എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആരോഗ്യ ശുചിത്വം
വ്യക്തിശുചിത്വം ,ഗൃഹശുചിത്വം ,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വത്തിലെ പോരായ്മകളാണ് എല്ലാ രോഗങ്ങൾക്കും കാരണം.ശക്തമായ ശുചിത്വശീല അനുവർത്തനമാണ് ഇന്നത്തെ ആവശ്യം. വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെുയും ജീവിതശൈലീരോഗത്തെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയായി വയ്ക്കുക,ശരീരം വൃത്തിയായി സൂക്ഷിക്കുക പ്രത്യേകിച്ചും പൊതുസമ്പർക്കത്തിനുശേഷം .ഇതുവഴി കൊറോണ, എച്ച് ഐ വി ,ഇൻഫ്ളുവെൻസ,കോളറ,ഹെർപ്പിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക്കുപയോഗിച്ചൊ നിർബന്ധമായും മുഖം മറക്കുക.ഇത് രോഗാണുക്കൾ വായുവിലൂടെ പകരുന്നത് തടയും. ഗൃഹശുചിത്വം വീട്ടിലെ അണുബാധയുടെ പ്രധാനോസ്രോതസുകൾ വാഹകരോ രോഗബാധിതരോ ആയ ആളുകൾ പ്രത്യേകിച്ച് അസംസ്കൃത ഭക്ഷണങ്ങൾ, വെള്ളം, വളർത്തുമൃഗങ്ങൾ എന്നിവയാണ്. വീടും ചുറ്റുപാടും ശുചിയായി സൂക്ഷിച്ചാൽ പകർച്ചവ്യാധികളിൽനിന്നും രക്ഷപെടാം. പരിസര ശുചിത്വം പരിസര ശുചിത്വം എന്നാൽ പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കർമ്മ പരിപാടിയാണ്.വ്യക്തിശുചിത്വത്തിൽ ഏറെ പ്രധാന്യം കല്പ്പിക്കുന്ന നാം പരിസര ശുചിത്വത്തിലും പൊതുശുചിത്വത്തിലും ഏറെപ്രധന്യം കല്പ്പിക്കാത്തത്ത് നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും നന്നായി കാണുകയും രണ്ടു കാര്യങ്ങളും ഏറെറടുത്ത് ശീലങ്ങൾ സൃഷ്ടിക്കുകയും ചെയ്താൽ തീർച്ചയായും ദിശാമാറ്റമുണ്ടാകും. ആശുപത്രികൾ ധരാളമുള്ളതല്ല ഒരു നാടിന്റെ വികസനം.ആരോഗ്യമുള്ള ജനതയാണ്
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 11/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം
- 38047