സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പയ്യെതിന്നാൽ പനയും തിന്നാം

ഒരു നാടിന്റെ സംസ്കാരിക വളർച്ച അതിന്റെ വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ. ഒരു നാടിന്റെ ഏകദേശം പകുതിയോളം ജനങ്ങൾക്ക് അറിവ് പകർന്ന ഒരു വിദ്യാലയം, ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രം ഈ വിദ്യാലയചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് ലഭിക്കാതെ പോയ അക്ഷരങ്ങളുടെ ലോകം അടുത്ത തലമുറക്ക് അന്യമാകരുതെന്ന അവരുടെ ദൃഢനിശ്ചയമായിരുന്നു ഈ പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിറവിക്കു പിന്നിൽ  .മറ്റത്തൂർ പഞ്ചായത്തിന്റെ സ്ഥാപകപ്രസിഡന്റും ഇവിടുത്തെ നിയമസഭാംഗവുമായിരുന്ന  ശ്രീ പൊലിയേടത് കേശവമേനോൻ വിദ്യഭ്യാസ വകുപ്പിന്റെ താത്കാലിക അനുമതിയോടെ   1958    ഇൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമാരംഭിച്ചു ശ്രീകൃഷ്ണ യു  പി  സ്കൂൾ മറ്റത്തൂർ .

ആദ്യകാല വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത് സമീപമുളള അവിട്ടപ്പിള്ളി ഗവ എൽ പി സ്കൂളിൽ ആയിരുന്നു. കാരണം ശ്രീ കൃഷ്ണ ഹൈസ്കൂളിന് അന്ന് സ്വന്തമായി ഒരു മുറി പോലും ഉണ്ടായിരുന്നില്ല. അഡ്മിഷൻ നമ്പർ1പ്രകാരം1958 ൽ ശ്രീകൃഷ്ണ സ്കൂളിൽ ആദ്യമായി ചേർന്നത് ടി ആർ രത്നമ്മ എന്ന വിദ്യാർത്ഥിനിയായിരുന്നു എന്നതും തികച്ചും ശ്രദ്ധേയമാണ്. "വിദ്യാർത്ഥിനി"യായിരുന്നു എന്നതും ആ വിദ്യാർത്ഥിനി OEC കുടുംബി വിഭാഗത്തിൽ പെട്ടതായിരുന്നു എന്നതും ഈ വിദ്യാലയത്തിന്റെ സാമൂഹിക വീക്ഷണത്തിൻറെ അടയാളമാണ്. എല്ലാവിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാട് തന്നെയായിരുന്നു ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉയർച്ചക്കുള്ള പ്രധാന കാരണം. ആദ്യം ചേർന്ന 25 വിദ്യാർത്ഥികളെയെടുത്താൽ അവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാമുണ്ടായിരുന്നു. മാത്രമല്ല കൂടുതലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരും സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവരുമായിരുന്നു.തുടർന്ന് ഒരു നാടിന്റെ മുഴുവൻ ജനങ്ങൾക്കും അറിവും വിദ്യാഭ്യാസവും നൽകുക എന്ന ചരിത്രപരമായ ദൗത്യം നിറവേറ്റുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം.

1968-69 ഈ വിദ്യാലയത്തിലെ ആദ്യ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതി. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാലയങ്ങളിൽ ഒന്നാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ.

സ്കൂൾ സ്ഥാപക മാനേജരുടെ ആഗസ്റ്റ് ആകസ്മികമായമരണം മറ്റത്തൂർ ഗ്രാമ ജനങ്ങൾ ഞെട്ടലോടെയാണ് ശ്രവിച്ചത് അക്ഷരാർത്ഥത്തിന്റെ ഒരു ഗ്രാമത്തിലെ മുഴുവൻ തേങ്ങലുകളും ഏറ്റുവാങ്ങിയ ദുർദിനം തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണിയും മക്കളും ഭരണസാരഥ്യം ഏറ്റുവാങ്ങി. മറ്റേത് വിദ്യാലയത്തിനേക്കാളും കവച്ചുവെക്കുന്ന ഭൗതികസാഹചര്യം അക്കാദമിക് വളർച്ചയും ഈ സ്ഥാപനത്തിന് ഉണ്ടായി. ഇവിടുത്തെ മുഴുവൻ പ്രധാന അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും അധ്യായത്തിലെ കാര്യത്തിലും സ്കൂൾ ഭരണ കാര്യത്തിലും പ്രഗൽഭരായിരുന്നു. അവർക്ക് എന്നും താങ്ങും തണലുമായി നാട്ടുകാരും പൂർവ വിദ്യാർത്ഥികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എംപിമാരും എംഎൽഎമാരും ഉണ്ടായിരുന്നു.

1984 ൽ മൂന്ന് ദിനരാത്രങ്ങളിലായി സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചപ്പോൾ അതൊരു ഗ്രാമത്തിലെ മുഴുവൻ ഉത്സവമാക്കി മാറ്റുകയുണ്ടായി. തുടർന്ന് 2009 ൽ സുവർണ ജൂബിലി ആഘോഷവും വളരെ ഗംഭീരമായി നടത്തി.

ഇന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് കമ്പ്യൂട്ടർ ലാബുകൾ പ്രൗഢമായ സ്കൂൾ ലൈബ്രറി റീഡിംഗ് റൂമും സ്മാർട്ട് റൂമും മറ്റ് സൗകര്യങ്ങളും മുതൽക്കൂട്ടാണ്. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെസ്കൗട്ട് ആൻഡ് ഗൈഡ് റെഡ്ക്രോസ്..... പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണ്. ഉപജില്ലാ ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ അഭിമാനകരമായ വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാനും സമ്മാനങ്ങൾ വാരിക്കൂട്ടുവാനും ഈ വിദ്യാലയത്തിലെ കുരുന്നു പ്രതിഭകൾക്കായിട്ടുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഇത്രയും വളർച്ച ഉണ്ടായത് തീർത്തും അഭിമാനകരമാണ്. നിഷ്കളങ്കരായ ഈ ഗ്രാമീണജനതയുടെ അളവറ്റ സ്നേഹവും ഒരു ജനതയുടെ പരിപൂർണ്ണ സഹകരണവുമാണ് അറുപതു വർഷങ്ങൾ പിന്നിട്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ മുതൽകൂട്ട്.