ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കലയുടെ കേദാരം - ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.

സ്ക്കൂളിൽ 'കലയുടെ കേദാരം' എന്ന പേരിൽ ഒരു ആർട്ട് റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഈ സ്ക്കൂളിലെ മാത്രമല്ല, തൊട്ടടുത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുത്താവുന്ന രീതിയിലാണ് ഈ റൂം വിഭാവനം ചെയ്തിരിക്കുന്നത്. കല, സംഗീതം എന്നീ വിഭാഗങ്ങളിലായി പരിശീലനവും ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ക്ലാസ്സുകളും നൽകുന്നതാണ്. വിദ്യാലയത്തിലെ സംഗീതാദ്ധ്യാപകൻ ശ്രീ. പ്രശാന്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരുക്കിയ 'കലയുടെ കേദാരം' സംസ്ഥാനത്തുതന്നെ ആദ്യ സംരംഭമെന്നു പറയാം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശാസ്ത്രദിന ക്വിസ്

2022-ലെ ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് കോഴിക്കോട് റൂറൽ ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി LP, UP, HS, HSS വിഭാഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ആദ്യം ക്ലാസ്സ് തലത്തിലും പിന്നീട് സ്ക്കൂൾ തലത്തിലും മത്സരം സംഘടിപ്പിച്ചു. സ്ക്കൂൾ തല വിജയികളെ പങ്കെടുപ്പിച്ച് 2022 ഫെബ്രുവരി 28-ന് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് മെഗാക്വിസ് നടത്തി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നല്കി. മെഗാക്വിസ് മത്സരത്തിന് യോഗ്യത നേടിയ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നല്കി.

മെഗാ സയൻസ് ക്വിസ്



മെഗാ സയൻസ് ക്വിസ്







കരാട്ടേ പരീശീലനം

കരാട്ടേ പരീശീലനം

പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസിന്റെ ഭാഗമായി കരാട്ടേ പരിശീലനം ആരംഭിച്ചു.



ആസാദീ കാ അമൃത് മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ 125 വർഷം ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യശാസ്ത്രം ക്ലബ്ബ് ചുമർചിത്രരചന സംഘടിപ്പിച്ചു.

ചുമർചിത്രരചന
ചുമർചിത്രരചന










ദ്യുതി

പഠനത്തിൽ മുമ്പന്തിയിലുള്ളവരെ സ്ക്കോളർഷിപ്പ് പരീക്ഷകൾക്ക് ഒരുക്കുന്ന പരിപാടി.

ദ്യുതി 2022







കൈത്താങ്ങ്

കൈത്താങ്ങ് പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്യുന്നു

പഠനത്തിൽ പിന്നാക്കം നില്ക്കുന്നവർക്ക് പ്രത്യേക പരീശീലനപരിപാടി.