വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ എന്റെ ഒഴിവുകാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഒഴിവുകാലം      

നേരത്തെ വന്ന വേനലവധി എനിക്ക് സങ്കടമാണ് ആദ്യം തന്നെ തോന്നിയത്.ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് അടുത്ത വർഷം അവരുടെ കൂട്ടുകാരെ കാണാം.എന്നാൽ എനിക്കതു പറ്റില്ലല്ലോ.ഞാൻ അഞ്ചാം ക്ലാസ്സിൽ വേറെ സ്കൂളിൽ ചേരും .ഞങ്ങളുടെ സ്കൂളിൽ നാലാം ക്ലാസ് വരെയല്ലേ ഉള്ളൂ.അപ്രതീക്ഷിതമായി കൂട്ടുകാരെയും ടീച്ചർമാരെയും പിരിയേണ്ടി വന്നതിന്റെ സങ്കടം ഒരു ഭാഗത്ത് .എവിടേക്കും വിരുന്നു പോകാൻ പറ്റാത്തതിന്റെ വിഷമം മറുഭാഗത്ത് .കൊറോണ നമ്മുടെ നാട്ടിലെത്തിയതോടെ നമ്മുടെ ജീവിതമാകെ മാറി .പൂരങ്ങളും,ഉത്സവങ്ങളും ,കല്യാണങ്ങളും,ഒന്നുമില്ലാത്ത ഒരവധിക്കാലം.

കുറച്ചു ദിവസം സങ്കടമായിരുന്നു എങ്കിലും പിന്നീട് ഞാൻ ചിത്രം വരയ്ക്കുകയും,പുസ്തകങ്ങൾ വായിക്കുകയും കുപ്പികളിൽ കൗശല പണികൾ ചെയ്യുകയും അമ്മയെ സഹായിക്കുകയും ഒക്കെ ചെയ്തു.എന്നാൽ ഏറ്റവും സന്തോഷം തോന്നിയത് അച്ഛനോടൊപ്പം കൃഷിപ്പണികൾ ചെയ്തപ്പോഴാണ് .ഞങ്ങളുടെ പാടത്തെ കണിവെള്ളരി വിളവെടുത്തു.എനിക്ക് എന്തൊരു സന്തോഷമായെന്നോ.കൊറോണക്കാലമായതിനാൽ എല്ലാ സുരക്ഷയോടും കൂടിയാണ് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നത്.വിത്ത് നടാനും ഞാനും ചേച്ചിയും അച്ഛനൊപ്പം കൂടി .സ്കൂൾ തുറക്കുന്നത് വരെ ഇങ്ങനെ പ്രകൃതിയോട് ചേർന്ന് നിന്ന് പ്രവർത്തനങ്ങൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം ഒപ്പം ഈ മഹാമാരി വേഗം മാറട്ടെ എന്നും ആശിക്കുന്നു. അതിനായി സർക്കാർ പറയുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും നമുക്ക് പാലിക്കാം ,ഒത്തു ചേർന്ന് നല്ലൊരു നാളെക്കായി.

വന്ദന കെ ദേവദാസ്
4 എ വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ