ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



📅 26 December 2025

ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ പരിശീലനം
പരിശീലത്തിനിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)
പരിശീലത്തിനിൽ സംസാരിക്കുന്ന റോജി മാസ്റ്റർ (KITE കാസർഗോഡ്, ഡിസ്ട്രിക്റ്റ് കോഡിനേറ്റർ)

ജില്ലാ കലോത്സവത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ (GVHSS Mogral) ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കായി പ്രത്യേക ഡോക്യുമെന്റേഷൻ പരിശീലനം സംഘടിപ്പിച്ചു.

കലോത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളിലും വ്യത്യസ്ത വേദികളിലായി നടക്കുന്ന മത്സരങ്ങൾ തത്സമയം ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക, അവ കൃത്യമായി കമ്പ്യൂട്ടറിൽ സേവ് ചെയ്യുക എന്നിവയായിരുന്നു കുട്ടികൾക്ക് നൽകിയ ദൗത്യം. ഈ പ്രവർത്തനം പിഴവുകൾ കൂടാതെ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വെച്ച് ഏകദിന പരിശീലനം നൽകിയത്.

പരിശീലത്തിനിൽ പ്രായോഗിക പരിശീലനം നൽകുന്ന മിഥുൻ മാസ്റ്റർ (മാസ്റ്റർ ട്രെയ്നർ)
പരിശീലത്തിനിൽ പ്രായോഗിക പരിശീലനം നൽകുന്ന മിഥുൻ മാസ്റ്റർ (മാസ്റ്റർ ട്രെയ്നർ)

15-ഓളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്ത പരിശീലന പരിപാടിക്ക് കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി മാസ്റ്റർ, മാസ്റ്റർ ട്രെയിനർ മിഥുൻ എന്നിവർ നേതൃത്വം നൽകി. കലോത്സവ ഡോക്യുമെന്റേഷന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും റോജി മാസ്റ്റർ വിശദീകരിച്ചു. ക്യാമറ ട്രൈപോഡിൽ സെറ്റ് ചെയ്യേണ്ട വിധം, ക്യാമറ കണക്ഷൻ, റെക്കോർഡിംഗ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗം തുടങ്ങിയ സാങ്കേതിക വശങ്ങളെക്കുറിച്ച് മിഥുൻ മാസ്റ്റർ ക്ലാസുകൾ നയിച്ചു.

പരിശീലനത്തിന് ശേഷം കുട്ടികൾക്ക് റഫറൻസിനായി പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രത്യേക വീഡിയോ ട്യൂട്ടോറിയലും വിതരണം ചെയ്തു.

ട്യൂട്ടോറിയൽ കാണാൻ ക്ലിക്ക് ചെയ്യൂ



📅 22 December 2025

കൈറ്റ് മെൻ്റർ പരിശീലനം
ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും

ലിറ്റിൽ കൈറ്റ്‌സ് മെന്റർമാരായ അധ്യാപകർക്കായി ജി.എച്ച്.എസ്.എസ് ഹൊസ്ദുർഗിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. അക്കൗണ്ടിംഗ്, സ്കൂൾ വിക്കി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ നേതൃത്വം നൽകുകയും ആമുഖ ഭാഷണം നടത്തുകയും ചെയ്തു.

പരിശീലനത്തിന്റെ ആദ്യ സെഷനിൽ ലിറ്റിൽ കൈറ്റ്‌സ് എൽ.കെ.എം.എസ് (LKMS) വെബ് പോർട്ടലിലെ അക്കൗണ്ടിംഗ് വിഭാഗത്തെക്കുറിച്ച് മാസ്റ്റർ ട്രെയിനർ അഖില ടീച്ചർ ക്ലാസുകൾ നയിച്ചു. അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും, പുതുതായി ചുമതലയേറ്റ മെന്റർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്നതിനും ഈ സെഷൻ സഹായകമായി.

ഏകദിന ഏകദിന അക്കൗണ്ടിംഗ്, സ്കൂൾ വിക്കി പരിശീലനത്തിൽ നിന്നും

തുടർന്ന് നടന്ന സ്കൂൾ വിക്കി പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ മിഥുൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ വിക്കിയുടെ ആമുഖം, പൊതുവായ ലേഔട്ട് ക്രമീകരണം, ഫോട്ടോ അപ്‌ലോഡിങ്ങ്, ലിറ്റിൽ കൈറ്റ്‌സ് പേജിന്റെയും മെയിൻ പേജിന്റെയും ക്രമീകരണം, ബാച്ച് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ, ഇൻഫോബോക്സ് നിർമ്മാണം എന്നിവ വിശദമായി ക്ലാസ്സിൽ പ്രതിപാദിച്ചു.

തുടർന്ന് അധ്യാപകർ തങ്ങളുടെ സ്കൂൾ പേജുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങളും (Practical Session) നടന്നു. വളരെ ഫലപ്രദവും പ്രയോജനകരവുമായ പരിശീലനമാണ് ലഭിച്ചതെന്ന് പങ്കെടുത്ത അധ്യാപകർ വിലയിരുത്തി.

പങ്കെടുത്ത അധ്യാപകരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു
Sl. no Name PEN No. School
1 Amitha D 984985 GHSS Patla
2 Farhana Muhammadali 972592 VPKHHM MRVHSS Padne
3 Soumya.C 913029 CHMKSHSS Perumbatta
4 Reshma Kayyprath Veeti 878976 CHMKS GHSS Perumbatta
5 Rajani.P 698625 GHSS Chayoth
6 Simna.K 986952 GVHSS Kanhangad
7 Soumya.k 970014 GHSS Parappa
8 Aswathi K.V 987172 SRMGHSS Ramnagery
9 Vineetha.E 510073 GFHS Marakkappu Kodappuram
10 SARITHA.M 548972 VPPMKPS GVHSS TRIKARPUR
11 Sreepriya.C.K 692101 GHSS Kundamkuzhy
12 Ramya.P.P. 992140 G.V.H.S.S. Mogral
13 Princy K 818691 Durga HSS Kanhangad
14 Smitha.P. 610412 G.H.S. Kanhirapoil
15 Sreekumar.P.V 970160 CHSS Chattanchal
16 Abdul Ishak.T 297576 PMSAPTSVHSS. Kaikottukadav
17 Sabin Jose 1010208 St. Jude's H.SS Vellarikundu
18 Shalini.V.K 50022 Mar Thoma HS for Deaf, Cherkala
19 Bindu MK 785201 GHSS Kakkat


ഒമ്പതാം ക്ലാസ് ഐസിടി പരിശീലനം: രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കി

ഒമ്പതാം ക്ലാസ് ഐസിടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ദ്വിദിന പരിശീലനം രണ്ടാം ഘട്ടം കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് വിജയകരമായി നടന്നു. കൈറ്റ് ജില്ലാ ഓഫീസ്, കാസർഗോഡ്, ജി. വി. എച്ച് എസ്‌ കാഞ്ഞങ്ങാട്, ജി എച്ച് എസ്‌ എസ്. പിലിക്കോട്, ജി എച്ച് എസ്‌ എസ്. കുമ്പള എന്നിവിടങ്ങളിലായി നടന്ന ഈ പരിശീലനത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ 90 ഓളം അധ്യാപകരാണ് പങ്കെടുത്തത്. സാങ്കേതികവിദ്യാധിഷ്ഠിതമായ ക്ലാസ് റൂം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പരിശീലനം അധ്യാപകർക്ക് സഹായകമാകും.

ഒമ്പതാം ക്ലാസ് പാഠ്യപദ്ധതിക്ക് അനുസൃതമായി തയ്യാറാക്കിയ ഈ ദ്വിദിന പരിശീലനത്തിൽ, അധ്യാപകരെ പുതിയ ഐസിടി സാധ്യതകൾ പരിചയപ്പെടുത്തി. വെബ് പേജ് നിർമ്മാണം, ഗണിതശാസ്ത്ര പഠനത്തിനായി ജിയോജിബ്ര (GeoGebra) സോഫ്റ്റ്‌വെയർ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾക്കാണ് പ്രധാനമായും ഊന്നൽ നൽകിയത്. പ്രായോഗിക പരിശീലനങ്ങളിലൂടെ അധ്യാപകർക്ക് പുതിയ അറിവുകൾ നേടാൻ ഇത് അവസരം നൽകി.

ഈ പരിശീലനം, അധ്യാപകർക്ക് ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാനും വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും ശക്തി നൽകും. ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഈ രണ്ടാം ഘട്ട പരിശീലനം ഒരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.


ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പുകൾ

കാസർഗോഡ് ജില്ലയിലെ 115 ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളിൽ 2022 ജനുവരി 18, 19, 20 തിയ്യതികളിലായി ഏകദിന സ്കൂൾ തല ക്യാമ്പ് നടന്നു. ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. പ്രോഗ്രാമിങ്ങ് ആനിമേഷൻ എന്നീ രണ്ട് മേഖലകളിലെ സോഫ്റ്റ്‌വെയറുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.

പത്ര വാർത്തകളിലൂടെ..