എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മലയാള തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള തിളക്കം

കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തല മലയാള തിളക്കം പരീക്ഷ നവംബർ 8 ന് സ്കൂൾ ഹാളിൽ നടന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള കുട്ടികളെയാണ് പ്രീ ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുത്തത്. വീടിനുചുറ്റും വരുന്ന കനത്ത വെള്ളപൊക്കം ഭാവനയിൽ കണ്ടു ഒരു ചിത്രം വരക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്.ചിത്രം നിറം നൽകി ആകർഷകമാക്കാൻ കുട്ടികൾക്ക് സമയം നൽകി.അദ്ധ്യാപിക വായിച്ചു കൊടുത്ത കവിതക്കനുസരിച്ചു ഉപചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു .കുട്ടികൾ എഴുതുന്ന ഉത്തരങ്ങൾ അവരുടെ ചിത്രത്തിന് താഴെ എഴുതാൻ ആവശ്യപ്പെട്ടു .അതിനു ശേഷം പേരും ക്ലാസും എഴുതി പേപ്പർ സ്വീകരിച്ച് ഉചിതമായ ഗ്രേഡുകളും നൽകി. വിവരങ്ങൾ ക്രോഡീകരിച്ചു പ്രധാനാധ്യാപികയെ ഏല്പിച്ചു.

യു.പി
ക്ലാസ് എണ്ണം
5 8
6 11
7 3
എച്ച് എസ്
ക്ലാസ് എണ്ണം
8 17
9 21
10 7
സ്കൂൾ തല മലയാള തിളക്കം പരീക്ഷ
സ്കൂൾ തല മലയാള തിളക്കം പരീക്ഷ
സ്കൂൾ തല മലയാള തിളക്കം പരീക്ഷ
സ്കൂൾ തല മലയാള തിളക്കം പരീക്ഷ
സ്കൂൾ തല മലയാള തിളക്കം പരീക്ഷ
സ്കൂൾ തല മലയാള തിളക്കം പരീക്ഷ



മലയാളത്തിളക്കത്തിലേയ്ക്ക്

ഭാഷാപഠനത്തെ സംബന്ധിച്ച് നിരവധി സമീപനങ്ങൾ ഉണ്ട്. ചെറിയ ക്ലാസുകളിൽ ഭാഷ പഠിപ്പിക്കുന്നതിന് അക്ഷരാവതരണ രീതി, പദാവതരണരീതി, വാക്യാവതരണരീതി, കഥാവതരണരീതി, ആശയാവതരണരീതി തുടങ്ങിയ രീതികൾ പല കാലങ്ങളിലായി വികസിച്ചുവന്നു. ഭാഷാപഠനം സംബന്ധിച്ച പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഓരോരീതിയുടേയും പരിമിതികൾ മുറിച്ചുകടക്കുന്നതിന് ബോധനശാസ്ത്രപരമായ അന്വേഷണങ്ങൾ നടക്കുകയുണ്ടായി.കേരളത്തിൽ 90കൾ വരെ അക്ഷരാവതരണ രീതിയും പദാവതരണ രീതിയുമാണ് നിലനിന്നിരുന്നത്. 90കളുടെ ആരംഭത്തിൽ പ്രാഥമിക ക്ലാസുകളിൽ പഠിക്കുന്ന 35-40 ശതമാനം കുട്ടികൾക്ക് എഴുതുവാനും വായിക്കുവാനും അറിയില്ല എന്ന് സ്കൂളുകളിൽ നടത്തിയ സർവ്വേയിലുടെ കണ്ടെത്തുകയുണ്ടായി. (അവലംബം- അക്ഷരപ്പുലരി സർവ്വേ) ജില്ലാ കൗൺസിലുകളും ഡയറ്റുകളും ഈ പ്രശ്നം പരിഹരിക്കുന്നതിനായി അക്ഷരപ്പുലരി എന്ന പേരിൽ പരിഹാര പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി.തൊണ്ണൂറുകളുടെ അവസാനം ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി നിലവിൽ വന്നു. ഭാഷാസമീപനം ജ്ഞാനനിർമ്മിതി വാദ പ്രകാരമുള്ളതായി. ആശയാവതരണ രീതി പിന്തുടരുന്ന പാഠപുസ്തകങ്ങൾ വികസിപ്പിച്ചു. ആശയാവതരണ രീതിയിൽ തന്നെ വ്യത്യസ്ത മാതൃകകൾ ലോകത്തുണ്ട്. കേരളം സ്വീകരിച്ച രീതി, ആശയം - വാക്യം - പദം - അക്ഷരം - പുതിയ സന്ദർഭത്തിലെ പ്രയോഗം - ആശയം എന്നീ ക്രമത്തിലുള്ളതായിരുന്നു. ഈ ഭാഷാപഠനം സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാവുകയും സങ്കലിതമായ രീതിയിലേയ്ക്ക് ക്രമേണ ക്ലാസ്സുകൾ മാറുകയും ചെയ്തു. സമീപന പ്രകാരം പഠിപ്പിച്ചിട്ടും ഇരുപത് ശതമാനത്തോളം കുട്ടികൾ നന്നായി എഴുതുവാനും വായിക്കാനും കഴിയാത്തവരായിട്ടുണ്ട് (അവലംബം-സാക്ഷരം സർവ്വേ).അതേ സമയം തന്നെ ഭാഷയിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. സർഗാത്മക രചനയിൽ ഏർപ്പെടുന്നതിനും ആശയങ്ങളെ വ്യത്യസ്ത രീതികളിൽ ആവിഷ്കരിക്കുന്നതിനും ഏറെ കുട്ടികൾക്ക് സാധിച്ചു. കുട്ടികളുടെ സ്വയം പഠനശേഷി വർധിച്ചതോടെ കേരളത്തിലെ എല്ലാ പത്രങ്ങളും കുട്ടികൾക്കായി പഠനവിഭവങ്ങൾ പങ്കിടുന്ന പ്രത്യേക പേജുകൾ തന്നെ ആരംഭിച്ചു. വിദ്യാലയങ്ങളിൽ വായനയുടെ സംസ്കാരം വളർന്നു വന്നു.ഭാഷാപഠനരീതി തുറന്നിടുന്ന സാധ്യതകൾ നിലനിർത്തി പരിമിതികൾ എങ്ങനെ തരണം ചെയ്യാം എന്ന ആലോചനകൾ പല രീതിയിൽ പല തലങ്ങളിൽ നടക്കുകയുണ്ടായി. അവയിൽ ശ്രദ്ധേയമായ മൂന്നു പരിപാടികളായിരുന്നു സാക്ഷരം, എന്റെ മലയാളം, കൈത്താങ്ങ് എന്നിവ.


മലയാള തിളക്കം ക്ലാസ് യൂ. പി
മലയാള തിളക്കം ക്ലാസ് യൂ. പി
മലയാള തിളക്കം ക്ലാസ് യൂ. പി
മലയാള തിളക്കം ക്ലാസ് യൂ. പി
മലയാള തിളക്കം ക്ലാസ് യൂ. പി
മലയാള തിളക്കം ക്ലാസ് യൂ. പി




മലയാളത്തിളക്കം ഡയറി

പേജ് നമ്പർ വിവരങ്ങൾ
പേജ് 1,2 പ്രാഥമിക വിവരങ്ങൾ (ട്രൈഔട്ട് ടീം, മലയാളത്തിളക്കം നടത്തുന്ന വിദ്യാലയത്തിലെ ആകെ കുട്ടികൾ, മറ്റു പ്രസക്തമായ വിവരങ്ങൾ)
പേജ് 3,4 ഇടത്തെ പേജിൽ കുട്ടികളുടെ പേര് (പ്രീ ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചത് ) ക്ലാസ്, ഡിവിഷൻ, മീഡിയം, വലത്തേ പേജിൽ ഹാജർ നിലയും പുരോഗതി സൂചനയും.
പേജ് 5-7 പ്രശ്നവിശകലന വിവരങ്ങൾ (പ്രീ ടെസ്റ്റ്, ഓരോദിവസവും കണ്ടെത്തുന്ന പ്രശ്നങ്ങൾ)
പേജ് 8-10 ഒന്നാം ദിവസം നടത്തുന്ന പ്രവർത്തനങ്ങൾ, രണ്ടാം ദിവസം നടത്തുന്ന പ്രവർത്തനങ്ങൾ, തുടർന്നുള്ള ദിനങ്ങളിലേയ്ക്കുള്ള പ്രവർത്തനങ്ങൾ (സമയസൂചനയടക്കം)
പേജ് 11-15 ഒന്നാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ, പ്രതികരണങ്ങൾ (അവതരണ തന്ത്രം, ഉന്നയിക്കേണ്ട ചോദ്യം, പ്രതീക്ഷിക്കുന്ന പാഠം, പാട്ട്, അഭിനയം, ചിത്രംവര തുടങ്ങിയ സങ്കേതങ്ങൾ സന്നിവേശിപ്പിക്കുന്ന മുഹൂർത്തം, കുട്ടികളിലുണ്ടായ ശ്രദ്ധേയമായ മാറ്റം എന്നിവ കുറിക്കണം.)
പേജ് 16,17 തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്‍സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.
പേജ് 18-22 രണ്ടാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ.
പേജ് 23 ഒന്നാം ദിവസം നല്കിയ തുടർപ്രവർത്തനത്തോടുള്ള കുട്ടികളുടെ പ്രതികരണം.
പേജ് 24-28 രക്ഷിതാക്കളുടെ യോഗത്തിന്റെ ഹാജർ, പ്രക്രിയ, ഫീഡ്ബാക്ക് കുറിപ്പുകൾ.
പേജ് 29, 30 തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.
പേജ് 31-35 മൂന്നാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ.
പേജ് 36,37 തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.