ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
SPC DNO &ADNO with HM
SPC ഉദ്‍ഘാടനം ആദരണീയനായ ശ്രീ വി എസ് അച്യുതാനന്ദൻ നിർവഹിക്കുന്നു
SPC Cadets
SPC Passing out Parade , Sri എ പ്രഭാകരൻ MLA സല്യൂട്ട് സ്വീകരിക്കുന്നു

സ്റ്റ‍ുഡന്റ് പോലീസ് കേഡറ്റ്‍സ് (SPC)

ലക്ഷ്യം

2010 ൽ കേരളാ പോലീസിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്. വിദ്യാഭ്യാസ വകുപ്പിനൊപ്പം എൿസൈസ്, ഗതാഗതം, വനം, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെ കൂടി സഹകരണത്തോടെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്നു. വിദ്യാർഥികളിൽ നിയമപരിജ്ഞാനം ഉണ്ടാക്കുന്നതോടൊപ്പം അവ പാലിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുന്നതിനും അച്ചടക്കമുള്ള ഒരു കലാലയാന്തരീക്ഷവും അതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെയും വാർത്തെടുക്കുക ആണ് ഇതിന്റെ പ്രധാന ലക്ഷ്യം

പ്രവർത്തനം

44 കുട്ടികൾ ഉൾപ്പെട്ട ഒരു ബാച്ച് എട്ടാം ക്ലാസിലാണ് ആരംഭിക്കുന്നത്. 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും അവരുടെ താൽപര്യത്തിന്റെയും എഴുത്തുപരീക്ഷയുടെയും തുടർന്ന് നടക്കുന്ന ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം (ബുധൻ, ശനി) വിദ്യാർഥികൾക്ക് പരേഡുകൾ സംഘടിപ്പിക്കുന്നു. വിദ്യാലയം പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിലെ ചുമതലയുള്ള സിവിൽ പോലീസ് ഓഫീസർമാരാണ് വിദ്യാർഥികൾക്ക് പരേഡിന് പരിശീലനം നൽകുക. ഇവരെ സഹായിക്കാൻ വിദ്യാലയത്തിൽ ചുമതലയുള്ള ഒരു അധ്യാപകനും അധ്യാപികയും ഉണ്ടാവും. പരേഡ് കൂടാതെ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും എസ് പി സിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന് വരുന്നു

SPC @ GVHSS Kanjikode

ജി വി എച്ച് എസ് ക‍ഞ്ചിക്കോട് സ്‍കൂളിൽ 2019ലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് രൂപീകരിച്ചത് . അക്കാലയളവിലെ മലമ്പുഴയുടെ ജനപ്രതിനിധി ആയിരുന്ന ശ്രീ വി എസ് അച്യുതാനന്ദന്റെ ശ്രമഫലമായി അനുവദിച്ച ഈ എസ് പി സി യൂണിറ്റ് വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഉൾപ്പെടുന്നത് . വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ ദാസൻ എസ്, ശ്രീമതി മഞ്ജു വി എന്നിവർ നേതൃത്വം നൽകുന്നു. ആദ്യ ബാച്ചി,ന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് കോവിഡ് വ്യാപനത്തെ തുടർന്ന് നടത്താൻ സാധിച്ചിരുന്നില്ല. നിലവിൽ ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 8,9.10 ക്ലാസുകളിൽ എസ് പി സി കേഡറ്റുകളുണ്ട്. മാതൃകാപരമായ പ്രവർത്തനം കാഴ്‍ചവെക്കാൻ കോവിഡ് കാലഘട്ടത്തിൽ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് അവധിദിവസങ്ങളിൽ പാലക്കാട് നഗരത്തിലെ അസരണരായവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തും നിർദ്ധനരായ വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റുകൾ സമ്മാനിച്ചും കാലത്തിനൊത്ത് മുന്നേറാൻ എസ് പി സി യൂണിറ്റിന് സാധിക്കുന്നുണ്ട്

SPC Passingout Parade 2022

പരേഡ് പരിശോധിക്കുന്ന ശ്രീ എ പ്രഭാകരൻ MLA

കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ എസ് പി സിയുടെ ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 2022 മാർച്ച് മാസം അഞ്ചാം തീയതി വിദ്യാലയത്തിൽ വെച്ച് നടന്നു. ബഹു മലമ്പുഴ എം എൽ എ ശ്രീ എ പ്രഭാകരൻ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ വി എസ് മുരളീധരൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജോയ് വി, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഗീത, വാർഡ് മെമ്പർ ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് ഷ ശ്രീമതി പ്രിൻസി എന്നിവരും രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു

ഒരു വയറൂട്ടാം

ഒരു നിർധനകുടുംബത്തിന് ഭക്ഷണസാമഗ്രികൾ നൽകുന്ന കേഡറ്റുകൾ

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വിദ്യാലയത്തിലെ വിദ്യാർഥികളെയും പ്രദേശവാസികളെയും സഹായിക്കാൻ എസ് പി സി കേഡറ്റുകൾ മുൻ പന്തിയിലുണ്ടായിരുന്നു. നിരവധി നിർധന കുടുംബങ്ങളിൽ ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും എസ് പി സി കേഡറ്റുകൾ സമാഹരിച്ച് നൽകുകയുണ്ടായി വിദ്യാലയത്തിലെ എസ് പി സിയുടെ ചുമതലയുള്ള അധ്യാപകരായ ശ്രീ ദിസൻ സാറും ശ്രീമതി മഞ്ജു ടീച്ചറും വാളയാർ പോലീസും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ഭക്ഷണ-പഠനോപകരണ വിതരണം

ലോക്ക് ഡൗൺകാലത്ത് ഭക്ഷണവിതരണം

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് തങ്ങളാലാവുന്ന സഹായവുമായി എസ് പി സി കേഡറ്റുകൾ രംഗത്തിറങ്ങി. ലോക്ക്ഡൗൺ സമയത്ത് വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞു കിടന്നതിനാൽ ഭക്ഷണത്തിന് മാർഗമില്ലാതെ വലഞ്ഞ ദീർഘദൂര യാത്രക്കാർക്കും ഭിക്ഷക്കാർക്കും ഒരു നേരത്തെ ഭക്ഷണം എത്തിക്കാൻ എസ് പി സി കേഡറ്റുകൾ മുന്നിട്ടിറങ്ങി. വിദ്യാർഥികളുടെയും സുമനസുകളുടെയും വീടുകളിൽ നിന്ന് സമാഹരിച്ച ഭക്ഷണപൊതികൾ പാലക്കാട് നഗരത്തിലെ ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലുമെത്തിച്ച് അവർക്ക് വിതരണം ചെയ്‍തു . ഏതാണ്ട് 250 ലധികം ഭക്ഷമപ്പൊതികാളാണ് ഒരു ദിവസം വിതരണം ചെയ്തത്. 20 ദിവസത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ കേഡറ്റുകൾക്ക് സാധിച്ചു. വിദ്യാലയത്തിലെ എസ് പി സിയുടെ ചുമതലയുള്ള അധ്യാപകരായ ശ്രീ ദിസൻ സാറും ശ്രീമതി മഞ്ജു ടീച്ചറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

SPC ക്യാമ്പ്

SPC ക്യാമ്പ് ഉദ്ഘാടനം

എസ് പി സി പ്രവർത്തനങ്ങളുടെ ഭാഗമായി കേഡറ്റുകൾക്കുള്ള ക്യാമ്പ് വിദ്യാലയത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്നു . എസ് പി സി ചുമതലയുള്ള അധ്യാപകർക്ക് പുറമേ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസ‍ുകൾ നയിച്ചു. ഇതിന്റെ ഭാഗമായി യോഗ പരിശീലനം, ക്രാഫ്റ്റ് പരിശീലനം, കലാ-കായിക മൽസരങ്ങൾ , പരേഡുകൾ, കഞ്ചിക്കോട് ഉള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പ്ലാന്റ് വിസിറ്റ്, നടുപ്പതി പട്ടികവർഗ കോളനിയുടെ ശുചീകരണം, വാളയാർ പോലീസ് സ്റ്റേഷൻ സന്ദർശനം , ലഹരി വിരുദ്ധ സെമിനാർ എന്നിവയും സംഘടിപ്പിപ്പു. ഓരോ ദിവസവും മെസിന്റെ ചുമതലയുള്ള വിദ്യാർഥികളുടെ കൂടെ പങ്കാളിത്തത്തോടെ ഭക്ഷണം തയ്യാറാക്കി നൽകുകയും ചെയ്‍തു