടുള്ള പഠന വിടവുകൾ അവരുടെ തുടർ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.ഇത്തരം പഠനവിടവുകളെ യഥാസമയം കണ്ടെത്തുകയും ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമ്പോഴാണ് എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികളാക്കി മാറ്റാൻ സാധിക്കുക. മലപ്പുറം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടു മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികൾ ആക്കി മാറ്റുന്ന പദ്ധതിയാണ് വിജയഭേരി വിജയ സ്പർശം... വിജയഭേരി പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടികൾക്കും അവശ്യ ശേഷികൾ നേടിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രീ ടെസ്റ്റ് നടത്തുകയും അതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ( മലയാളം ഇംഗ്ലീഷ് ഗണിതം ഹിന്ദി എന്നീ വിഷയങ്ങളിൽ) പ്രത്യേകതരം ക്ലാസുകൾ നൽകുകയും ചെയ്യുന്നു. ഇതിനുള്ള മേൽനോട്ടം അതത് വിഷയങ്ങളിലെ അധ്യാപകർ ചെയ്യുന്നു...