ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ, സ്പോർട്ട്സ് ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്. '2008-2009 വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു ശാസ്ത്രപോഷിണി പരീക്ഷണ ശാല' ആരംഭിച്ചു. സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു.

നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയർന്ന വിജയശതമാനം ഈ വർഷവും നിലനിർത്തി. ജില്ലാ പഞ്ചായത്തിൻറെ സഹായത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദർശിനി സ്ഥാപിതമായി. സംസ്ഥാനതല മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഈ വർഷം മൂന്നു വിദ്യാർത്ഥികൾക്കു ലഭിച്ചു. 2010 ൽ എസ്.എസ്.എൽ.സി പുതിയ സ്കീമിൽ സുബിൻ ഫുൾ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എൽ.സി യിൽ 11 ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹരായി. അധ്യാപക തലത്തിൽ രാജീവ് മാസ്റ്റർ ദേശീയതലത്തിൽ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എൽ.സി യിൽ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുൾ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു. പി. വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം എൺപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 6 ക്ലാസ് റൂമുകൾ നിർമിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു. കിഫ്ബി അനുവദിച്ച 3 കോടിയുടെ ബിൽഡിംഗ് പൂർത്തിയായി. ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയുടെ പണി പൂർത്തിയാകാനായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം