പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ ജന്മം കൊള്ളുന്നു :

തേൻശേരിക്കണ്ടി റജബ് ഹാജിയുടെ മകൻ പച്ചപ്പൊയിൽ ചേക്കൂട്ടി ഹാജി മദ്രസ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന 1911 ലാണ് അതേ മദ്രസയിൽ തന്നെ LP സ്കൂളിന് അപേക്ഷ നൽകി അംഗീകാരം നേടിയെടുത്തത്.

പൊതുവാച്ചേരിയിലെ പാച്ചപ്പൊയിൽ പഴയ വീടിനു മുൻവശം ഓലമേഞ്ഞ കൂടാരത്തിൽ മദ്രസയും സ്കൂളും ഒരുമിച്ചു നടന്നു.  ശേഷം പൊന്നും പുതിയാറമ്പ്രത്ത് ഓടുമേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂളും മദ്രസയും ഒരുമിച്ചു നടത്തി. 

ചേക്കൂട്ടി ഹാജിയുടെ മകൻ ചൂരിയോട്ടു യൂസഫ് ഹാജി മദ്രസയിലും സ്കൂളിലും ഒരേ സമയം സേവനം അനുഷ്ഠിച്ചിരുന്നു.


1968 ൽ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.  സി എച്ച് യൂസുഫ് ഹാജിയുടെ   സ്ഥലത്ത് ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചു. 

മുമ്പേ ഗമിച്ചവർ :

നിസ്വാർത്ഥരായ മുൻ മാനേജർമാരുടെ ആത്മാർത്ഥതയും അർപ്പണ മനോഭാവവുമാണ് 1911 ൽ മദ്രസയോടൊപ്പം ആരംഭിച്ച ഈ ഭൗതിക കലാലയത്തിന് ഇന്നത്തെ രീതിയിലുള്ള വളർച്ച പ്രധാനം ചെയ്തത്.
മാനേജർമാർ
ക്രമ നമ്പർ  പേര് മാനേജ് മെന്റിന്റെ സ്വഭാവം
1 ചേക്കൂട്ടി ഹാജി സിംഗിൾ മാനേജ്‌മെന്റ്
2 സി എച്ച് യൂസുഫ് ഹാജി സിംഗിൾ മാനേജ്‌മെന്റ്
3 സി എച്ച്  മുഹമ്മദലി ഹാജി സിംഗിൾ മാനേജ്‌മെന്റ്
4 വി കെ ഖാലിദ് ഹാജി പീസ് ട്രസ്റ്റ്
പ്രഗത്ഭരായ അധ്യാപകരുടെ ഒരു നിര തന്നെ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട് . രാമുണ്ണി മാസ്റ്റർ , മമ്മു മൗലവി, കെ കെ കുട്ട്യപ്പ മാസ്റ്റർ, കെ സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ ടി കരുണാകരൻ മാസ്റ്റർ, ഹാജി പി കെ അബ്ദുൽ കാദർ മൗലവി, പി ബാലൻ മാസ്റ്റർ, വി രേവതി ടീച്ചർ, പി വി നാരായണി ടീച്ചർ തുടങ്ങിയവർ അതിൽ പെട്ടതാണ്.
പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ  പേര് വർഷം
1 വി അബ്ദുറഹിമാൻ മാസ്റ്റർ 1968-1980
2 പി അബ്ദു റഹിമാൻ മാസ്റ്റർ 1980-2002
3 ടി കെ ഭാഗീരഥി ടീച്ചർ 2002-2005
4 കാർത്യായനി ടീച്ചർ 2005-2008
5 ആർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ 2008-2014
6 കെ വി ശശിധരൻ മാസ്റ്റർ 2014-2016
7 ടി ബാബു മാസ്റ്റർ 2016-2019
8 ആർ ലളിത ടീച്ചർ 2019-2021
9 പി കെ പ്രേവമല്ലി ടീച്ചർ 2021- ONWARDS
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം