കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

തൃശൂർ ജില്ലാ റൂറൽ വിഭാഗത്തിന്റെ 621 ാം നമ്പർ എസ്.പി.സി.യൂണിറ്റ് കൊടുങ്ങല്ലൂർ കുഞ്ഞികുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ.ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത് 2018 - 19 വർഷത്തിലാണ്. കുറഞ്ഞ പ്രവർത്തന കാലയളവിനുള്ളിൽ തന്നെ ട്രാഫിക് ബോധവൽക്കരണത്തിലും മയക്കുമരുന്നു ഉപഭോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിലും ആതുര സേവന രംഗത്തും തനതു ശൈലിയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ  എസ്.പി.സി. യുടെ ആദ്യ ബാച്ച് തന്നെ  2019 ആഗസ്റ്റ് 15 തേക്കിൻകാട് മൈതാനിയിൽ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടുങ്ങല്ലൂരിൽ നിന്ന് ഇദംപ്രഥമമായാണ് ഒരു എസ്.പി.സി. പ്ലറ്റൂൺ പരേഡിന് സമ്മാനാർഹരായത് എന്നത് ഏറെ അഭിനന്ദനാർഹവും അഭിമാനകരവുമാണ്.

നാൾവഴി

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു.

തൃശൂർ ജില്ലാ റൂറൽ വിഭാഗത്തിന്റെ 621 ാം നമ്പർ എസ്.പി.സി.യൂണിറ്റ് കൊടുങ്ങല്ലൂർ കുഞ്ഞികുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ.ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത് 2018 - 19 വർഷത്തിലാണ്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡ്വൈസറി ബോർഡ് രൂപീകരണം നടന്നു

2018 ലെ സ്വതന്ത്ര്യ ദിനപരേഡിൽ എസ് പി സി ഗേൾസ് പ്ലറ്റ‍ൂൺ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

 


2023-24ലെ പ്രവർത്തനങ്ങൾ
2022-23ലെ പ്രവർത്തനങ്ങൾ
2021-22ലെ പ്രവർത്തനങ്ങൾ