ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാലം മാറുകയായിരുന്നു. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബർ 9-ന് കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ യാഥാർത്ഥ്യമായി. കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ ആരംഭം. 1976-ൽ പെരുവയൽ പഞ്ചായത്ത് തടപ്പറമ്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1980-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. 2021-ൽ കിഫ്ബിയുടെ മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ മൂന്നുനില കെട്ടിടം സ്ക്കൂളിന്റെ ഭൗതീകസാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ റിസോഴ്സ് സെന്റർ ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് ഗവ. മെ‍ഡിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയമാണിത്.