ഉള്ളടക്കത്തിലേക്ക് പോവുക

പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിവിധ പ്രവർത്തനങ്ങൾ ..............................


ഓഗസ്റ്റ് 15 : ഇന്ത്യയുടെ ഏഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂളും വിവിധ പരിപാടികളോടെ വളരെ സമുചിതമായി ആഘോഷിച്ചു.


ഓഗസ്റ്റ് 9 : ഹിരോഷിമ ദിനം വിവിധ പരിപാരികളോടെ സ്മരിക്കപ്പെട്ടു.


ജുലൈ 29: വൈദ്യുതി ഉപയോഗവും മുൻകരുതൽ നടപടികളും എന്ന വിഷയെ അടിസ്ഥാനമാക്കി ഒരു ബോധവത്കരണ ക്‌ളാസ്സ്‌ സംഘടിക്കപ്പെട്ടു.


ജുലൈ 21 : സ്‌കൂൾ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. വിപുലമായ തയ്യാറെടുപ്പുകൾ നടന്നു. 12 കുട്ടികൾ സ്കൂൾ ലീഡർ സ്ഥാനത്തേക്കും 13 ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കും മത്സരിച്ചു.

ഒരു പൊതു തെരഞ്ഞെടുപ്പിനെ ഓർമപ്പെടുത്തും വിധം ആവേശകരമായ തെരഞ്ഞെടുപ്പായിരുന്നു നടന്നത്. അധ്യാപരിൽ നിന്നും ലഭിച്ച നിർദേശങ്ങൾ അനുസരിച്ച് കുട്ടികൾ തന്നെയായിരുന്നു ഒരു പരിധിവരെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

7A യിലെ മുഹമ്മദ് അമീൻ സ്കൂൾ ലീഡറായും 6B യിലെ സൈൻ നവാൽ ഡെപ്യൂട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു.


ജൂലൈ 14 :

വിവിധ ക്ലബുകൾ ഉത്ഘാടനം നടന്നു. വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. കുട്ടികൾ വളരെ ആവേശ പൂർവ്വം പരിപാടിയിൽ പങ്കെടുത്തു. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ വത്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി പി കെ പ്രേമവല്ലി സ്വാഗതം പറയുകയും ഗായകൻ കൂടിയായ ശ്രീ ഷാജു പനയൻ ഉത്ഘാടനവും ശ്രീമതി ദിവ്യ ഇ കെ നന്ദിയും പറഞ്ഞു. പഞ്ചായത്ത് മെമ്പർ സീനത് മൗത്താരക്കണ്ടി , മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സുമയ്യ തുടങ്ങിയവർ പ്രസംഗം നടത്തി . വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ കയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്‌തു.

ജൂൺ 28 : ജൂൺ 26 മദ്യ വിരുദ്ധ ദിനം പ്രമാണിച്ച് മദ്യത്തിനും മയക്കുമരുന്നിനും എതിരായ ഒരു ക്ലാസ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബാബു മാസ്റ്റർ നേതൃത്വം നൽകി.

ജൂൺ 21 :

യോഗ ദിനം ആചരിച്ചു. ബഹുമാനപ്പെട്ട റഹൂഫ് മാസ്റ്റർ നേതൃത്വം നൽകി

ജൂൺ 18 :

ചെടികളും കൊച്ചു തൈകളും നട്ടു പിടിപ്പിച്ചു. ബഹു. പ്രാധാന അദ്ധ്യാപിക പ്രേമവല്ലി ടീച്ചർ നേതൃത്വം നൽകി.

ജൂൺ 1 :

പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ബഹു. ASI സി കെ സുജിത് മുഖ്യാതിഥി ആയിരുന്നു. അദ്ദേഹം ഏതാനും പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്തു.

JUNE: 2022-23 (DOWN TO UP) ....................................................................................................................................................................................................................................................................