ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മിന്നുവും പൊന്നുവും

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുവും പൊന്നുവും
          ഒരു ഗ്രാമത്തിൽ രണ്ട് കുട്ടികൾ താമസിച്ചിരുന്നു .മിന്നുവും പൊന്നുവും. അവർ രണ്ടുപേരും ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അവർ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു മാമ്പഴം മുറ്റത്ത് വീണു കിടക്കുന്നത് പൊന്നു കണ്ടു .പൊന്നു വേഗം ഓടിച്ചെന്ന് അത് എടുത്തു തിന്നാൻ തുടങ്ങി. അപ്പോൾ മിന്നു പറഞ്ഞു .അയ്യോ ,അതു തിന്നരുത് .അതിൽ അഴുക്ക് ഉണ്ടാവും. രോഗാണുക്കൾ ഉണ്ടാവും .പക്ഷേ പൊന്നു അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. അവൾ ആ മാമ്പഴം എടുത്തു കഴിച്ചു .കുറച്ചു കഴിഞ്ഞപ്പോൾ പൊന്നുവിന് വല്ലാതെ വയറുവേദന തുടങ്ങി .വേദന സഹിക്കാൻ കഴിയുന്നില്ല .അപ്പോൾ മിന്നു പറഞ്ഞു. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. ആ മാമ്പഴം കഴിക്കണ്ട എന്ന് .ആ മാമ്പഴം കഴുകാതെ കഴിച്ചതുകൊണ്ട് അല്ലേ നിനക്ക് വയറുവേദന വന്നത്. പൊന്നു  പറഞ്ഞു ശരിയാ ഞാൻ ആ മാമ്പഴം കഴിക്കേണ്ടായിരുന്നു.ആഹാരത്തിനു മുമ്പും കൈയ്യും വായും കഴുകിടേണം.നിലത്തുവീണ സാധനങ്ങൾ ഒന്നും കഴിക്കരുത്. വൃത്തിയുള്ള ആഹാരമേ നാം കഴിക്കാവൂ. അങ്ങിനെയാവുമ്പോൾ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താം, മിന്നു പറഞ്ഞു. പൊന്നുവിനെ തൻെറതെറ്റ് മനസ്സിലായി .,പിന്നീടൊരിക്കലും അവൾ  വൃത്തിയില്ലാതെ നടക്കുകയോ വൃത്തിയില്ലാത്ത ആഹാരം കഴിക്കുകയോ ചെയ്തിട്ടില്ല.
ശദ നസ്റിൻ
1 ഇരിവേരി വെസ്റ്റ് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ