പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിപുലമായ വിവിധ സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ :

ഭൗതീക സൗകര്യങ്ങൾ :

സമീപ പ്രദേശങ്ങളിലെ ഇതര യു പി സ്കൂളുകളെ അപേക്ഷിച്ച് വളരെ വിപുലമായ സൗകര്യങ്ങളാണ് പൊതുവാച്ചേരി സെൻട്രൽ യു പി സ്‌കൂളിനുള്ളത്.

മുപ്പതോളം ക്ലാസ് മുറികളുള്ള മൂന്നു നിലകളോടു കൂടിയ 'L' ആകൃതിയിൽ ഉള്ള വലിയ സ്‌കൂൾ കെട്ടിടം സ്കൂളിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നു.  കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകൾ നില ഓടുപാകിയത് ചൂട് കുറക്കുന്നതോടൊപ്പം തന്നെ കണ്ണിനു ആനന്ദം നൽകുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായുള്ള ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ് സംവിധാനങ്ങൾ, പെൺകുട്ടികൾക്കുള്ള റസ്റ്റ് റൂം,  വിശാലമായ സ്കൂൾ മൈതാനം, കൃഷിയിടം, തുടങ്ങിയവയൊക്കെ ഏകദേശം ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു.

മറ്റ് സൗകര്യങ്ങൾ :

ഐ ടി ലാബ് :-

വളരെ വിശാലമായ, ധാരാളം ഡെസ്ക് ടോപ്പുകളും, ലാപ് ടോപുകളും, പ്രൊജക്ടറുകളും മറ്റ് സൗകര്യങ്ങളും അടങ്ങിയ ഐ ടി ലാബ്  പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂളിന്റെ ഒരു പ്രത്യേകതയാണ്.

അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു .

സ്കൂൾ ലൈബ്രറി യും ചില പ്രവർത്തനങ്ങളും :

വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം  പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്.  

  • രണ്ടായിരത്തോളം പഴയതും പുതിയതുമായ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ രണ്ടു രീതിയിൽ പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുന്നു. കേന്ദ്രീകൃത രീതിയിലും ക്ലാസ് ലൈബ്രറി രീതിയിലും. ക്ലാസ് ടീച്ചർ വഴി പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുമ്പോൾ ക്ലാസ് ലൈബ്രറി രെജിസ്റ്ററിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുന്നു. പുസ്തകങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള 4 തരം കാറ്റലോഗുകൾ ലഭ്യമാണ്. പുസ്തകത്തിന്റെ പേര് , എഴുത്തുകാരന്റെ പേര് , പുസ്തകത്തിന്റെ നമ്പർ, പുസ്തകത്തിന്റെ വിഭാഗം എന്നിങ്ങനെ 4 തരത്തിൽ പുസ്തകങ്ങളെ കണ്ടെത്താൻ വളരെ എളുപ്പം സാധിക്കുന്നു.


നന്ദി..............

മറ്റ് സംവിധാനങ്ങൾ :

സയൻസ് ലാബ്, ഗണിത ലാബ് , വിപുലമായ സ്പോർട്സ് ഉപകകാരങ്ങളുടെ ശേഖരം, പ്രാഥമിക ചികിത്സാ സംവിധാനം എന്നിവക്ക് പുറമെ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ് , അലിഫ് ക്ലബ് (അറബിക്), സംസ്‌കൃതം ക്ലബ് തുടങ്ങിയ ക്ലബ്ബുകളും  നിലവിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം