പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ:

ഇന്റർ യു പി സ്കൂൾ മെഗാ സ്പേസ് ക്വിസ് മത്സരം

ചേറൂർ പി പി ടി എം വൈ എച് എസ് സ്കൂളിൽ 'സിന്റില്ല' എന്ന പേരിൽ നാല് വർഷമായി സ്കൂൾ സയൻസ് ക്ലബ് നടത്തിവരുന്ന ഇന്റർ യു പി സ്പേസ് മെഗാ ക്വിസ് മത്സരം സങ്കടിപ്പിച്ചു . വളർന്നു വരുന്ന വിദ്യാർത്ഥികളിൽ ബഹിരാകാശ പഠനത്തിൽ താല്പര്യവും അറിവും വർധിപ്പിക്കുക എന്നതാണ് സിന്റില്ല എന്ന പദ്ധതിയുടെ ലക്‌ഷ്യം .വേങ്ങര സബ്ജില്ലയിൽ നിന്നും 20 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പി പി ടി എം നാഷണൽ സ്‌കൂൾ ജേതാക്കളായി . മലബാർ ഇന്റർ നാഷണൽ സ്കൂൾ ,എ യു പി എസ് പറപ്പൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . സയൻസ് ക്ലബ് കൺവീനർ കെ പി നബ്ഹാൻ മൽസരം നിയ്രന്തിച്ചു . വിജയികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ കെ പി അസീസ് ട്രോഫിയും പ്രശംസപത്രവും വിതരണം ചെയ്തു.കെ പി രാജേഷ് ,മീന കുമാരി ,അഹമ്മദ് മെഹ്ബൂബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

ഇന്റർ യു പി സ്കൂൾ മെഗാ സ്പേസ് ക്വിസ് മത്സരം



       സ്കൂളിലെ 77 ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി 31-07-2018 ന് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷ 07-08-2018 ന് നടത്തുകയും,വിജയികളെ കണ്ടെത്തുകയും ചെയ്തു. 16-08-2018 ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുവാൻ തീരുമാനിക്കുകയും അന്നേ ദിവസം ISRO ശാസ്‌ത്രജ്ഞനായ ശ്രീ സിദ്ധാർത്ഥന്റെ ബഹിരാകാശയാത്രയെക്കുറിച്ചും, ഗവേഷണത്തെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.

സയൻസ് ക്ലബ്ബിന്റെ ചുമതല നബ് ഹാൻ സാറിനാണ്.

മറ്റു പ്രധാന പ്രവർത്തനങ്ങൾ :

  • സയൻസ് ലാബിൽ 3-D ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ത്രി ഡി അനുഭവം സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയർ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും,ആ സാങ്കേതികവിദ്യ ഉപേയാഗിച്ച്അവരെ കൊണ്ട് സ്വയം ത്രീഡി വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുക.
  • വിദ്യാർത്ഥികളുടെ ശാസ്‍ത്രക്കുറിപ്പുകളും, ലേഖനങ്ങളും ഉൾപ്പെടുത്തി ശാസ്‌ത്രമാഗസിൻ നിർമ്മിക്കുക.
  • ശാസ്‌ത്രോപകരണ പഠേനാപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിക്കുക.
  • ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുക.
  • ശാസ്‌ത്രവിഷയങ്ങളെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിക്കുക.
  • ശാസ്‌ത്രസംബന്ധമായ പഠന വിനാദയാത്ര സംഘടിപ്പിക്കുക.
  • ശാസ്‌ത്രകണ്ടുപിടുത്തങ്ങളുടെ മാതൃകകൾ നിർമ്മിക്കുക.
സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം
സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...
ശാസ്ത്രമേളയിൽ നിന്ന്...
ശാസ്ത്രമേളയിൽ നിന്ന്...