സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ | |
---|---|
വിലാസം | |
നീണ്ടകര നീണ്ടകര , എഴുപുന്ന സൗത്ത് പി ഒ പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0478 2960144 |
ഇമെയിൽ | 34342thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34342 (സമേതം) |
യുഡൈസ് കോഡ് | 32111000702 |
വിക്കിഡാറ്റ | Q87477911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസി എം. ഇ |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ എ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി ഗിരിജ |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ചരിത്രം
സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ഭുമിശാസ്ത്രപരവുമായി ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന നീണ്ടകര ഗ്രാമത്തിൽ 50 വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു തന്നെ ആദ്യമായി 1966 ഫെബ്രുവരി 12 ന് കൂദാശ ചെയ്യപ്പെട്ട സെന്റ് മാർട്ടിൻ പള്ളിയും അതെ പള്ളിമുറിയിൽ തന്നെ 1966 ജൂൺ 1 ന് സെന്റ് മാർട്ടിൻ എൽ പി സ്കൂളും ആരംഭിച്ചു .ഈ സ്കൂളിന്റെ മാനേജർ അന്നത്തെ സെന്റ് റാഫേൽ പള്ളി വികാരി ബഹുമാനപെട്ട കുര്യാക്കോസ് മാഞ്ഞാലി അച്ചൻ ,ഹെഡ്മിസ്ട്രസ് സി. ആൻട്രിസായും ആയിരുന്നു .പിനീട് ബഹു. സിറിയക് മണ്ണാശ്ശേരി അച്ചൻ മാനേജർ ആയിവന്നപ്പോൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ് ഇന്നത്തെ നീണ്ടകര ഗ്രാമത്തിന്റെ അഭിവൃദ്ധി കേന്ദ്രമായിരുന്ന സെന്റ് മാർട്ടിൻ യു പി സ്കൂൾ.കൂടുതൽ
ഭൗതികസൗകര്യങ്ങൾ
1. 56ഏക്കർ ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നീണ്ടകര എന്ന കൊച്ചു ഗ്രാമത്തിൽ ആണ് സെന്റ്. മാർട്ടിൻസ് യു .പി സ്കൂൾ എന്ന പൊതു സ്ഥാപനം നിൽക്കുന്നത് .
അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് .മൾട്ടി മീഡിയ സൗകര്യം ഉപയോഗിചു ക്ലാസുകൾ എടുക്കാൻ ഒരു ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു .കുട്ടികളിൽ സാങ്കേതിക വിദ്യ അഭ്യസിക്കുന്നതിനായി കമ്പ്യൂട്ടർ ലാബും ഉപയോഗപ്പെടുത്തുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ക്കൗട്ട് & ഗൈഡ്സ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഐ. ടി ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഹിന്ദി ക്ലബ്
- പരിസ്ഥിതി ക്ലബ്
- .നേർക്കാഴ്ച
- നല്ല പാഠം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
SLNO | NAME | PERIOD | PHOTO |
---|---|---|---|
1 | സി.ആൻട്രിസ | ||
2 | പി.ഠ കുരുവിള | ||
3 | സി.ആഗ്നസ് | ||
4 | എം.മറിയം | ||
5 | എം. എ ജോയി | ||
6 | സി.ജാസ്മിൻ |
നേട്ടങ്ങൾ
2021-22അധ്യന വർഷത്തിൽ മാസ്റ്റർ അലക്സാണ്ടർ ജോസഫ് അശോകിന്റെ "കൊറോണോ തന്ന വേദന " എന്ന കഥ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സംസ്ഥാന മാഗസിനിൽ ഉൾപ്പെടുത്തി . 2019ൽ ഇന്ത്യ ഗവൺമെന്റിന്റെ നീതി ആയോഗിന്റെ ആഭിമുഖ്യത്തിലുള്ള അടൽ ട്വിങ്കറിങ് ലാബിന്റെ "മാലിന്യ സംസ്കരണവുമായി " ബന്ധപ്പെട്ടു സമർപ്പിച്ച പ്രോജെക്ടിൽ മാസ്റ്റർ ജുവൽ പ്രിൻസ് ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബൈജു ജോസഫ് ( മോട്ടിവേറ്റർ)
ജോസി പി. വി ( ഐ.സ്.ആർ. ഓ)
യേശുദാസ് എ. എ (പ്രോഫ.സെൻറ്.ആൽബർട്സ് കോളേജ് എറണാകുളം)
ദിദിമോസ് ( അഡ്വക്കേററ്)
വഴികാട്ടി
- എഴൂപൂന്ന റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ചെല്ലാനം തീരദേശപാതയിലെ എഴൂപൂന്ന ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ എരമല്ലൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34342
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ