ജി.എം.യു.പി.എസ് കാളികാവ് ബസാർ / '''സാമൂഹ്യപങ്കാളിത്തം''' .

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹ്യ പങ്കാളിത്തത്തിന്റെവിദ്യാലയ മാതൃക

നാട് കൈ പിടിച്ചുയർത്തിയ വിദ്യാലയം എന്നത് വെറുംവാക്കല്ല. ഒരു വിദ്യാലയത്തെ നെഞ്ചേറ്റിയ ജനത അവർ വിദ്യാലയ വികസനത്തിനും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ചുമട്ടുതൊഴിലാളികൾ, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കി നൽകിയത് ഫേസ് ബുക്ക് കൂട്ടായ്മയാണ്. കുഴൽ കിണർ സമ്മാനിച്ചത് പ്രവാസി സുഹൃത്തുക്കളാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,കൊടിമരം എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂം നിർമിക്കാനാവശ്യമായ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തിൽ മെഗാഷോ സംഘടിപ്പിച്ചിരുന്നു. അത്

വിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, ഭക്ഷണ ഹാൾ നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു. ഈ അധ്യയന വർഷം 2 ഹൈടെക്ക് ക്ലാസ് മുറികളും, ഒരു സ്മാർട്ട് ടിവിയും സ്പോൺസർ ഷിപ്പിലൂടെ ലഭ്യമായി എന്നത് ഏറെ അഭിമാനകരമാണ്.വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളിലും ദിനാചരണങ്ങൾ,ആഘോഷങ്ങൾ, എന്നിവയിലും സജീവമായി ഇടപ്പെടുന്നതും സഹായങ്ങൾ അടക്കം നൽകി വരുന്നതും പ്രദേശത്തെ ചുമട്ടുത്തൊഴിലാളികൾ അടക്കമുള്ള . ആളുകളാണ്... സാധാരണക്കാരാണ് അവരാണ് വിദ്യാലയത്തിന്റെ കരുത്ത്. അതെ ഇതൊരു നാട് കൈപ്പിടിച്ചുയർത്തിയ വിദ്യാലയം തന്നെയാണ്...

സ്കൂൾ സൗന്ദര്യ വത്കരണം

വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങൾ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവൻ ക്ലാസ്മുറിയും ഓണാവധികാലത്ത് ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു.

വിദ്യാലയംമനോഹരം
വിദ്യാലയംമനോഹരം
ത്രിമാന ചിത്രങ്ങൾ

വിദ്യാലയം ഹൈടെക്

സ്മാർട്ട് ക്ളാസ് സമ്മാനിച്ച് പൂർവ വിദ്യാർത്ഥികൾ

കാളികാവ് മാതൃക ഗവ യു പി സ്ക്കൂളിൽ2005-06 വർഷത്തിലെ ഏഴാം ക്ലാസിലെ പൂർവ്വ വിദ്യാർഥികൾ മാതൃവിദ്യാലയത്തിനായിസംഭാവന നൽകിയ ഹൈടെക്ക് ക്ലാസ് മുറി 'സ്മാർട്ട് ക്ലാസ് ' ഉദ്ഘാടനം വണ്ടൂർ നിയോജക മണ്ഡലം എം.എൽ.എ എ.പി അനിൽകുമാർ നിർവ്വഹിച്ചു. പുതിയ അധ്യയന വർഷത്തിൽ വിദ്യാലയം ഹൈടെക് ആകുന്നു.

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിക്കുമ്പോൾ സ്മാർട്ടായി ഒരുങ്ങുകയാണ് വിദ്യാലയം.ഹൈടെക് ക്ലാസ് മുറിയിൽ പഠനം നടത്തുവാൻ നമ്മുടെ കുട്ടികൾക്കും അവസരമൊരുങ്ങുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കുകയായിരുന്നു. കാളികാവ് സർവ്വീസ് സഹകരണ ബാങ്ക്, ഡോ.ലത്തീഫ് പടിയത്ത്, ജസീന ലത്തീഫ്, എന്നിവരാണ് സ്മാർട്ട് ക്ലാസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്.കൂടാതെ 2006 ലെ ഏഴാം ക്ലാസിലെ വിദ്യാർഥികളും ഒരു ക്ലാസ് റൂം ഹൈടെക്ക് ആക്കുന്നതിനുള്ള സഹായമാണ് പൂർവ്വ വിദ്യാർഥികൾ നൽകുന്നത്. പ്രവേശനോത്സവ ദിനത്തിൽ ഈ ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും....

നന്ദി.... ഡോ. ലത്തീഫ് പടിയത്ത്, ജസീന ലത്തീഫ്, കാളികാവ് സർവ്വീസ് സഹകരണ ബാങ്ക് പൂർവ്വ-വിദ്യാർഥികൾ

കാളികാവ് സർവിസ് സഹകരണ ബാങ്ക് വിദ്യാലയത്തിൽസ്മാർട്ട് ക്ലാസ്സറും ഒരുക്കുന്നതിനായി അമ്പതിനായിരം രൂപയുടെ ചെക്ക് നൽകി.കാളികാവ് ബസാർ യു.പി.സ്കൂളിലെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നന്ദി സ്നേഹപൂർവം അറിയിക്കുന്നു.


2004-07. ബാച്ചിലെ കുട്ടികൾ വിദ്യാലയത്തിൽ പൂർവ്വ-വിദ്യാർഥി സംഗമം സംഘടിപ്പിക്കുമ്പോൾ വെറുമൊരു ചടങ്ങിനപ്പുറത്ത് വിദ്യാലയത്തിനതൊരു മുതൽക്കൂട്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.എന്നാൽ തങ്ങൾ ആദ്യാക്ഷരം പകർന്ന വിദ്യാലയത്തിൽ പുതിയതായി എത്തുന്ന കുട്ടികൾക്കൊരു 'സമ്മാനം' അവർ കരുതി വെച്ചിരുന്നു. ഒന്നാം തരം ഒന്നാന്തരമാക്കാൻ ഒരു സ്മാർട്ട് ടിവി.103-ാം വാർഷികാഘോഷ രാവിനെ സാക്ഷിയാക്കി അവർ വിദ്യാലയത്തിന് ചെക്ക് കൈമാറി. നന്ദി പ്രിയ സുഹൃത്തുക്കളെ.... നാളെ നിങ്ങളുടെ അനുജൻമാരും അനുജത്തിമാരും ഏറെ സന്തോഷിക്കും.. ഈ വിദ്യാലയം ഏറെ സന്തോഷിക്കുന്നു. നിങ്ങളെ പോലെയുള്ള സുമനസ്സുകളെയോർത്ത്..

കുട്ടികളുടെ പാർക്ക്

കുട്ടികൾക്കായൊരു പാർക്ക് വിദ്യാലയ പി.ടി.എ 2016-17 വർഷം ഏറ്റെടുത്ത പ്രോജക്ടായിരുന്നു. ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് തുകയായ 10,000 രുപയായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. പൊതുജനങ്ങളിൽ നിന്ന് സംഭാവന ശേഖരിക്കാൻ പി.ടി.എ തീരുമാനിക്കുകയും ഹൗസ് ക്യാംപെയ്നിങ്ങ് അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ തുക സമാഹരിക്കുകയായിരുന്നു. ഊഞ്ഞാൽ, സ്ലൈഡർ, അടക്കമുള്ള കളിയുപകരണങ്ങളും സ്പോർണ സർഷിപ്പിലൂടെ നേടാനായി. മുറ്റം ലാന്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ നിർമിച്ചു.ചെടികൾ നട്ടുപിടിപ്പിച്ചു.പാർക്ക് ചെയറുകൾ സ്ഥാപിച്ചു.തുടർന്ന്.വിദ്യാലയ മുറ്റത്ത് കുരുന്നുകൾക്ക് ആടിതിമർക്കാൻ ഇതിലൂടെ സാധിച്ചു.

കഥ പറയുന്ന ചുമരുകൾ

കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്.

ഫെയ്സ് ബുക്ക് പേജ്

സ്ക്കൂളിലെ വിശേഷങ്ങളും വാർത്തകളും എന്നും അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഒരു ഫെയ്സ്‌ബുക്ക്പേജ് വിദ്യാലയത്തിന് സ്വന്തമായുണ്ട്. ദിനേന അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ പേജ് സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുറം ലോകത്തെത്തിക്കുന്നുവെന്നു മാത്രമല്ല സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഏകദേശം അയ്യാ യിരംസുഹൃത്തുക്കളുള്ള ഒരു അക്കൗണ്ട് ആണിത്.

ഫെയ്സ് ബുക്ക് പേജ്