ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/വിദ്യാരംഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ലരീതിയിൽ നടന്നുവരുന്നു. 9/7/2021-ൽ നടന്ന അധ്യാപക ഗൂഗിൾ മീറ്റിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ കൺവീനറായി സുനിതാ ഉമ്മർ ടീച്ചറിനേയും യു.പി വിഭാഗം കോ.ഓർഡിനേറ്ററായി ബിജിമോൾ ആർ.എസ്. ടീച്ചറിനേയും തെരഞ്ഞെടുത്തു.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
12/7/21-ൽ സബ്ജക്ട് അടിസ്ഥാനത്തിൽ താത്പര്യമുള്ളഅധ്യാപകരുടെ ഭാഗത്തു നിന്നും 2 മിനിട്ട് ദൈർഘ്യമുള്ള ആശംസാ വീഡിയോകൾ ക്ഷണിച്ചു. ഒരു മണിക്കൂർ നീളുന്ന ഉദ്ഘാടന വീഡിയോ തയ്യാറാക്കി അതിന്റെ ലിങ്ക് ഉദ്ഘാടനസമയമായ 11- മണിക്ക് തന്നെ എല്ലാ ക്ലാസുകളിലും നൽകി. പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും വെസ്റ്റ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി 2015-ൽ വിരമിയ്ക്കുകയും ചെയ്ത ശ്രീ.വി.പി.ഏലിയാസ് സാറായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിന് കൺവീനർ സുനിതാ ഉമ്മർ സ്വാഗതം പറഞ്ഞു. എച്ച്.എം. ഇൻ ചാർജ്ജായിരുന്ന ജിനു.കെ.കോശി അധ്യക്ഷനായിരുന്ന ചടങ്ങിൽ കീർത്തന ഗണേഷ് എന്ന വിദ്യാർത്ഥിനി അവതാരകയായി. അനീഷാ റെജി ഈശ്വരപ്രാത്ഥന ചൊല്ലി. പ്രധാന സാന്നിദ്ധ്യങ്ങളായി പ്രിൻസിപ്പൽ ഡോ. C മണി , ഡെപ്യൂട്ടി എച്ച്.എം- ശോഭ വി.എസ് എന്നിവരും മറ്റ് അധ്ആയാപകരും ആശംസകൾ നേർന്നു.
ദിയ ഡി.എസ്. എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ചങ്ങമ്പുഴക്കവിതയായ "കാവ്യനർത്തകി "യുടെ നൃത്താവിഷ്ക്കാരം നടത്തി. ഫാത്തിമ നസീർ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി - വള്ളത്തോൾ കവിതയായ "മാതൃവന്ദനം" മനോഹരമായ ആലപിച്ചതും ചടങ്ങുകൾക്ക് നിറപ്പകിട്ടേകി. യു.പി. കോഓർഡിനേറ്ററായ ബിജിമോൾ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾ വിദ്യാരംഗത്തിനു വേണ്ടി വരച്ചു തന്ന ചിത്രങ്ങളുടെ പ്രദർശനത്തോടെ ഉദ്ഘാടന ചടങ്ങുകൾ അവസാനിച്ചു.
ശില്പശാല 2021
22/8/21-ൽ -കഥ, കവിത, ചിത്രരചന, കാവ്യാലാപനം,നാടൻപാട്ട്, പുസ്തകാസ്വാദനം, അഭിനയം എന്നീ ഏഴ് മേഖലകളിലായി ഹെസ്കൂൾ, യു.പി വിഭാഗങ്ങളിൽ ശില്പശാലകൾ സംഘടിപ്പിച്ചതിന്റെ റിസൽട്ട് ജില്ലാ സംഘാടകരിൽ എത്തിച്ചു. പ്രധാന ദിനങ്ങളുടെ അനുസ്മരണങ്ങൾ ഹെസ്കൂൾ, യു.പി തലങ്ങളിൽ നടത്തി.